അവിടുള്ള സ്ത്രീ ജനങ്ങളെ നോക്കി ബലരാമൻ പറഞ്ഞു. അവർ അനന്തുവിനെ ഉറ്റു നോക്കി.അനന്തു അവരെ നോക്കി കൈകൾ കൂപ്പി.
“അനന്തു ഇതാണ് എന്റെ ഭാര്യ സീത ”
ബലരാമൻ തന്റെ അടുത്തുള്ള മെലിഞ്ഞു കൊലുന്നനെ ഉള്ള സ്ത്രീ രത്നത്തെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു. അനന്തു അവരെ നോക്കി കൈ കൂപ്പി. സീത അനന്തുവിന്റെ നെറുകയിൽ വാത്സല്യപൂർവ്വം തലോടി.
അനന്തു പൂമുഖത്തേക്ക് എത്തിനോക്കി. അവിടെ കുറേ പേര് നിൽക്കുന്നത് അവൻ കണ്ടു. ബലരാമൻ അവരെ കൈ കാട്ടി വിളിച്ചു. ഈ സമയം അനന്തുവും ശിവയും മാലതിയും ഒരുമിച്ചു നിന്നു.
“മാലതി ഇതെന്റെ മക്കളാ ശിവജിത്തും മീനാക്ഷിയും.”
ബലരാമൻ മക്കളെ അവളുടെ മുൻപിലേക്ക് പിടിച്ചു നിർത്തി. മാലതി അവരെ ചേർത്തു പിടിച്ചു. ശിവജിത്തും മീനാക്ഷിയും പുച്ഛത്തോടെ അനന്തുവിനെ നോക്കി.
അനന്തുവിന് അത് മനസിലായെങ്കിലും അത് കാര്യമാക്കാതെ അവർക്ക് കൈ നീട്ടി.ശിവയോടും അങ്ങനെ തന്നായിരുന്നു അവരുടെ പ്രതികരണം.
“ശിവജിത്ത് നമ്മുടെ ബിസിനസ് നോക്കി നടത്തുവാ.. മീനാക്ഷി നമ്മുടെ തന്നെ എയ്ഡഡ് സ്കൂളിൽ തന്നെ ടീച്ചറാണ്. ”
ബലരാമൻ അഭിമാനത്തോടെ പറഞ്ഞു.
“മാലതി ഇതെന്റെ മക്കളാ അനുരാധയും അനുരാജും. അനുരാധ നമ്മുടെ ബിസിനസിൽ ആണ്. ശിവജിത്തിന്റെ കൂടെ ..അനുരാജ് MBA കഴിഞ്ഞതേയുള്ളൂ ഇപ്പോ ” ഭാസ്കരൻ തന്റെ മക്കളെ ചേർത്തു നിർത്തി പറഞ്ഞു.
“മാലതി എനിക്ക് മൂന്ന് പിള്ളേരാ…മൂത്തയാളുടെ പേര് രേവതി BCA പഠിക്കുന്നു. നടുക്കുള്ളത് രഞ്ജിത്ത്. അവനിപ്പോ SSLC ആണ്. അവസാനത്തെ ആള് അമൃത. അവൾ ആറാം ക്ലാസ്സിൽ പഠിക്കുന്നു . പ്രഭാകരൻ സന്തോഷത്തോടെ പറഞ്ഞു.
“മോളെ മാലതി ഇതാ എന്റെ മക്കൾ.. ഇരട്ടകളാ..അമല, അമൽ… എഞ്ചിനീയറിംഗ് പഠിക്കുവാ… പിന്നെ ഉള്ളത് എന്റെ അഞ്‌ജലി മോളാ. അവൾ വീടിന്റെ ഉള്ളിലുണ്ട്. ഒരു ചെറിയ ആക്‌സിഡന്റ് പറ്റി അവൾക്ക്. ഇപ്പൊ കിടപ്പിലാണ്. പക്ഷെ എന്റെ കുട്ടി വേഗം തിരിച്ചു വരും എല്ലാ വയ്യായ്കയും മാറി. വിജയൻ പതർച്ചയോടെ പറഞ്ഞു. എല്ലാരും പൊടുന്നനെ മൗനത്തിലായി.മാലതി ഏട്ടനെ സമാധാനിപ്പിക്കാൻ എന്നവണ്ണം കയ്യിൽ പിടിച്ചു. സെക്കൻഡുകൾ അവിടെ ഒരു നിശ്ശബ്ദത തട്ടി കളിച്ചു. വിജയന്റെ ഭാര്യ ഷൈല സങ്കടത്തോടെ കണ്ണുകൾ ഒപ്പിയെടുത്തു.
“മോളെ ഷൈലേ വിഷമിക്കാതെ. നമ്മുടെ മാലതി മോള് വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നിരികുവല്ലേ അവളെയും വിഷമിപ്പിക്കാതെ”
മുത്തശ്ശൻ ഒരു ശാസന എന്നപോലെ പറഞ്ഞു.
“അവരെ മുറ്റത്തു തന്നെ നിർത്താതെ ഉള്ളിലേക്ക് കേറട്ടെ. ”
ബലരാമൻ ഉറക്കെ വിളിച്ചു പറഞ്ഞു.
“മുത്തശ്ശൻ മാലതിയുടെയും ശിവയുടെയും കൈകൾ പിടിച്ചു വീടിന്റെ പൂമുഖം കടന്നു ഉള്ളിലേക്ക് കയറി. തന്റെ വീട്ടിലേക്ക് തിരിച്ചു കയറിയപ്പോൾ നഷ്ട്ടപെട്ടതെന്തോ തിരിച്ചു കിട്ടിയ അനുഭൂതി ആയിരുന്നു മാലതിക്ക്.
വിശാലമായ ഹാൾ ആണെന്ന് അനന്തുവിനു മനസ്സിലായി. നാലുകെട്ട് ആണെങ്കിലും ആധുനികമായ സൗകര്യങ്ങളുമായി സമന്വയിപ്പിച്ച ഒരു മന ആണ് ഇതെന്ന് അവനു തോന്നി.പഴമയിൽ ഒരു ലക്ഷ്വറി സൗകര്യങ്ങൾ അവിടുണ്ടെന്നു അവനു തോന്നി.
തോളിൽ തൂക്കിയിരുന്ന ബാഗ് അവൻ കയ്യിൽ പിടിച്ചു നിന്നു.ബന്ധുക്കൾ എല്ലാവരും അവർക്ക് ചുറ്റുമായി നിൽക്കുന്നു. ശിവയ്ക്ക് വല്ലാതെ ശ്വാസം മുട്ടുന്നതായി തോന്നി. അവൾ മാലതിയുടെ പുറകെ നിന്നു.
Super broo adutha part
Vegam idumoo