“അപ്പൊ 2 ദിവസത്തിനുള്ളിൽ എല്ലാം പാക്ക് ചെയ്ത് വച്ചു പറയാൻ ഉള്ളവരോടൊക്കെ പറഞ്ഞോ.. ശിവയ്ക്കും അനന്തുവിനും അവിടുന്ന് പഠിക്കാൻ പോകാലോ ” പേരമക്കളെ ശങ്കരൻ പ്രതീക്ഷയോടെ നോക്കി.
“മോളെ ഇന്നേക്ക് 60 ദിവസങ്ങൾ കഴിഞ്ഞാൽ ഭൂമി പൂജയാണ്.മോള് മറന്നിട്ടില്ലലോ അല്ലെ? ”
ബലരാമൻ താടിയിൽ ഉഴിഞ്ഞു അവളെ ഉറ്റു നോക്കി.
“മറന്നിട്ടില്ല ഏട്ടാ …. ഒരിക്കൽ തറവാട്ടിലേക്ക് തിരിച്ചു വരേണ്ടി വരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ ദിവസത്തിന് വേണ്ടി ആണ് 22 വർഷങ്ങളായി ഞാൻ കാത്തിരിക്കുന്നത്. “മാലതിയുടെ മുഖത്തെ ഭാവമാറ്റം അനന്തുവിനെ ഞെട്ടിച്ചു. ഒരിക്കൽ പോലും അമ്മയുടെ മുഖം ഇങ്ങനെ കണ്ടിട്ടില്ലെന്നു അവൻ ഓർത്തു.
ബലരാമനും ശങ്കരനും ക്രോധം കൊണ്ടു നിന്നു വിറച്ചു. അല്പ സമയം കഴിഞ്ഞു സംയമനം വീണ്ടെടുത്ത് അവർ പോകാൻ തയാറായി. പേരമക്കളെ കണ്ടു കോതി തീരാതെ അദ്ദേഹം അവരെ കെട്ടിപിടിച്ചു. ബലരാമൻ മാലതിയുടെ നമ്പറും മറ്റും വാങ്ങി.
അനന്തുവിനോടും ശിവയോടും മാലതിയോടും യാത്ര പറഞ്ഞു അവർ പുറപ്പെട്ടു. അവർക്ക് നേരെ കൈ വീശി മാലതി അവരെ യാത്രയാക്കി. പതുക്കെ അനന്തുവും ശിവയും അവളെ വന്നു കെട്ടിപിടിച്ചു നിന്നു.മാലതി അവരെ ഇരു കയ്യിലും ചേർത്തു നിർത്തി.
“എന്റെ പൊന്നു മക്കൾ ഇനി പേടിക്കണ്ട. നിങ്ങൾക്ക് ഇനി എല്ലാരും ഉണ്ടാകും. ബന്ധുക്കളും സ്വന്തക്കാരും ഒക്കെ ” സന്തോഷം കൊണ്ടു മാലതിയുടെ ശബ്ദം ഇടറി.
“അമ്മേ നമ്മൾ ഇത്രേം വർഷത്തിന് ശേഷം തിരിച്ചു ചെല്ലുമ്പോ അവർക്ക് ഇഷ്ടപ്പെടുമോ ? ” അനന്തു അവന്റെ സംശയം പ്രകടിപ്പിച്ചു.
“ഇല്ല മക്കളെ.. ഒന്നും ഓർത്തു വേവലാതി വേണ്ട. അവർ നമ്മളെ നല്ല രീതിയിൽ സ്വീകരിക്കുമെന്നാ അമ്മയുടെയും പ്രതീക്ഷ.” മാലതി ഒന്ന് നെടുവീർപ്പെട്ടു.
“അപ്പൊ എപ്പോളാ അമ്മേ നമ്മൾ തറവാട്ടിലേക്ക് പോകുവാ ? “ശിവ സന്തോഷത്തോടെ തുള്ളി ചാടി.
“മറ്റന്നാൾ പോകാം മോളെ “മാലതി അവളുടെ കവിളിൽ പതുക്കെ പിച്ചികൊണ്ട് പറഞ്ഞു.
പതുക്കെ അവർ വീടിനുള്ളിലേക്ക് കയറി. മാലതി ബാക്കി ഉണ്ടായിരുന്ന ചായ തിളപ്പിച്ച് ആറ്റി ശിവയ്ക്കും അനന്തുവിനും കൊടുത്തു .
“അമ്മേ നമ്മുടെ കുടുംബക്കാര് ഭയങ്കര പൈസക്കാർ ആണല്ലേ ? ” ബാക്കി വന്ന പലഹാരം വായിലേക്ക് തട്ടിക്കൊണ്ടു അനന്തു ചോദിച്ചു.
“അതു മോനെങ്ങനെ മനസ്സിലായി.? ”
“മുത്തശ്ശനും അമ്മാവനും വന്ന കാർ കണ്ടില്ലേ അപ്പൊ മനസ്സിലായി ”
“ശെരിയാ ഞാനും നോക്കി. “ശിവ ഇടക്ക് ചാടി കേറി പറഞ്ഞു.
“അതേ മക്കളെ അമ്മയുടെ വീട്ടുകാർ വലിയ പണക്കാർ ആണ്. നിങ്ങൾ തേവക്കാട്ട് ഗ്രൂപ്പ് ഓഫ് ബിസിനസ് എന്ന് കേട്ടിട്ടുണ്ടോ? ” മാലതി അവരെ നോക്കി പുരികം കൂർപ്പിച്ചു.
“ഉണ്ടല്ലോ അവർക്ക് റിയൽ എസ്റ്റേറ്റും ഫൈനാൻസും ഒക്കെ അല്ലെ.. കുറേ സിനിമകൾ അവര് പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. പിന്നെ കൺസ്ട്രക്ഷൻ കമ്പനിയും ഉണ്ടെന്നു തോന്നുന്നു. “അനന്തു ഓർമയിൽ നിന്നും ചിക്കിയെടുത്തു പറഞ്ഞു.
“എന്നാലേ തേവക്കാട്ട് ഗ്രൂപ്പ് ഓഫ് ബിസിനസ് എന്റെ അച്ഛന്റെയാ.. അതായത് നിങ്ങടെ മുത്തശ്ശന്റെ…. “മാലതി അഭിമാനത്തോടെ അവരെ നോക്കി
അനന്തു ഇതൊക്കെ കേട്ട് കിളി പോയ അവസ്ഥയിൽ ആയിരുന്നു.കുടിച്ച ചായ തൊണ്ടയിൽ കുടുങ്ങി അവൻ ഉറക്കെ ചുമച്ചു. തലയിൽ കൈകൊണ്ട് തട്ടി വിശ്വാസം വരാതെ അവൻ അമ്മയെ നോക്കി.
Super broo adutha part
Vegam idumoo