“ഡാ ..അത് കാച്ചെണ്ണയുടെ മണമാ.. നിന്റെ മുത്തശ്ശിയുടെ സ്പെഷ്യൽ ആന്ന് ”
“അത് കൊള്ളാല്ലോ അമ്മേ.. ഇത് എപ്പോഴും തേക്കണം കേട്ടോ നല്ല മണം ..”
അനന്തു വീണ്ടും അത് നാസികയിലൂടെ വലിച്ചെടുത്തു.
“അനന്തൂട്ടാ ചായ വേണോ നിനക്ക് ?”
സീത അമ്മായിടെ ചോദ്യം കേട്ടതും അനന്തു അവരെ തിരിഞ്ഞു നോക്കി.
“ഇപ്പൊ വേണ്ട അമ്മായി.. പിന്നെ മതിട്ടോ”
ശരി മോനെ സീത വീണ്ടും പണികളിൽ മുഴുകി.
രണ്ടു പേരും ബിസി ആയതിനാൽ അനന്തു അവരെ വിട്ട് നേരെ അകത്തളത്തിലേക്ക് നടന്നു വന്നു.
അവിടുന്ന് ഉള്ളിലേക്ക് വന്ന് നടു മുറ്റത്തേക്കിറങ്ങി.
ഒരു മഴ പെയ്തിരുന്നേൽ ഇവിടെ നിന്ന് മഴ നനയാമായിരുന്നു എന്ന് അവൻ വെറുതെ കനവ് കണ്ടു.
മിനുസമാർന്ന തറയിലൂടെ അവൻ നടന്നു.
ഓരോ കാലടിയിലും തണുപ്പ് അവന്റെ കാൽവെള്ളയിലൂടെ ശരീരത്തിലേക്ക് അരിച്ചു കയറിക്കൊണ്ടിരുന്നു.
വടക്കിനി ഭാഗത്ത് എത്തിയപ്പോഴാണ് അവിടെ അഞ്ജലിയുടെ മുറിയുടെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നത് അവന്റെ ശ്രദ്ധയിൽപെട്ടത്.
അനന്തു ആ മുറിയിലേക്ക് പയ്യെ കടന്നു വന്നു.
ഈ സമയം അഞ്‌ജലി പൂർത്തിയാകാത്ത ചിത്രത്തിന് മുൻപിൽ ഇരിക്കുകയായിരുന്നു.
അവൾ ആകെ അസ്വസ്ഥയായിരുന്നു.
അനന്തു വന്നിട്ടും അവൾ കാൻവാസിലേക്ക് തന്നെ കണ്ണും നട്ടിരുന്നു.
“എന്താണ് മാഡം കാര്യായിട്ട് ഒരു ചിത്രം വര”
അനന്തു അവളുടെ നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു”
“നന്ദുവേട്ടാ ചിത്രം വരയിലാ ..പക്ഷെ ഒരു കൺഫ്യൂഷൻ”
“എന്ത് കൺഫ്യൂഷൻ?”
“അത് കണ്ടോ ..ഞാനൊരു ചിത്രം വരക്കുന്നത്.. ശക്തമായ തിരമാലകൾക്കൊപ്പം കുതിച്ചുയരുന്ന വഞ്ചി ..അത് തുഴയുന്ന ഒരു മനുഷ്യനും ..അപ്പൊ ബാക്ക്ഗ്രൗണ്ടിൽ എന്ത് നിറം നൽകുമെന്ന ഞാൻ ആലോചിക്കുന്നേ?”
അഞ്‌ജലി ചിന്തിതയായി.
“അത്രേയുള്ളൂ സിംപിൾ ..അതിനാണോ അഞ്ജലിക്കുട്ടി ഇങ്ങനെ തലപൊകയ്ക്കുന്നെ?”
ഗുയ്സ്……………….
വശീകരണം അപ്‌ലോഡ് ചെയ്തിട്ടുണ്ട്….
നന്ദി ❤️❤️
Ithuvare vannillallo bro
Waiting ann
Bro ❣️
With Love ?
Octopus ബ്രോ…………. ?
മുത്തേ ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……
ഒത്തിരി സ്നേഹം…..
ഉടനെ തന്നെ ഇടാം…..
നന്ദി ❤️❤️
Aha ചാണക്യ,ithu fast aayi ezhuti kazhinjalo!!
Palarivattom sasi ബ്രോ…….. ?
മുത്തേ പെട്ടെന്ന് തന്നെ എഴുതി കഴിഞ്ഞു…..
ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യാം കേട്ടോ…..
ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം….
നന്ദി ❤️❤️
bro…ezuthikkazinjo…udane kaanumo….
NTR മുത്തേ………… ?
എഴുതിക്കഴിഞ്ഞു……. എഡിറ്റിംഗ് നടത്തുവാട്ടോ…..
ഇടക്കൊക്കെയേ നെറ്റ് കിട്ടുന്നുള്ളു അതാ delay ആവുന്നേ…..
പിന്നെ moderation കാണിക്കുന്നുണ്ട് ഇപ്പൊ ? അവസ്ഥ……
ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യാം കേട്ടോ…… ❤️❤️
Bro next part eee week undakumo?
ഷണ്മുഖൻ ബ്രോ………..
ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യുംട്ടോ….
മറക്കാതെ വായിക്കണേ…..
നന്ദി ബ്രോ ❤️❤️
പിള്ളേരെ………………. ??
ലിപിയിൽ ഞാനൊരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്………
“ചാണക്യൻ ” എന്ന് തന്നെയാണ് പേര്…..
അരൂപി അവിടെ ഇടുന്നുണ്ട്……
മിണ്ടീം പറഞ്ഞും ഇരിക്കാൻ അങ്ങോട്ട് വായോ…….. ❤️❤️