കേരളത്തിലെ അറിയപ്പെടുന്ന കോടീശ്വരന്റെ പുത്രി ആണ് ഈ ചെറ്റ കുടിലിൽ കരിയും പുകയും കൊണ്ടു കുട്ടികളെയും പഠിപ്പിച്ചു ജീവിക്കുന്നതെന്ന് ഓർത്തപ്പോൾ അനന്തു വല്ലാതെ സങ്കടത്തിൽ ആയി.
ഒരു റാണിയെ പോലെ ജീവിക്കേണ്ട അമ്മയാണ് തന്റെ മുൻപിൽ ഇങ്ങനെ കരുവാളിച്ചു മെലിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങളും ഇട്ട് നിൽക്കുന്നത് എന്ന് ഓർത്തപ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.
“അമ്മേ എനിക്ക് അമ്മയുടെ വീടിനെ കുറിച്ചും നാടിനെ കുറിച്ചും ഒക്കെ കേൾക്കണം.” ശിവ മാലതിയോടു കൊഞ്ചി
“അതിനെന്താ മോളെ പറയാലോ.. ഞാൻ ജനിച്ചു വളർന്നത് ദേശം എന്ന ഗ്രാമത്തിൽ ആണ്. ആ ഗ്രാമത്തിലെ ഗ്രാമത്തലവൻ ആണ് എന്റെ അച്ഛൻ..അതായതു നിങ്ങളുടെ മുത്തശ്ശൻ. ആ ഗ്രാമത്തിൽ ഏറ്റവും കൂടുതൽ പവർ ഉള്ളത് എന്റെ അച്ഛനാണ് .അവിടുത്തെ ജനങ്ങളുടെ ജീവിതവും ക്ഷേമവും ഒക്കെ അച്ഛന്റെ കുടുംബം ആയിരുന്നു നോക്കി നടത്തിയിരുന്നത്. ആ ഗ്രാമം മൊത്തം അച്ഛന്റെ കുടുംബത്തിന്റെ ആയിരുന്നു.അവിടുത്തെ കൃഷി ഒക്കെ നോക്കി നടത്തുന്നതും ആളുകൾക്ക് ഉപജീവന മാർഗം നല്കിയിരുന്നതും ഞങ്ങടെ കുടുംബം ആണ്. അങ്ങനെ ആണ് ഒരിക്കൽ അച്ഛന് അമ്മയുമായുള്ള കല്യാണം ഉറപ്പിച്ചത്. ”
“മുത്തശ്ശിയുമായോ ? “ശിവ പെട്ടെന്നു ഉത്സാഹത്തോടെ ചോദിച്ചു.
“അതേലോ നിങ്ങടെ മുത്തശ്ശിയുമായി.അങ്ങനെ കല്യാണത്തിന് ശേഷം അവർക്ക് 6 മക്കൾ ഉണ്ടായി. ഏറ്റവും ഇളയത് ഞാൻ ആയിരുന്നു. അതുകൊണ്ട് തന്നെ എന്നോട് എല്ലാവർക്കും ഭയങ്കര വാത്സല്യവും സ്നേഹവും ആയിരുന്നു. അങ്ങനെ ഞാൻ വളർന്നു വലുതായി പിഡിസിയ്ക്ക് പഠിക്കുമ്പോഴായിരുന്നു കലോത്സവത്തിന് പന്തൽ പണിയ്ക്ക് വന്ന കോലൻ മുടിയുള്ള നീണ്ടു മെലിഞ്ഞ ഒരാളെ കണ്ടു മുട്ടുന്നുന്നത്.”
“ആഹാ അത് അച്ഛനല്ലേ? ” അനന്തു അമ്മയെ നോക്കി പല്ലിളിച്ചു
“അതെ” മാലതിക്ക് വല്ലാത്തൊരു അനുഭൂതി വന്നു നിറയുന്നപോലെ തോന്നി. അവൾ ലജ്ജയോടെ അവരെ നോക്കി.
“ആഹാ അമ്മക്കുട്ടിക്ക് നാണം വരുന്നോ? ” അനന്തു മാലതിയെ കളിയാക്കി.
”
എന്നിട്ട് എന്തായി അമ്മേ? ” ശിവ കഥ കേൾക്കാനുള്ള ആകാംക്ഷയിൽ ചോദിച്ചു.
അങ്ങനെ അന്ന് ഞങ്ങൾ കണ്ണും കണ്ണും നോക്കിനിന്നു. അത് കഴിഞ്ഞ് നാട്ടിലെ ഉത്സവത്തിന് വീണ്ടും ഞാൻ ഏട്ടനെ കണ്ടു. അന്ന് എന്റെ പുറകെ കുറേ പുള്ളിക്കാരൻ നടന്നു.പിന്നെ ഇടക്കിടക്ക് എന്നെ കാണാൻ വരാൻ തുടങ്ങി.അങ്ങനെ കണ്ട് കണ്ട് ഞാനും ഏട്ടനെ ഇഷ്ട്ടപെട്ടു തുടങ്ങി. പിന്നെ എന്റെ കൂട്ടുകാരി വഴി ഞങ്ങൾ പരസ്പരം ഹൃദയം കൈ മാറി. ഒരുപാട് കത്തുകൾ ഞാൻ ഏട്ടനും ഏട്ടൻ എനിക്കും എഴുതി. കത്തുകളിലൂടെ ഞങ്ങൾ പ്രണയിച്ചു.അവസാനം എനിക്ക് ഒരു കല്യാണാലോചന വന്നപ്പോൾ ഗത്യന്തരമില്ലാതെ ഞങ്ങൾ ഒളിച്ചോടി. അവർ ഞങ്ങളെ കുറേ അന്വേഷിച്ചെങ്കിലും കണ്ടു കിട്ടിയില്ല.അങ്ങനെ ഞാനും ഏട്ടനും കല്യാണം കഴിഞ്ഞു ഒരുമിച്ചു താമസിക്കാൻ തുടങ്ങി ഇവിടെ.മരിക്കുന്നതുവരെ എന്നെ പൊന്നുപോലെയാ നോക്കിയേ എന്റെ ഏട്ടൻ ” മാലതി വിതുമ്പിക്കൊണ്ട് പറഞ്ഞു.
അനന്തുവും ശിവയും മാലതിയെ കെട്ടിപിടിച്ചിരുന്നു അവളെ ആശ്വസിപ്പിച്ചു.വരാൻ പോകുന്ന നല്ല ദിവസങ്ങൾ ആയിരുന്നു അവളുടെ മനസ്സ് നിറയെ.
“അല്ല അമ്മേ മുത്തശ്ശനും അമ്മാവനും എന്തിനാ ഏട്ടനെ നോക്കി ദേവാ എന്ന് വിളിച്ചേ?”? ശിവ സംശയം പ്രകടിപ്പിച്ചു.
Super broo adutha part
Vegam idumoo