വശീകരണ മന്ത്രം 4 [ചാണക്യൻ] 900

“മോന് മുറി ഇഷ്ട്ടായോ? ”

“ഒരുപാട് ഇഷ്ട്ടമായി അമ്മായി. നല്ല റൂം ആണ് കേട്ടോ ”

അനന്തു അവരെ നോക്കി പുഞ്ചിരിച്ചു.

“ഞങ്ങടെ ദേവനെ പോലെ തന്നെ ഒരു മാറ്റവുമില്ല. അതേ ശബ്ദം…. നോട്ടം….. ചിരി….  വല്ലാത്തൊരു അത്ഭുതം തന്നെ ”

സീത ചിരിയോടെ അവനു നേരെ കൈ നീട്ടി. അനന്തു സീതയ്ക്ക് താക്കോൽകൂട്ടം കൈ മാറി. കയ്യിൽ നനവ് പറ്റിയതും സീത കയ്യിലേക്ക് ഉറ്റു നോക്കി. അവളുടെ കണ്ണുകൾ വിടർന്നു.

“അയ്യോ ഇതെങ്ങനെ ഇതിൽ ചോര പറ്റിയേ? ”

സീത പരിഭ്രമത്തോടെ അനന്തുവിനെ നോക്കി.

അനന്തു ഞെട്ടലോടെ കൈ തിരിച്ചും മറിച്ചും നോക്കി. അപ്പോഴാണ് അവന്റെ ഉള്ളം കൈയിൽ ചോര പൊടിഞ്ഞിരിക്കുന്നതു ശ്രദ്ധയിൽ പെട്ടത്. അവൻ പതുക്കെ മുറിവിൽ അമർത്തിയപ്പോൾ അതിൽ നിന്നും വീണ്ടും ചോര പൊടിഞ്ഞു.

“അയ്യോ മോനെ ഇതെങ്ങനാ കൈ മുറിഞ്ഞേ? ”

സീത അനന്തുവിന്റെ കയ്യിൽ പിടിച്ചു വെപ്രാളപ്പെട്ടു.

“അറിഞ്ഞൂടാ അമ്മായി .. താക്കോൽ വല്ലതും കൊണ്ടിട്ടാവും ”

അനന്തു കൈ കുടഞ്ഞു

“മോനെ അമ്മായി മുറിവ് കെട്ടി തരാട്ടോ.  കൈ അനക്കല്ലേ … ”

സീത മുറിയിൽ വെപ്രാളത്തോടെ തപ്പി ഒരു പഴയ തുണി പുറത്തെടുത്തു. അതു വലിച്ചു കീറി അവൾ അനന്തുവിന്റെ അടുത്ത് വന്നു നിന്നു.

അവന്റെ കൈ എടുത്തു പതിയെ ആ മുറിവിനു മുകളിലൂടെ സീത തുണി ചുറ്റി വരിഞ്ഞു കെട്ടിവച്ചു. അമ്മായിയുടെ സ്നേഹ പ്രകടനത്തിൽ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.

ഇത്രയും കാലം സ്നേഹിക്കാൻ ആരും ഇല്ലായിരുന്നെങ്കിൽ ഇന്ന് ഒരുപാട് പേര് തനിക്കുണ്ടല്ലോ എന്ന് അനന്തു ഓർത്തുപോയി. അവനു സന്തോഷംകൊണ്ട് വീർപ്പുമുട്ടി.

“കൈ വേദനിക്കുന്നുണ്ടോ  ഇപ്പൊ? ”

“വേദന ഒട്ടും തോന്നുന്നില്ല.. ”

“അനന്തൂട്ടാ യാത്ര ചെയ്ത് നല്ല ക്ഷീണം കാണൂലെ… ഒന്ന് ഉറങ്ങിക്കോട്ടോ.. അമ്മായി പിന്നെ വന്നു വിളിക്കാവേ..”

“ശരി അമ്മായി “അനന്തു തലയാട്ടി.

മുറിവ് ഭദ്രമായി വച്ചു കെട്ടി സീത മുറിവിട്ടിറങ്ങി. അനന്തു ബാഗും മറ്റു സാധങ്ങളും മുറിയുടെ ഒരു വശത്തു വച്ച ശേഷം ബാത്റൂമിൽ കയറി ഒന്ന് കുളിച്ചു.

ശരീരത്തിലേക്ക് പതിച്ച തണുത്ത വെള്ളം അവന്റെ ക്ഷീണത്തെ ശിരസ്സിൽ നിന്നും പാദങ്ങളിലൂടെ ഭൂമിയിലേക്ക് നിർമാർജനം ചെയ്യപ്പെട്ടു. നല്ലൊരു കുളിക്ക് ശേഷം ഷോർട്സും ടി ഷർട്ടും വലിച്ചു കയറ്റി.

നനഞ്ഞ  മുടിയിഴകൾ കൈകൾ കൊണ്ട് കോതിയൊതുക്കി അവൻ ജനാലയ്ക്ക് സമീപം വന്നു നിന്നു പുറത്തേക്ക് കണ്ണും നട്ട് ഇരുന്നു. കാലിയെ മേയ്ച്ചു നടക്കുന്നവരെയും കണ്ടത്തിൽ പണിയെടുക്കുന്നവരെയും റോഡിലൂടെ പണി കഴിഞ്ഞു നടന്നു പോകുന്നവരെയും അവൻ ഇമ വെട്ടാതെ നോക്കി നിന്നു.

പതിയെ ഒരു ദീർഘനിശ്വാസം എടുത്തു അവൻ ജനൽ പാളികൾ കൊട്ടിയടച്ചു. ഉറക്കം വരാത്തതിനാൽ രാത്രി വരെ എങ്ങനെയെങ്കിലും സമയം

The Author

197 Comments

Add a Comment
  1. തുടരുക.?

    1. ചാണക്യൻ

      തീർച്ചയായും ബ്രോ… ഒരുപാട് സന്തോഷം… നന്ദി ?

  2. പൊന്നു.?

    വൗ…… ഇൻട്രസ്റ്റിംഗ്…..

    ????

    1. ചാണക്യൻ

      ഒരുപാട് സന്തോഷം ബ്രോ… നല്ല വായനക്ക് ഒരുപാട് നന്ദി ?

  3. സഹോ എന്തായി…. എവിടം വരെ ആയി എഴുത്ത്??

    1. ചാണക്യൻ

      കമന്റ്‌ ഞാൻ കണ്ടില്ലായിരുന്നു ബ്രോ… സോറി.. ?

Leave a Reply

Your email address will not be published. Required fields are marked *