ചിലവഴിക്കണമെന്നു ഓർത്തപ്പോൾ അനന്തുവിന് ഭ്രാന്ത് പിടിച്ചു.
അവൻ ദേവന്റെ ചിത്രം തൂക്കിയിട്ടതിനു സമീപം ഭിത്തിയിൽ കൈ കുത്തി നിന്നു. എന്തൊക്കെയോ മനസ്സിൽ ആലോചിച്ചുകൊണ്ടിരുന്നു.പൊടുന്നനെ ഫോൺ ശബ്‌ദിക്കുന്നത് കേട്ട് അവൻ തിരിഞ്ഞു കട്ടിലിലേക്ക് നോക്കി.
ആ സമയം അനന്തുവിന്റെ കൈ തട്ടി ഭിത്തിയിൽ തൂക്കിയിരുന്ന ദേവന്റെ ചിത്രം ഉലഞ്ഞപ്പോൾ അതിൽ നിന്നും എന്തോ വസ്തു നിലത്തേക്ക് വീഴുന്നത് അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടു.
അവൻ പതിയെ കുനിഞ്ഞു നിന്നു അതു കയ്യിലേക്ക് എടുത്തു. അനന്തു അതു തിരിച്ചും മറിച്ചും നോക്കി. അത് ഒരു ഡയറി ആയിരുന്നു. അതിന് ഒരുപാട് വർഷം പഴക്കം ഉണ്ടെന്നു അനന്തുവിന് തോന്നി.
അതിൽ പറ്റി പിടിച്ചിരുന്ന പൊടിപടലങ്ങളും മാറാലയും അവൻ തുടച്ചു മാറ്റി. എന്തോ ഭാഗ്യം കൊണ്ട് ഡയറിയിൽ ചിതൽ പിടിച്ചില്ല എന്ന് അവനു തോന്നി.ചിലപ്പോൾ ദേവൻ അമ്മാവന്റെ ഡയറി ആവുമെന്ന് അനന്തു ഊഹിച്ചു.
അതു മുഴുവൻ വൃത്തിയാക്കിയെടുത്തു അനന്തു കട്ടിലിൽ വന്നു ഇരുന്നു.ഉള്ളിൽ തുളുമ്പുന്ന കൗതുകത്തോടെ ഡയറി മടിയിൽ വച്ചു പുറം പേജ് മറിച്ചു നോക്കി.
അതു കഴിഞ്ഞുള്ള രണ്ടു പേജുകളും അനന്തു മറിച്ചു നോക്കി. അത് ശൂന്യമായിരുന്നു . എന്നാൽ അടുത്ത പേജ് മറിച്ചതും അതിൽ ഒരു പെൺകുട്ടിയുടെ അവ്യക്തമായ ചിത്രം അനാവൃതമായി.
പെൻസിൽ കൊണ്ടു വരച്ച ചിത്രമായതിനാൽ പലയിടത്തും അത് മങ്ങിയിരുന്നു. ഇത്രയും കാലം ആയതുകൊണ്ടാവാം മാഞ്ഞു പോയതെന്ന് അനന്തുവിന് തോന്നി. വളരെ നിരാശയോടെ ആ പേജിലെ ചിത്രത്തിലൂടെ അവൻ പതിയെ വിരലുകൾ ഓടിച്ചു.
ആ സമയം അനന്തുവിന്റെ കാതിൽ ഒരു അശരീരി മുഴങ്ങി.
.
.
“കല്യാണി ”
.
.
കല്യാണി എന്ന പേര് കേട്ടതും അനന്തുവിന്റെ ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. അവനു തല പൊട്ടി പൊളിയുന്ന പോലെ തോന്നി.അസഹ്യമായ വേദനയിലും മുടിയിഴകൾ ബലമായി പിടിച്ചു അവൻ കട്ടിലിലേക്ക് മറിഞ്ഞു വീണു. അവന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു. പതിയെ അനന്തുവിന് ബോധം നഷ്ടപ്പെടാൻ തുടങ്ങി.അത് പൂർണമായി മറയുമ്പോഴേക്കും അവന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു.
.
.
“കല്യാണി ”
.
.
സുദീർഘമായ ഉറക്കത്തിനു ശേഷം അനന്തു പതിയെ കണ്ണു തുറന്നു നോക്കി. മുൻപിൽ ശിവയും സീത അമ്മായിയും നിൽക്കുന്നത് കണ്ട് അവൻ ഒന്ന്
തുടരുക.?
തീർച്ചയായും ബ്രോ… ഒരുപാട് സന്തോഷം… നന്ദി ?
വൗ…… ഇൻട്രസ്റ്റിംഗ്…..
????
ഒരുപാട് സന്തോഷം ബ്രോ… നല്ല വായനക്ക് ഒരുപാട് നന്ദി ?
സഹോ എന്തായി…. എവിടം വരെ ആയി എഴുത്ത്??
കമന്റ് ഞാൻ കണ്ടില്ലായിരുന്നു ബ്രോ… സോറി.. ?