ബലരാമൻ അനന്തുവിനെ നോക്കി ഹാളിന്റെ അറ്റത്തേക്ക് കൈ ചൂണ്ടി. അവൻ ആകാംക്ഷയോടെ അങ്ങോട്ട് നോക്കി. ഒറ്റ നോട്ടം നോക്കിയതും വിശ്വാസം വരാതെ അവൻ കണ്ണുകൾ വീണ്ടും ചിമ്മി തുറന്നു.
അനന്തുവിന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞത് പോലെ അവനു തോന്നി. വിറയലോടെ അവന്റെ കയ്യിൽ നിന്നും ബാഗ് നിലത്തേക്ക് ഊർന്നു വീണു.
അവൻ അടിവച്ചടി വച്ചു ഭിത്തിയ്ക്ക് മദ്ധ്യേ ഉള്ള ജാലകത്തിനു സമീപം വന്നു നിന്നു.അതിനു സമീപം തൂക്കിയിരിക്കുന്ന മാലയിട്ടിരിക്കുന്ന ഛായാ ചിത്രത്തിലേക്ക് അവൻ ഉറ്റു നോക്കി.
തന്റെ അതേ മുഖഛായാ ഉള്ള ആളുടെ ചിത്രം കണ്ടു അവൻ ഞെട്ടിത്തരിച്ചു നിന്നു. വിശ്വാസം വരാതെ അവൻ ആ ചിത്രത്തിലൂടെ കൈകൾ കൊണ്ടു തഴുകി.
കൈയ്യിലൂടെ തന്റെ ശരീരത്തിലേക്ക് വിദ്യുത് പ്രവാഹം നടക്കുന്നതായി അവനു അനുഭവപ്പെട്ടു. തളർച്ചയുടെ അവൻ ആ ചിത്രത്തിൽ നിന്നും കൈ വലിച്ചെടുത്തു.
ആ മിഴിവുറ്റ ചിത്രത്തിലേക്ക് അവൻ ഉറ്റു നോക്കി. തന്റെ അതേ ചിരിയും മുഖവും മുടിയും എന്തിനു കണ്ണുകൾപോലും ഒരേ പോലെയാണെന്നത് അവനെ അത്ഭുതപ്പെടുത്തി.
തന്റെ അതേ നീല കണ്ണുകൾ ആണ് ചിത്രത്തിൽ ഉള്ള ആൾക്കും ഉള്ളതെന്ന് തിരിച്ചറിഞ്ഞപ്പോൾ അനന്തുവിനു മോഹാലസ്യപ്പെടുന്നതായി തോന്നി. അവൻ വീഴാതിരിക്കാൻ അടുത്ത് കണ്ട ദിവാനിൽ കൈയുറപ്പിച്ചു വച്ചു.
ആ ചിത്രത്തിൽ നിന്നും കണ്ണുകൾ എടുക്കാൻ അവനു തോന്നിയതേയില്ല . അത് തന്റെ ആരോ ആണെന്നും അയാളുമായി മുൻപ് പരിചയമുണ്ടെന്നും ആരോ അശരീരി പോലെ അവന്റെ കാതിൽ പറയുന്നതായി അവനു തോന്നി.
ഈ സമയം ബലരാമൻ അനന്തുവിന്റെ അടുത്തേക്ക് വന്നു അവനെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു.
“അനന്തുട്ടാ ഇതാണ് ഞങ്ങളുടെ ദേവൻ. എന്റെ കുഞ്ഞനിയൻ. അതായതു നിന്റെ അമ്മയുടെയും ഞങ്ങളുടെയും മറ്റൊരു അനിയൻ ” ബാലരാമന്റെ ശബ്ദത്തിൽ എന്തോ നഷ്ട്ടബോധം ഘനീഭവിക്കുന്നതായി അവനു തോന്നി.
“ഇതാണ് അനന്തു ഞാൻ പറഞ്ഞ സർപ്രൈസ് ” മാലതി ദേവന്റെ ഫോട്ടോയിലേക്ക് സങ്കടത്തോടെ ഉറ്റു നോക്കി.
ശിവ ഇതൊക്കെ കണ്ടു തലകറങ്ങിവീഴുമെന്ന അവസ്ഥയിലായി.
ഈ സമയം അങ്ങ് മൈലുകൾക്കപ്പുറം പർണശാലയിൽ ഓട്ടുരുളിയിലെ ചന്ദനം ചാലിച്ച ജലത്തിൽ അനന്തുവിന്റെ മുഖം ദർശിച്ചതും ജലോപരിതലത്തിലൂടെ കൈവിരൽ ഓടിച്ചു ഓളങ്ങൾ സൃഷ്ട്ടിച്ചു ആ ദൃശ്യത്തെ മായാമോഹിനി മറച്ചു. അവർ ആകെ ചിന്താധീനയായി കാണപ്പെട്ടു. അവർക്ക് സമീപം നിന്നിരുന്ന സന്യാസി ശ്രേഷ്ഠൻ മായാമോഹിനിയെ നോക്കി കൈകൾ കൂപ്പി വണങ്ങി.
“സ്വാമിനി അതെന്തൊരു മായയാണ്. എങ്ങനാണ് അവർ ഇരുവർക്കും അണുകിട വ്യത്യാസമില്ലാതെ ഒരേ മുഖസാദൃശ്യം ലഭിച്ചത് ?”
അയാൾ ചോദ്യഭാവേന അവരെ നോക്കി ചോദിച്ചു.
“അതിനു കാരണം ഒന്നേയുള്ളു. നമ്മൾ ആ ഛായാചിത്രത്തിൽ ദർശിച്ച ദേവൻ എന്ന ആളുടെ പുനർജന്മം തന്നെയാണ് അനന്തു എന്ന ആ യുവാവ് . ”
“അതെങ്ങനെ സംഭവ്യമായി ദേവി ? പുനർജ്ജന്മം ആണെങ്കിൽ എന്തുകൊണ്ട് സ്വന്തം മാതാപിതാക്കളെ പുനർജ്ജന്മം വീണ്ടെടുത്ത ആൾ തിരിച്ചറിഞ്ഞില്ല ? ”
സന്യാസി ശ്രേഷ്ഠൻ തന്റെ സംശയം പ്രകടിപ്പിച്ചു.
“കാരണം ഇതാണ് ശ്രവിച്ചോളൂ… മുൻജന്മത്തിലെ ഓർമ്മകൾ അവനു തിരികെ കിട്ടാൻ കാരണഭൂതയായിട്ടുള്ള ആളുടെ സാമീപ്യം അവിടെ കാണുന്നില്ല. അവർ ഇരുവരും എപ്പോൾ കണ്ടുമുട്ടുന്നുവോ അപ്പോൾ മുതൽ അനന്തുവിന് മുൻജന്മത്തിലെ ഓർമ്മകൾ ഓരോന്നായി സമയമെടുത്ത് തിരികെ കിട്ടും. അതിനായി നമുക്കും കാത്തിരിക്കാം. ”
പുഞ്ചിരിയോടെ അവർ ഓട്ടുരുളിയിലേക്ക് ദൃഷ്ടി പതിപ്പിച്ചു.
Nb : കഥ എല്ലാവർക്കും ഇഷ്ടമായാൽ മറുപടി തരണേ…. അപ്പോ അടുത്ത ആഴ്ച കാണാട്ടോ…. സ്നേഹത്തോടെ ചാണക്യൻ.
Super broo adutha part
Vegam idumoo