പിന്നെ അവർ ഉച്ചരിച്ച അഥർവൻ എന്ന പേരിനെ പറ്റിയായിരുന്നു അനന്തുവിന്റെ ചിന്ത. അവസാനം ചിന്തിച്ചു കാട് കേറിയപ്പോൾ ചിന്തകൾക്ക് വിരാമം ഇട്ട് അവൻ കട്ടിലിൽ നിന്നും ചാടി എണീറ്റു.
പല്ലു തേപ്പിനിടയിൽ ആണ് കഴിഞ്ഞ രാത്രിയിലെ സംഭവ വികാസങ്ങൾ അവന്റെ ഓർമ്മയിലേക്ക് വന്നത്. അനന്തു വേഗം ഫോൺ എടുത്തു നോക്കി.
എന്നാൽ ഇന്ദുവിന്റെ ഒരു മെസ്സേജോ കോളോ ഒന്നും വരാത്തത് അവനെ നിരാശപ്പെടുത്തി.പല്ലു തേപ്പ് കഴിഞ്ഞു പതിയെ അടുക്കളയിലേക്ക് വച്ചു പിടിപ്പിച്ചു.
“ആഹാ എണീറ്റോ രാജാവ് ? ” ശിവ പുട്ട് കഴിക്കുന്നതിനിടയിൽ അവനെ നോക്കി കളിയാക്കി.
“ആ പുട്ടിനെ ഇങ്ങനെ വധിക്കാതെടി… ഒരു മയത്തിൽ ഒക്കെ തള്ളി കേറ്റ് “അനന്തു മീശ പിരിച്ചു കൊണ്ടു പറഞ്ഞു.
“പോടാ വീരപ്പാ !!!”
“വീരപ്പൻ നിന്റെ മറ്റവൻ ”
“തുടങ്ങി രണ്ടും കൂടി.. ഈശ്വരാ വേഗം ഒന്ന് തിങ്കളാഴ്ച ആയിരുന്നേൽ രണ്ടിന്റെയും ശല്യം കുറഞ്ഞു കിട്ടിയേനെ.” മാലതി ആവലാതിയോടെ നെഞ്ചിൽ കൈ വച്ചു.
“ഓഹോ അപ്പൊ ഇന്ന് ശനിയാഴ്ച ആണോ ? ” അനന്തു തല ചൊറിഞ്ഞുകൊണ്ട് ചോദിച്ചു
“അതേ സാർ.. ബോധോം പോക്കണോം ഒന്നുമില്ല അല്ലെ രാവിലെ ആയിട്ട് ? ” ശിവ അവനെ നോക്കി മുഖം ചുളിച്ചു.
“ഇല്ല മോളെ… ഇന്നലെ തൊട്ടേ എന്റെ റിലേ തെറ്റി കിടക്കുവാ ”
“അതു പണ്ടേ അങ്ങനാണല്ലോ ” ശിവ വായ് പൊത്തി ചിരിച്ചു.
അനന്തു ചിരിയോടെ ഭക്ഷണം എടുത്തു ഹാളിലേക്ക് പോയി. അവിടെ ചെന്നു ടീവി ഓൺ ചെയ്തു ന്യൂസ് കണ്ടു കൊണ്ട് പ്രാതൽ കഴിച്ചു.
കൈ കഴുകി അവൻ റൂമിലേക്ക് ചെന്നു. കട്ടിലിലേക്ക് നീണ്ടു വിവർന്നു കിടന്നു അവൻ രാഹുലിനെ ഫോൺ വിളിച്ചു. അവനുമായി കത്തിയടിച്ച ശേഷം അനന്തു സ്നേഹയെ ഫോൺ ചെയ്തു. അല്പ സമയം റിങ് ചെയ്തു മറു തലയ്ക്കൽ കാൾ കണക്ട് ആയി.
“അനന്തു എവിടാടാ? “കാൾ എടുത്തപാടെ സ്നേഹ ചാടി കേറി ചോദിച്ചു.
“വീട്ടിലാടി… നീയോ? ” അനന്തു കുശലം ചോദിച്ചു
“ഞാനും വീട്ടിലാ.. നാളെ നീ ഇങ്ങോട്ട് വരുമോ? ” സ്നേഹയുടെ മധുരമായ ശബ്ദത്തിൽ കാമം പൊട്ടി വിടരുന്നത് അവൻ മനസ്സിലാക്കി.
“ഞാൻ വരാടി പക്ഷെ അച്ഛനും അമ്മയും ഉണ്ടാവില്ലേ ? ” അനന്തു സംശയം പ്രകടിപ്പിച്ചു.
“അവർ ഒരു മീറ്റ് അപ്പിന് പോകുവാ….. ലേറ്റ് ആയെ വരൂ ” സ്നേഹ കുണുങ്ങി ചിരിച്ചു.
“എങ്കിൽ ഞാൻ ഉറപ്പായിട്ടും വരാം. ഒന്നുകൂടി കൺഫേം ചെയ്തിട്ട് പറയണേ എന്നോട് ”
ഞാൻ പറയാം അനന്തു.
Super broo adutha part
Vegam idumoo