ഒരുപാടു നാളുകൾക്ക് ശേഷം നഷ്ട്ടപെട്ട വിലപ്പെട്ട നിധി തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു അയാൾക്ക്. അപ്പോഴാണ് തന്റെ സമീപം നിൽക്കുന്ന ആളെ മാലതി ശ്രദ്ധിച്ചത്.
പൊടുന്നനെ അവൾ അച്ഛനിൽ നിന്നും വിട്ടു മാറി അയാളുടെ നെഞ്ചിലേക്ക് ഓടി കയറി ഒട്ടികിടന്നു.
“ഏട്ടാ….. “വിതുമ്പലിനിടെ അവളിൽ നിന്നും വാക്കുകൾ വിക്കി
“മോളെ സുഖമാണോ നിനക്ക്? ” ഉള്ളിൽ തികട്ടി വന്ന സങ്കടം കടിച്ചമർത്തി അയാൾ ചോദിച്ചു.
“അതേ ഏട്ടാ ” മാലതി മുരണ്ടുകൊണ്ട് അയാളെ ഉറുമ്പടക്കം കെട്ടിപിടിച്ചു.
മാലതിയുടെ പുറത്തു തട്ടി അയാൾ അവളെ സമാധാനിപ്പിച്ചു. പരിസരം മറന്നു കൊണ്ടുള്ള അവരുടെ സ്നേഹ പ്രകടനത്തിന് ശേഷം ആണ് മൂവരും വാതിൽക്കൽ നിൽക്കുന്ന ശിവയെ ശ്രദ്ധിക്കുന്നത്.
മാലതി അവളെ കൈ കാട്ടി വിളിച്ചു.ശിവ ചെറിയൊരു അപരിചത്വത്തോടെ അവരുടെ സമീപം നടന്നെത്തി.മാലതി അവളെ അവർക്കു മുൻപിൽ പിടിച്ചു നിര്തിക്കൊണ്ട് പറഞ്ഞു.
“അച്ഛാ…. ഏട്ടാ… ഇതാ എന്റെ മകൾ ശിവ”
മാലതി ഉത്സാഹത്തോടെ അവരെ നോക്കി.
മാലതിയുടെ അച്ഛനും ഏട്ടനും അവളെ കൺ കുളിർക്കെ കണ്ടു. അയാൾ തന്റെ പേരമകളെ കൈ കാട്ടി വിളിച്ചു.
ശിവ സന്തോഷത്തോടെ അദ്ദേഹത്തിന് നേരെ ചെന്നു.അയാൾ വാത്സല്യത്തോടെ അവളെ ഇറുകെ പുണർന്നു. അവളുടെ നെറുകയിൽ പതിയെ തഴുകി.
“മോളെ ഞാൻ നിന്റെ മുത്തശ്ശനാ… എന്റെ കൂടെ വന്നത് നിന്റെ അമ്മാവനും. അതായതു മോൾടെ അമ്മയുടെ ആങ്ങള ”
ശിവ അവരെ മാറി മാറി നോക്കി.എന്തിനെന്നറിയാതെ അവളുടെ കണ്ണുകളും പെയ്തു തുടങ്ങാൻ പാകത്തിൽ ആയി മാറി.
ശിവയ്ക്ക് അദ്ദേഹത്തിന്റെ സ്നേഹ ചുംബനം ലഭിച്ചു.മാലതിയുടെ ഏട്ടൻ നിറകണ്ണുകളോടെ അവളുടെ നേരെ വന്നു. ശിവയെ മുറുക്കെ കെട്ടിപിടിച്ചു അദ്ദേഹം സ്നേഹം പ്രകടിപ്പിച്ചു.
ശിവ വല്ലാതെ ആഹ്ലാദത്തിൽ ആയിരുന്നു പുതിയതായി കിട്ടിയ ബന്ധുക്കളെ ഓർത്ത്. കഥകളിൽ മാത്രം വായിച്ചിട്ടുള്ള ബന്ധുക്കളുടെയും മുത്തശ്ശന്റെയും ഒക്കെ സ്നേഹം അവൾ ആദ്യമായി നേരിട്ട് അനുഭവിക്കുകയായിരുന്നു.
“മോൾക്ക് ഞങ്ങളുടെ പേരൊക്കെ അറിയുമോ? ” മാലതിയുടെ ഏട്ടൻ ശിവയെ പാളി നോക്കി.
“ഉവ്വ് മുത്തശ്ശന്റെ പേര് ശങ്കരൻ എന്നാണെന്നും മുത്തശ്ശിയുടെ പേര് കാർത്യായനി എന്നും ആണെന്ന് പറഞ്ഞു തന്നിട്ടുണ്ട്. അമ്മ. പിന്നെ അമ്മയുടെ മൂത്ത ചേട്ടന്റെ പേര് ബലരാമൻന്ന് ആണെന്നും പറഞ്ഞു തന്നിട്ടുണ്ട്.” അവൾ അഭിമാനത്തോടെ അവരെ നോക്കി പറഞ്ഞു. ബാലരാമന്റെയും ശങ്കരന്റെയും കണ്ണുകൾ അതു കേട്ട് തിളങ്ങി.
ഈ സമയം ആണ് അനന്തു മുറ്റത്തേക്ക് ഇറങ്ങി വന്നത്. മുറ്റത്തു നിൽക്കുന്ന ആൾക്കാരെയും വില കൂടിയ കാറും കണ്ട് അവൻ ഒന്ന് പകച്ചു.
മുറ്റത്തേക്ക് ഇറങ്ങി വന്ന അനന്തുവിനെ കണ്ട് മാലതിയുടെ അച്ഛനും ഏട്ടനും ഒരുപോലെ ഞെട്ടി. അവർ അനന്തുവിനെ അത്ഭുതത്തോടെ നോക്കി നിന്നു.
“മോളെ ഇത് “സംയമനം വീണ്ടെടുത്ത ബലരാമൻ അനന്തുവിനെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് ശങ്കയോടെ മാലതിയുടെ നേർക്ക് തിരിഞ്ഞു.
Super broo adutha part
Vegam idumoo