വശീകരണ മന്ത്രം 3 [ചാണക്യൻ] 740

“ആണോ എങ്കിൽ വേഗം ഇങ്ങോട്ട് വാടാ. നമുക്ക് എല്ലാം പാക്ക് ചെയ്യണ്ടേ മറന്നോ നീയ് ”

“ഇല്ലമ്മേ ഓർമയുണ്ട്. ഞാൻ ഉടനെ വരാം. ”

“ശെരി പെട്ടന്ന് ആയ്ക്കോട്ടെ” മാലതി തിടുക്കം കൂട്ടി.

“ആം. ” അനന്തു ഈർഷ്യയോടെ കാൾ കട്ട്‌ ചെയ്തു.

ഈ സമയം സ്നേഹ മയക്കം വിട്ടു ഉണർന്നു.അവൾ അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു. അനന്തു അവളിലേക്ക് ആഞ്ഞു  ആ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു.

“പോട്ടെടി…. “അനന്തു അവളെ നോക്കി ചോദിച്ചു

“ആം ” സ്നേഹ ആലസ്യത്തോടെ പുലമ്പിക്കൊണ്ട് അവനെ നോക്കി തലയാട്ടി.

സാവധാനം എണീറ്റു അവൻ താഴെ കിടക്കുന്ന ഡ്രസ്സ്‌ എടുത്തു അണിഞ്ഞു റൂമിനു വെളിയിലേക്ക് ഇറങ്ങി. പതിയെ സ്റെപ്സ്‌ ഇറങ്ങി പുറത്തേക്ക് വന്നു.

പൊച്ചിൽ നിർത്തിയ ബൈക്കിൽ കയറി ഇരുന്നു ചാവി ഇട്ട് ഓൺ ചെയ്തു വണ്ടി ഒന്ന് ഇരപ്പിച്ചു അവൻ പുറത്തേക്ക് ഇറക്കി വീട് ലക്ഷ്യമാക്കി കുതിച്ചു.

കുറച്ചു സമയത്തെ യാത്രക്ക് ശേഷം അവൻ വീട്ടിൽ തിരിച്ചെത്തി.വണ്ടിയിൽ നിന്നു ഇറങ്ങിയപ്പോഴെ പുറത്ത് ബാഗ് കഴുകി വെയിലത്ത് ഉണക്കാൻ വച്ചത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

ചിരിയോടെ അവൻ ഉള്ളിലേക്ക് കയറിയപ്പോൾ വെപ്രാളത്തോടെ ഓടി നടക്കുന്ന അമ്മയെ കണ്ടു.ശിവ കുറേ ബുക്ക്സ് ഒരു കെട്ടിലാക്കി എടുത്തു വയ്ക്കുന്നു. അനന്തു പതിയെ റൂമിലേക്ക് നടന്നു വന്നു.

അത്യാവശ്യം വേണ്ട തുണിത്തരങ്ങളും മറ്റും അവൻ എടുത്തു വച്ചു. വൈകുന്നേരം എല്ലാം പാക്ക് ചെയ്യാം എന്ന ഉദ്ദേശത്തോടെ അവൻ ടി വി യുടെ മുൻപിൽ ഇരുന്നു.

ഇടക്കിടക്ക് ചില ചാനലുകളിൽ തേവക്കാട്ട് ഗ്രൂപ്പിന്റെ പരസ്യം കണ്ടതും അവൻ പുഞ്ചിരിച്ചു. എല്ലാവരെയും കാണാൻ പോകുന്നതിന്റെ അത്യുത്സാഹം അമ്മയുടെ മുഖത്തു അവൻ കണ്ടു.

അവർ ഉഷാറോടെ എല്ലാ പണികളും ചെയ്തുകൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞു മടുപ്പ് തോന്നിയതും അനന്തു ടി വി യിലേക്ക് കണ്ണും നട്ട് സ്നേഹയുമായി ഇടപഴകിയ കാര്യങ്ങൾ അയവിറക്കി.

അന്നത്തെ ദിവസത്തെ ശേഷിച്ച സമയം പാക്കിങ് കൊണ്ടും വീട് വൃത്തിയാക്കലും കൊണ്ടു തീർന്നു. രാത്രി ഭക്ഷണത്തിനു ശേഷം അനന്തു അവശതയോടെ റൂമിലേക്ക് വന്നു കിടന്നു.

കിടന്ന കിടപ്പിലേ അവൻ മയങ്ങി പോയി.പിറ്റേ ദിവസം രാവിലെ അമ്മ കുലുക്കി വിളിച്ചപ്പോൾ അനന്തു ഞെട്ടിപിടഞ്ഞെണീറ്റു. വേഗം കുളിയും പല്ലു തേപ്പും കഴിഞ്ഞു അടുക്കളയിലേക്ക് ചെന്നു.

“അനന്തു ഒരു മണിക്കൂർ കഴിഞ്ഞിട്ട് വണ്ടി വരുമെന്നാ ഏട്ടൻ പറഞ്ഞേ വേഗം റെഡി ആവ് ”

“അല്ല അമ്മേ നമുക്ക് വണ്ടി ആക്കി പോയാൽ പോരെ അവരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ? ”

“മോനെ അതു വേണ്ട ഏട്ടൻ പറയുന്നത് പോലെ നമുക്ക് അനുസരിക്കാം അതുമതി.” മാലതി ഒരു താക്കീത് എന്ന പോലെ പറഞ്ഞു.

128 Comments

Add a Comment
  1. Super broo adutha part
    Vegam idumoo

Leave a Reply

Your email address will not be published. Required fields are marked *