വശീകരണ മന്ത്രം 3 [ചാണക്യൻ] 740

ബലരാമൻ അനന്തുവിന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങി ചുറ്റുപാട് ഒക്കെ ഒന്ന് കണ്ടു നടന്നു. കൂട്ടത്തിൽ അവന്റെ പഠിത്തത്തെക്കുറിച്ചും ആരാഞ്ഞു.

അനന്തുവിന്റെ അച്ഛനെ കുറിച്ചും അച്ഛച്ചനെ കുറിച്ചും തിരക്കി.പൊടുന്നനെ മാലതി ഏട്ടനെ ചായ കുടിക്കാൻ വിളിച്ചു.അയാൾ അനന്തുവിന്റെ കൂടെ വീടിന്റെ ഉള്ളിലേക്ക് നടന്നു വന്നു.

ഈ സമയം കൊണ്ടു ശിവയും മുത്തശ്ശനും നല്ല കൂട്ടായി.ആവശ്യത്തിന് മധുരമുള്ള നല്ല പാൽ ചായയും ബേക്കറി പലഹാരവും അവർക്ക് മുൻപിൽ നിരത്തി വച്ചു.

ബലരാമൻ ചായ ഗ്ലാസ്‌ എടുത്തു ചുണ്ടോടു ചേർത്തു ചായ പതിയെ മോത്തി കുടിച്ചു.പൊടുന്നനെ അയാൾ അച്ഛനെ ഉറ്റു നോക്കി. അദ്ദേഹം ചോദ്യ ഭാവേന ബലരാമനെ നോക്കി.

“അമ്മ ചായ വയ്ക്കുന്ന പോലെ തന്നെ. അമ്മയുടെ കൈപ്പുണ്യം ഇപ്പോഴും അവൾക്ക് കൈ മോശം വന്നിട്ടില്ല “ബലരാമൻ അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി

ശങ്കരൻ ബലരാമനെ നോക്കി പുഞ്ചിരിച്ചു.ചായ പതിയെ കുടിച്ചു അവർ മാലതിയോടു വിശേഷങ്ങൾ ആരാഞ്ഞു. ഉച്ചഭക്ഷണത്തിനു നിൽക്കണമെന്ന് മാലതി പറഞ്ഞെങ്കിലും മറ്റൊരു സ്ഥലത്തേക്ക് അത്യാവശ്യം പോകേണ്ടതിനാൽ അവർ അതു വേണ്ടാന്നു വച്ചു.

അല്പ സമയം കഴിഞ്ഞു മാലതിയുടെ അച്ഛന്റെ നിർബന്ധ പ്രകാരം എല്ലാരും കാറിൽ ടൗണിലേക്ക് പോയി. മകൾക്കും പേരമക്കൾക്കുമായി അദ്ദേഹം ഒരുപാടു തുണിത്തരങ്ങളും മറ്റും വാങ്ങി കൊടുത്തു.

മുത്തശ്ശൻ  അനന്തുവിനു ഒരു വാച്ചും ശിവയ്ക് മാലയും വാങ്ങി നൽകി.ബാലരാമനും  എന്തൊക്കെയോ സമ്മാനങ്ങൾ വാങ്ങി കൂട്ടി.  മാലതിയുടെ ഹൃദയം ഇതൊക്കെ കണ്ട് സന്തോഷത്തിന്റെ പെരുമ്പറ കൊട്ടി.ഇതൊക്കെ കാണാൻ കുട്ടികളുടെ അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അവർ വൃഥാ ചിന്തിച്ചു.

ഒരുപാടു സമയം ടൗണിൽ ചിലവഴിച്ചു അവർ വീട്ടിലേക്ക് തിരിച്ചെത്തി. പോകാൻ നേരം ശങ്കരൻ മാലതിയെ ചേർത്തു നിർത്തി പറഞ്ഞു

“ഒരിക്കൽ ഞങ്ങളെയെല്ലാം വിട്ടെറിഞ്ഞു പോയതാ നീ. പക്ഷെ ഈ വയസ്സാംകാലത്തു മുത്തശ്ശനും മുത്തശ്ശിക്കും അവരുടെ മകളും പേരമക്കളും കൂടെ തന്നെ വേണമെന്ന് ഭയങ്കര ആഗ്രഹമാ..അപ്പൊ മോളും മക്കളും 2 ദിവസത്തിനുള്ളിൽ തന്നെ വീട്ടിലേക്ക് വന്നേക്കണം. ഇനി നിങ്ങൾ അവിടെയാ താമസിക്കുക ”

“പക്ഷെ അച്ഛാ ഞങ്ങൾ പെട്ടെന്ന്……. ” മാലതി പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ബലരാമൻ ഇടപെട്ടു.

“അച്ഛൻ പറഞ്ഞത് മോള് കേൾക്ക്.. എന്തേലും കാര്യം ഉള്ളതോണ്ടല്ലേ അച്ഛൻ പറഞ്ഞേ. ഇനി ഈ ചെറിയ വീട്ടിൽ ദാരിദ്ര്യത്തിൽ കഴിയേണ്ടവരല്ല എന്റെ പെങ്ങളും അവളുടെ മക്കളും. നിന്നെ ഇനി ഞങ്ങൾ നോക്കിക്കോളാം”

അനന്തുവും ശിവയും വിശ്വാസം വരാതെ അവരെ നോക്കി.

128 Comments

Add a Comment
  1. Super broo adutha part
    Vegam idumoo

Leave a Reply

Your email address will not be published. Required fields are marked *