വസുന്ധര അന്തർജനം [സുനിൽ] 165

വസുന്ധര അന്തർജനം
Vasundhara Antharjanam | Author : Sunil

[നോൺകമ്പി പ്രേതകഥാ സീരീസ്- 5]

ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയം!
ഞങ്ങളുടെ സ്കൂളിൽ ഒരു കഞ്ഞിപ്പുരയും പഴയ കെട്ടിടത്തിന്റെ നവീകരണവും ഒക്കെയായി PTA ഫണ്ട് പിരിക്കാനായി പത്ത് രൂപയുടെ സമ്മാനകൂപ്പൺ അടിച്ചിറക്കിയ സമയം! എനിക്കും അനിയനും ഓരോ ബുക്ക് ഉണ്ട്!സഹപാഠികൾ ആയ രണ്ട് കൂട്ടുകാരെയും കൂട്ടി ഞാൻ ഒരു ദിക്കിലേക്കും അനിയൻ മറ്റൊരു ദിക്കിലേക്കും പിരിവിനായി പോയി!കൂട്ടുകാരുടെ കയ്യിലും ഓരോ കൂപ്പൺബുക്ക് ഉണ്ട് !!!ഒരു ബുക്കിൽ 25 കൂപ്പണുകൾ ആണ് ശനിയും ഞായറും കൊണ്ട് 6 ബുക്കുകളിലെ 150 കൂപ്പൺ ഞങ്ങൾക്ക് വിറ്റഴിക്കണം!

എന്റെ സംഘത്തിൽ ഞാനും അനീഷും ജോൺസണും ആണ് മൂന്ന് കിലോമീറ്ററോളം നടന്ന് വീടുകൾ കയറി ഇറങ്ങിയപ്പോൾ ഒരു കൂപ്പൺ ബുക്ക് തീർന്നു!
ബാക്കി രണ്ട് ബുക്കുകൾ കൂടി വിൽക്കണം!

“നടന്നു നടന്നു ഇടപാടു തീർന്നു വിശന്നിട്ടും വയ്യ! ദേ.. ഈ കാടങ്ങു കയറിയിറങ്ങിയാ ആറ് കടന്ന് ചെല്ലുന്നത് അടുത്ത പഞ്ചായത്താ അങ്കിളിന്റെ വീട് അവിടുണ്ട് നമുക്ക് വല്ലതും കഴിക്കുകയും ചെയ്യാം അങ്കിളിന്റെ മോനേം കൂട്ടി ആ ഭാഗത്ത് പിരിച്ചു ഒരു ബുക്ക് തീർക്കുകയും ചെയ്യാം!”

ജോൺസൺ പറഞ്ഞപ്പോൾ തളർന്ന ഞങ്ങളും അത് അംഗീകരിച്ചു…
രണ്ടു കിലോമീറ്ററോളം ഫോറസ്റ്റ് ഏരിയായിലൂടെ നടന്ന് വേണം ആറ്റുതീരത്ത് എത്താൻ….

ഞങ്ങൾ കാട്ടിലേക്ക് കയറി….

ആന ഒക്കെ ചിലപ്പോൾ വന്നു പോകും എന്നല്ലാതെ മൃഗങ്ങളുടെ ശല്യം ഒന്നും ആ ഭാഗത്ത് അങ്ങനില്ല കാട്ടുപന്നി രാത്രിയിൽ ഇറങ്ങി കൃഷി നശിപ്പിക്കാറുണ്ട് എന്ന് മാത്രം!

മല കയറി അങ്ങേ ചെരുവിലേക്ക് ഇറങ്ങാൻ തുടങ്ങിയ ഞങ്ങൾ കണ്ടു നടപ്പാത എന്ന് പറയാനില്ലാത്ത വിധം കാട് കയറി കിടക്കുന്ന വഴിച്ചാലിൽ നിന്ന് അകത്തോട്ട് നന്നായി തെളിഞ്ഞ ആളു നടപ്പുള്ള ഒരു കൊച്ചുവഴി!

