അവിടുത്തെ വായുവിന് പോലും വല്ലാത്തൊരു ഊർജം ശരീരത്തിന് നൽകാൻ ആവുന്നുണ്ടെന്നു അവനു തോന്നി. ഇത്രയും പണക്കാർ ആയ തന്റെ അമ്മ വീട്ടുകാർ ഇങ്ങനൊരു ഗ്രാമത്തിൽ താമസിക്കുന്നതിന്റെ ഗുട്ടൻസ് അവനു പിടി കിട്ടിയില്ല.
കവലയിലൂടെ കുതിച്ചു പാഞ്ഞ പജീറോ ഒരു ഇറക്കം ഇറങ്ങി ചെന്നപ്പോൾ വലതു ഭാഗത്ത് ഒരു ഹയർ സെക്കന്ററി സ്കൂൾ അനന്തു കണ്ടു.
“മോനെ ഇതാ ഞാൻ പഠിച്ച സ്കൂൾ ” മാലതി സന്തോഷത്തോടെ അവനെ പുറകിൽ നിന്നും തോണ്ടി.
“ആണോ അമ്മേ ? “അനന്തു ചിരിയോടെ ആ സ്കൂളിന്റെ അങ്കണത്തിലേക്ക് എത്തിനോക്കി.
“അതേടാ” മാലതിയുടെ ശബ്ദത്തിൽ എന്തോ നഷ്ട്ട ബോധം പോലെ അവനു തോന്നി.
അനന്തു ഡ്രൈവർ ചേട്ടനോട് കാർ നിർത്താൻ പറഞ്ഞു.അയാൾ സ്കൂളിന്റെ മുറ്റത്തേക്ക് കാർ കൊണ്ടു വന്നു നിർത്തി. അനന്തു പുറത്തേക്ക് ചാടിയിറങ്ങി പുറകിൽ നിന്നും മാലതിയുടെ കയ്യിൽ പിടിച്ചു വലിച്ചു. അവൾ പുറത്തേക്ക് ഇറങ്ങി വന്നു.
“എന്താ മോനെ ? ” അവൾ അത്ഭുതത്തോടെ അനന്തുവിനെ ഉറ്റു നോക്കി.
“വാ നമുക്ക് അമ്മയുടെ സ്കൂൾ ഒക്കെ കണ്ടിട്ട് വരാം.” ചുറ്റുപാടും ഒന്ന് വീക്ഷിച്ചുകൊണ്ട് അവൻ പറഞ്ഞു.
“ശെരി മോനെ” മാലതി സന്തോഷത്തോടെ തലയാട്ടി.
ശിവ നല്ല ഉറക്കപ്പിച്ചയതിനാൽ കൂടെ വരാൻ കൂട്ടാക്കിയില്ല. മാലതി അത്യുത്സാഹത്തോടെ അവൾ പഠിച്ച സ്കൂളിലൂടെ ഓടി നടന്നു.
അനന്തുവിന്റെ കയ്യിൽ പിടിച്ചു അവൾ ഓരോ കാര്യങ്ങളും ഓർമയിൽ നിന്നും പറഞ്ഞു കൊടുത്തു.അമ്മ ആ പഴയ ഏഴാം ക്ലാസ്‌കാരിയായി മാറിയെന്നു അനന്തുവിന് തോന്നി.മാലതി സന്തോഷം കൊണ്ടു വീർപ്പുമുട്ടി.
“മോനെ അത് കണ്ടോ ? ” കുറച്ചു മാറി ഒരു കിണറ്റിനു സമീപം പുതുക്കി പണിഞ്ഞ ഷെഡിലേക്ക് നോക്കി മാലതി കൈ ചൂണ്ടി കാണിച്ചു.
“എന്താ അമ്മേ അത്? ”
“മോനെ അത് ഞാൻ ഇവിടെ പഠിക്കുന്ന സമയത്തു അവിടായിരുന്നു ഞങ്ങളുടെ കഞ്ഞിപ്പുര .ജാനുചേച്ചിയായിരുന്നു ഞങ്ങൾക്ക് കഞ്ഞി വച്ചു തന്നുകൊണ്ടിരുന്നത്. ”
“അയ്യേ പഠിക്കാൻ വന്നാലും തീറ്റയുടെ വിചാരം മാത്രേയുള്ളൂ അല്ലെ ? ”
അനന്തു മാലതിയെ കളിയാക്കി. അവൾ അവനെ തല്ലാനായി കയ്യോങ്ങിയപ്പോൾ അനന്തു ഒഴിഞ്ഞു മാറി. അങ്ങനെ മുന്നോട്ട് നടക്കുന്ന സമയത്താണ് അങ്ങേ മൂലയിൽ ഒരു പഴഞ്ചൻ കെട്ടിടം കണ്ടത്.
മാലതി അങ്ങോട്ടേക്ക് വേഗം നടന്നു. അനന്തു പുറകെ നടന്നെത്തി.മാലതി ആ ക്ലാസ്സ് മുറിയിലേക്ക് കയറി.പെട്ടെന്നു അവൾ പഴയ ആ ഒന്നാം ക്ലാസ്സുകാരി ആയി മാറി.
“അനന്തു ഈ റൂമിലാ അമ്മ ഒന്നാം ക്ലാസ്സിൽ പഠിച്ചേ ” മാലതി ആ ക്ലാസ്സ് മുറിയുടെ പഴമയുടെ ഗന്ധം ആവോളം നുകർന്നുകൊണ്ട് പറഞ്ഞു.
തന്റെ നാടും വീടും കൂട്ടുകാരെയും ഒക്കെ വിട്ടു പോകേണ്ടി വന്നതിൽ അവളുടെ ഹൃദയം വിങ്ങി. ഇത് മനസ്സിലാക്കിയ അനന്തു ബാക്കി ഒന്നും കാണാൻ നിക്കാതെ മാലതിയുടെ കൈ പിടിച്ചു കാറിനു സമീപത്തേക്ക് നടന്നു.
അപ്പോഴും മാലതിയ്ക്ക് തന്നിൽ വല്ലാത്തൊരു അനുഭൂതി വന്നു നിറയുന്നതായി തോന്നി.അനന്തു അമ്മയെ കാറിലേക്ക് കയറ്റി പതിയെ ഫ്രന്റ് സീറ്റിലേക്ക് കയറിരുന്നു.
ഡ്രൈവർ ചേട്ടൻ പതുക്കെ വണ്ടി മുന്നോട്ട് എടുത്തു. അല്പ ദൂരം പിന്നിട്ടപ്പോൾ വിശാലമായ ഒരു നെൽപ്പാടം റോഡിന്റെ ഇരു വശത്തുമായി കാണപ്പെട്ടു.
Super broo adutha part
Vegam idumoo