വശീകരണ മന്ത്രം 4 [ചാണക്യൻ] 900

വശീകരണ മന്ത്രം 4

Vasheekarana Manthram Part 4 | Author : Chankyan | Previous Part

 

ഛായാചിത്രത്തിലെ തന്റെ അതേ മുഖം കണ്ടതിന്റെ ഞെട്ടൽ മാറാൻ അനന്തുവിന് കുറച്ചു സമയം എടുക്കേണ്ടി വന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തോടെ അവൻ മലാതിയ്ക്കും ശിവയ്ക്കും ഒപ്പം ദിവാനിൽ ഇരുന്നു.മാലതിയുടെ നാത്തൂന്മാർ അടുക്കളയിൽ നിന്നും ബഹുവിധ പലഹാരങ്ങളും ചായയും അവർക്ക് സമീപം കൊണ്ടു വന്നു വച്ചു. ഇത്രയും പലഹാരം കണ്ടതോടെ ശിവയുടെ കണ്ണുകൾ തള്ളി.

ഇത്രയും പലഹാരക്കൂട്ടം അവൾ കടകളിൽ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു. എങ്കിലും സംയമനം പാലിച്ചു നല്ല കുട്ടി ആയി അവൾ ഇരുന്നു.

വീട്ടിൽ കാണിക്കുന്ന ആക്രാന്തം ഇവിടെ കാണിച്ചാൽ മോശമാണെന്നു അവൾക്ക് തന്നെ  തോന്നി. മുത്തശ്ശി അനന്തുവിന്റെ അടുത്ത് വന്നിരുന്നു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

തുടരെ തുടരെ അവന്റെ മുഖത്തേക്ക് നോക്കി തുടങ്ങി. മുത്തശ്ശി അവരുടെ മരിച്ചു പോയ മകനെ തന്നിലൂടെ കാണുവാണെന്നു അനന്തുവിന്  തോന്നി. എന്നാൽ  മുത്തശ്ശിക്ക് അങ്ങനെങ്കിലും കുറച്ചു ആശ്വാസം കിട്ടട്ടെ എന്ന് അവനും കരുതി.

ഈ സമയം ബലരാമന്റെ മക്കളായ ശിവജിത്തും മീനാക്ഷിയും ബാലരാമനോട്‌ എന്തോ സ്വകാര്യമായി ചെവിയിൽ പറഞ്ഞു. അയാൾ മാലതിയ്ക്ക് നേരെ കൈ ചൂണ്ടി.ശിവജിത്തും മീനാക്ഷിയും പതുക്കെ മാലതിയുടെ അടുത്തേക്ക് നടന്നു വന്നു.

“മാലതി എളേമ്മേ… ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വേഗം വരാം. എല്ലാവരെയും കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുവായിരുന്നു. ”

മീനാക്ഷി വിനീതയായി പറഞ്ഞു.

“അതിനെന്താ മക്കളെ പോയിട്ട് വായോ.. ഞങ്ങൾ ഇനി ഇവിടുണ്ടല്ലോ.. വന്നിട്ട് ശെരിക്കും സംസാരിക്കാട്ടോ..”  മാലതി സന്തോഷത്തോടെ പറഞ്ഞു.

അത്‌ കേട്ടതും ശിവജിത്തിന്റെ മുഖ ഭാവം മാറി. കടന്നൽ കുത്തിയ പോലെ അവൻ മുഖം വീർപ്പിച്ചിരുന്നു.

അനന്തുവിന് അത്‌ മനസ്സിലായെങ്കിലും കാര്യമാക്കാൻ പോയില്ല. അവൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹ പ്രകടനത്തിൽ മതി മറന്നിരുന്നു.

അപ്പോൾ തന്നെ അവർ വെളിയിലേക്ക് ഇറങ്ങി കാറിൽ കയറി പുറത്തേക്ക് യാത്രയായി. ഈ സമയം എല്ലാവരും മത്സരത്തോടെ അവരെ പലഹാരം  കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.

മാലതി എല്ലാവരുടെയും സ്നേഹപ്രകടനത്തിൽ പൂർണ സംതൃപ്ത ആയിരുന്നു.

“അനന്തുട്ടാ ഇത് കഴിക്ക് ”

ബലരാമൻ ഒരു ലഡ്ഡു എടുത്തു അവന്റെ വായിൽ വച്ചു കൊടുത്തു.

മുത്തശ്ശിയും മുത്തശ്ശനും മാലതിക്കും ശിവയ്ക്കും ജിലേബി കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു. ഇങ്ങനെ കഴിപ്പിച്ചാൽ എല്ലാം കൂടി തൊണ്ടയിൽ കുടുങ്ങുമെന്ന് ശിവയ്ക്ക് തോന്നി.

The Author

197 Comments

Add a Comment
  1. തുടരുക.?

    1. ചാണക്യൻ

      തീർച്ചയായും ബ്രോ… ഒരുപാട് സന്തോഷം… നന്ദി ?

  2. പൊന്നു.?

    വൗ…… ഇൻട്രസ്റ്റിംഗ്…..

    ????

    1. ചാണക്യൻ

      ഒരുപാട് സന്തോഷം ബ്രോ… നല്ല വായനക്ക് ഒരുപാട് നന്ദി ?

  3. സഹോ എന്തായി…. എവിടം വരെ ആയി എഴുത്ത്??

    1. ചാണക്യൻ

      കമന്റ്‌ ഞാൻ കണ്ടില്ലായിരുന്നു ബ്രോ… സോറി.. ?

Leave a Reply to Gemini kuttan Cancel reply

Your email address will not be published. Required fields are marked *