ആ വഴി ചെന്ന് കേറുന്നത് ഓലമേഞ്ഞ ചാണകം മെഴുകിയ വരാന്ത ഒക്കെയുള്ള ഒരു കൊച്ചു വീടിന്റെ മുറ്റത്തോട്ടും!!!

ആ മുറ്റത്ത് നിന്ന് വെള്ള മുണ്ടും റൗക്കയും ഒക്കെ ഉടുത്ത തല മുഴുവൻ നരച്ച ഒരു അമ്മൂമ്മ വിറക് ഒടിച്ചു ചെറുതാക്കുന്നു…..

The Author

83 Comments

Add a Comment
  1. പങ്കജാക്ഷൻ കൊയ്‌ലോ

    നീതി ബോധം ധാർമികത തുടങ്ങിയവ എങ്ങനെ വന്നു എന്നതാണ് ഒരു അദൃശ്യ ശക്തിയുടെ കരങ്ങളെക്കുറിച്ച് ചിന്തിക്കാൻ തോന്നുന്നത്.
    കാരണം…. അങ്ങെനെയൊരാളില്ലെങ്കിൽ മനുഷ്യനും ഒരു വെറും മൃഗമാണല്ലോ.

    [പക്ഷെ മൃഗങ്ങൾ ഒരിക്കലും ചെയ്യാത്ത കാര്യങ്ങളൊക്കെ ചെയ്യുന്ന മനുഷ്യൻ വെറുതെ ‘മൃഗീയം’പറഞ്ഞിട്ട് പാവം മൃഗങ്ങെളെ അപമാനിക്കുന്നു………!?
    ദൈവത്തിന്റെ പേര് വ്യത്യാസം പറഞ്ഞ് സഹജീവികളെ ക്രൂരമായി കൊല്ലുന്നത് തൊട്ട് ദിവസങ്ങളോളം പട്ടിണിക്കിട്ട് പരീക്ഷണശാലയിലെ ഗ്യാസ് ചേംബറിൽ ഇഞ്ചിഞ്ചായി ശ്വാസം മുട്ടിച്ച് കൊല്ലുന്നത് വരെ!!]

    സർവശക്തന്റെ പങ്ക് നിഷേധിച്ചാൽ
    പ്രത്യേക നീതിബോധം ഒന്നും വേണ്ടല്ലോ.
    മരണത്തിനപ്പുറെത്തെ പ്രതീക്ഷകളുടെയും പ്രതികാരത്തെയും പറ്റിയുള്ള ചോദ്യങ്ങളുമില്ല.

    ശരിയും തെറ്റും എന്നത് നമ്മുടെ തിരഞെടുപ്പ് മാത്രം! തികഞ്ഞ അരാജകത്വത്തിലേക്കും വേണമെങ്കിൽ പോവാം!?

    #പക്ഷെ പുസ്തകങ്ങളിലെ സർവശക്തന്റെ
    നീതിബോധത്തിന്റെ അളവുകോൽ പലയിടത്തും വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണ്………………!??

    ഒരിടത്ത് ശത്രുക്കെളെ സ്നേഹിക്കാനും ഒരു കരണത്തടിച്ചവന് മറുകരണം കാണിച്ച് കൊടുക്കാനും പറയുന്നു……………
    അതേസമയം പല്ലിന് പകരം പല്ല്,
    കണ്ണിന് പകരം കണ്ണ് എന്നും പറയുന്നു…!!

    ഒരുപാട് വിവാഹം കഴിക്കുന്ന പിതാക്കൻമാർ
    ഉള്ളിടത്തു തന്നെ ഭാര്യ മരിച്ചാലല്ലാതെ വേറെ വിവാഹം അനുവദിക്കാത്ത പുതിയ നിയമങ്ങൾ!!!!!

    **അങ്ങനെ ഒരുപാട് പരിണാമങ്ങൾക്ക് വിധേയമായി വരുന്നതാണ് മതങ്ങളിലെ
    നീതി ബോധവും ധാർമികതയും സദാചാരവുമാെക്കെ …………!!!!!!

    ///അപ്പോൾ അത് കൂടുതൽ യോജിക്കുക
    പരിണാമ സിദ്ധാന്തത്തോടല്ലേ…..!!!??///

    കാലത്തിനനുസരിച്ച് മാറുന്ന നീതിബോധം.
    ആരോ പറഞ്ഞ പോലെ മാറ്റമില്ലാത്ത
    യാതൊന്നുമില്ല……………….!!

