അനന്തു കൈകൾ കെട്ടി വച്ചു അവളെ നോക്കി നിന്നു. അഞ്ജലിയും അവനെ തന്നെ നോക്കി നിന്നു.ശിവ അവൾ കിടക്കുന്ന കട്ടിലിനു സമീപം ഉള്ള കസേരയിൽ ഇരുന്നു.
മാലതി അഞ്ജലിയുടെ കാൽക്കൽ ഇരുന്നു അവളെ വാത്സല്യത്തോടെ നോക്കി.അഞ്‌ജലി എല്ലാവരെയും ഒന്ന് മാറി മാറി നോക്കി. പിന്നെ ആ നോട്ടം വീണ്ടും അനന്തുവിൽ ചെന്നെത്തി.
“അമ്മേ നമ്മുടെ വീടിന്റെ ഹാളിൽ തൂക്കിയ ദേവൻ എളേച്ഛന്റെ അതേ ഛായ ആണല്ലേ ഇയാൾക്കും ”
അവൾ ചൂണ്ടു വിരൽ താടിക്ക് കുത്തി ഗഹനമായ ചിന്തയിൽ ആണ്ടു. അവളുടെ കണ്ണുകളിൽ മാറി മറിയുന്ന ഭാവങ്ങൾ കണ്ട് അനന്തുവിന് ചിരി പൊട്ടി. അത് കണ്ട് മാലതി അവനെ ശാസിക്കുന്ന പോലെ നോക്കി…
“അതേ മോളെ.. ഞങ്ങൾ എല്ലാവരും അത് പറയുവായിരുന്നു. രണ്ടു പേരും ഒരുപോലാ ഇരിക്കുന്നെ.. ”
ഷൈല മകളുടെ നെറുകയിൽ പതിയെ തലോടി. വിജയൻ അപ്പുറം മാറി നിന്നു അവരെ വീക്ഷിച്ചു. പുള്ളി പൊതുവെ ഒരു സൈലന്റ് മോഡ് ആണെന്ന് അനന്തുവിനു തോന്നി.
“മോള് എത്രയിലാ പഠിക്കണേ? ”
മാലതി അഞ്ജലിയെ ഉറ്റു നോക്കി.
“ഞാൻ പ്ലസ് വണ്ണിലാ ആന്റി ”
“മോളെ ആന്റി അല്ല അപ്പച്ചി എന്ന് വിളിക്ക് ”
ഷൈല അഞ്ജലിയെ തിരുത്താൻ ശ്രമിച്ചു
“ഹേയ് അത് സാരമില്ല ഏട്ടത്തി അവൾ ആന്റി എന്ന് തന്നെ വിളിച്ചോട്ടെ ”
മാലതി വാത്സല്യപൂർവ്വം അവളുടെ കവിളിൽ തലോടി.
“ഇതാ അഞ്‌ജലി മോളെ എന്റെ മക്കൾ ശിവയും അനന്തുവും ”
അഞ്‌ജലി ശിവയെ നോക്കി കൈ നീട്ടി. അവൾ അഞ്‌ജലിയുടെ കൈ പിടിച്ചു കുലുക്കി. പൊടുന്നനെ അഞ്‌ജലി തല വെട്ടിച്ചു അനന്തുവിനെ നോക്കി.
“ഇയാളെ ഞാൻ എന്താ വിളിക്കുക? ”
അഞ്‌ജലി തല ചൊറിഞ്ഞു കൊണ്ട് അവനെ നോക്കി
“അഞ്ജലിയ്ക്ക് ഇഷ്ടമുള്ളത് വിളിച്ചോ ”
“ഹാ കിട്ടിപ്പോയി നന്ദുവേട്ടൻ എന്ന് വിളിക്കട്ടെ ?”
അഞ്‌ജലി ഉത്സാഹത്തോടെ അവനെ നോക്കി.
“നല്ല പേരാ.. അതു മതി ”
അനന്തു ഇഷ്ട്ടപെട്ടെന്ന മട്ടിൽ തലയാട്ടി.
“ശരി നന്ദുവേട്ടാ ”
ഷൈലയും വിജയനും പരസ്പരം വിശ്വാസം വരാതെ അഞ്ജലിയെ നോക്കി. അവൾ അച്ഛനെ നോക്കി കണ്ണിറുക്കി.
“മോളെ എങ്ങനാ നിനക്ക് വയ്യാണ്ടായേ? ”
തുടരുക.?
തീർച്ചയായും ബ്രോ… ഒരുപാട് സന്തോഷം… നന്ദി ?
വൗ…… ഇൻട്രസ്റ്റിംഗ്…..
????
ഒരുപാട് സന്തോഷം ബ്രോ… നല്ല വായനക്ക് ഒരുപാട് നന്ദി ?
സഹോ എന്തായി…. എവിടം വരെ ആയി എഴുത്ത്??
കമന്റ് ഞാൻ കണ്ടില്ലായിരുന്നു ബ്രോ… സോറി.. ?