പുറത്തു നിൽക്കുന്ന പജീറോ കണ്ടു അനന്തുവിന്റെ കണ്ണുകൾ തിളങ്ങി.അവന് ഏറ്റവും ഇഷ്ട്ടപെട്ട വാഹനമായിരുന്നു അത്.
കാറിൽ നിന്നു ഇറങ്ങിയ ഡ്രൈവർ അവരെ വണങ്ങിയ ശേഷം അവരുടെ ബാഗും മറ്റു സാധനങ്ങളും കാറിലേക്ക് എടുത്തു വച്ചു.
“ഏട്ടൻ പറഞ്ഞു വിട്ടതാ” മാലതി അനന്തുവിനെ നോക്കി പറഞ്ഞു .
അവൻ സന്തോഷത്തോടെ തലയാട്ടി. പോകുന്നതിന് മുൻപായി അച്ഛന്റെയും അച്ഛച്ചന്റെയും ഫോട്ടോയ്ക്ക് മുൻപിൽ നിന്നു ശിവയും അനന്തുവും കൈകൾ കൂപ്പി പ്രാർത്ഥിച്ചു.
മാലതിയുടെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു.അവൾ മക്കളെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.
“മക്കളെ ഇന്ന് നമ്മൾ തറവാട്ടിലേക്ക് പോകുവാണ്. അവിടുള്ള എല്ലാവരെയും എന്റെ മക്കൾ സ്വന്തക്കാരെ പോലെ സ്നേഹിക്കണം. ആരെയും വേദനിപ്പിക്കരുത്. ഉപദ്രവിക്കരുത്. കേട്ടോ. “മാലതി അറിയാതെ വിതുമ്പി പോയി.
“ഇല്ലമ്മേ ഒരിക്കലും ഞങ്ങൾ അങ്ങനെ ആരെയും ഉപദ്രവിക്കില്ല. എല്ലാവരെയും സ്നേഹിച്ചോളാം. ഞങ്ങൾ കാരണം ആരും അമ്മയെ കുറ്റം പറയൂല. ഞങ്ങൾ വാക്ക് തരുന്നു. ”
അനന്തു അമ്മയെ ഇറുക്കി പിടിച്ചു.ശിവ മാലതിയുടെ കണ്ണുകൾ പതിയെ കൈകൊണ്ടു തുടച്ചു മാറ്റി.അവർ ആന്തോഷത്തോടെ വീടിനു വെളിയിലേക്കിറങ്ങി.കാറിലേക്ക് കേറാൻ നേരം മാലതി തിരിഞ്ഞു നിന്നു വീട്ടിലേക്ക് ഒന്ന് പാളി നോക്കി.
ഒന്ന് ദീർഘ നിശ്വാസം എടുത്തു അവൾ കാറിലേക്ക് കയറി. കൂടെ ശിവയും കയറി ഇരുന്നു. ഡോർ അടച്ചു അനന്തു ഫ്രന്റ് സീറ്റിലേക്ക് കയറിയിരുന്നു.ഡ്രൈവർ വണ്ടി ഓൺ ചെയ്തു റോഡിലേക്കിറക്കി നേരെ ദേശം എന്ന ഗ്രാമം ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു.
യാത്രയിലുടനീളം അനന്തു ഡ്രൈവർ ചേട്ടനുമായി സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹം 10 വർഷത്തോളമായി തറവാട്ടിലെ ഡ്രൈവറായി ജോലി ചെയ്യുന്നു.രാജൻ എന്നായിരുന്നു അയാളുടെ പേര്.
യാത്രയ്ക്കിടെ ദേശം ഗ്രാമത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും സംസ്കാരത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും അയാൾ വാചാലനായി.
അനന്തു ആവേശത്തോടെ അതൊക്കെ കേട്ടു കൊണ്ടിരുന്നു. ശിവ ഈ സമയം മാലതിയുടെ മടിയിൽ കിടന്നു നിദ്രയെ പ്രാപിച്ചിരുന്നു. മാലതി മകളുടെ നെറുകയിൽ പതിയെ തഴുകിക്കൊണ്ട് പുറം കാഴ്ച്ചകൾ കാണുന്നതിൽ വ്യാപൃതയായി.
ഏകദേശം 7 മണിക്കൂർ യാത്ര ദേശത്തേക്ക് ഉണ്ടെന്നു ഡ്രൈവർ ചേട്ടൻ അനന്തുവിനോട് പറഞ്ഞു. അടുത്ത ജില്ലയിൽ ആണ് ആ സ്ഥലം എന്ന് അവനു ചെറിയൊരു ഊഹം ഉണ്ടായിരുന്നു.
ദേശം ഒരു അതിർത്തി ഗ്രാമം ആണെന്നും സാധാരണക്കാരായ ജനങ്ങൾ ആണ് അവിടെ താമസിക്കുന്നതെന്നും അവനു ഡ്രൈവർ ചേട്ടന്റെ പറച്ചിലിലൂടെ മനസ്സിലായി.
വേഗം ആ ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ അനന്തുവിന് തിടുക്കമായി. ഇടക്ക് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കേറിയും വഴിവക്കിൽ കാഴ്ചകൾ കണ്ടും അവർ യാത്രയിലെ വിരസത അകറ്റി.
വൈകുന്നേരം 5 മണിയോടെ അവർ ദേശം ഗ്രാമത്തിലേക്ക് എത്തി ചേർന്നു. തന്റെ ജന്മ സ്ഥലത്തേക്ക് തിരികെയെത്തിയതും മാലതി കൂടുതൽ ഉത്സാഹവതിയായി.തണുത്ത മന്ദ മാരുതൻ അവളെ സ്വാഗതം ചെയ്യാൻ എന്നവണ്ണം അവളെ തഴുകി തലോടി.
അവളുടെ കണ്ണുകൾ ആവേശത്തോടെ എല്ലായിടത്തും ഓടി നടന്നു.ദേശം ഗ്രാമത്തിന്റെ നാട്ടു കവലയിൽ എത്തിയപ്പോൾ അവൻ അത്ഭുതപ്പെട്ടു. വലിയ വികസനം ഇല്ലാത്ത സിനിമകളിൽ ഒക്കെ കണ്ടിട്ടുള്ള പോലത്തെ നാൽക്കവല ആണെന് അവനു തോന്നിപോയി.
Super broo adutha part
Vegam idumoo