    NB: എല്ലാം മാറുന്നു എന്ന് പറഞ്ഞാലും; സ്നേഹം വിശപ്പ് പ്രേമം കാമം അനുകമ്പ വാത്സല്യം കാര്യണ്യം തുടങ്ങിയ അടിസ്ഥാന
    വികാരങ്ങൾക്കും ആവിശ്യങ്ങൾക്കും വല്ല മാറ്റവും ഉണ്ടോ……..!!!!!!!!??????

    1. ശൈശവവിവാഹം!
      ബഹുഭാര്യത്വം!
      ബഹുഭർത്തൃത്വം!
      സതി!
      നരബലി!
      മൃഗബലി!
      സംബന്ധം!
      ഇങ്ങനെ എത്രയെത്ര നീതികൾ കിരാതം ആയി മാറി!

      1. പങ്കജാക്ഷൻ കൊയ്‌ലോ

        നീതി ബോധത്തിലും പരിണാമ സിദ്ധാന്തം

        ?!!!!!!!!!!!!!!!!!!!!!!!!!!!!!!

        1. കരുണാമയൻ കേരളാകോൺഗ്രസ്സുകാരൻ ആവണം!
          ഇത്ര അധികം ഗ്രൂപ്പുകൾ!
          താറാവിനെ സ്വന്തമായി നീന്താനും അണ്ണാനെയും കുരങ്ങിനെയും മരംകയറാനും പഠിപ്പിച്ചു വിട്ട ആ കരുണാമയന് പക്ഷേ ഭൂമിയിൽ തന്നെ സ്വയം അവതരിപ്പിക്കാനുള്ള കഴിവ് ഇല്ലാതായിപ്പോയി!
          ഏത് ഊച്ചാളിക്കും കയറി ഞാൻ ദൈവത്തിന്റെ p.r.o ആണ് എന്ന് പ്രഖ്യാപിക്കാം എന്ന അവസ്ഥ വന്നു!

          1. പങ്കജാക്ഷൻ കൊയ്‌ലോ

            കുറച്ച് മാജിക്ക് പഠിച്ചിട്ട് ഒരു ഗ്രൂപ്പ് തുടങ്ങിയാലോ.
            ഏറ്റവും ലാഭമുള്ള ബിസിനസാ!

            പിന്നെ…, തുടങ്ങുവാണേ
            നിത്യാനന്ദ മോഡൽ ആണ് നല്ലത്[രഞ്ജിത].
            എന്താ… ഒരു സുഖം?……
            സ്വന്തമായി രാജ്യം വരെ ആയി!

            വേറെ ഒരു കൂട്ടരോട്
            പറയാനുള്ളത്……..;

            ///സ്വന്തം ദൈവത്തെ സംരക്ഷിക്കുന്നതൊക്കെ
            നിർത്തണം..
            അല്ലെങ്കിൽ ഭൂമിയിൽ ചെരുപ്പുകൾ മാത്രമേ ബാക്കി ഉണ്ടാവൂ……..!///
            * സ്ഫോടനത്തിൽ കൂട്ടുകാരൻ നഷ്ടപ്പെട്ട നിഷ്കളങ്കൻ pk പറഞ്ഞ വാക്കുകൾ!?

          2. ? മാ നിത്യാനന്ദ മയി! ?

  2. @മാസ്റ്റർ,

    \\\അല്ല സുനിലേ, നിങ്ങളല്ലേ ഈ കഥ എഴുതിയതും സദാചാര, ബുദ്ധികൂര്‍മ്മ കമന്റുകള്‍ ഇട്ടു മഹാബുദ്ധിജീവിയുടെ കോണകം ഉടുക്കാന്‍ ശ്രമിക്കുന്നതും? \\\\
    അതേ! ഞാൻ തന്നാണ് അയ്യായിരവും രണ്ടായിരവും വർഷങ്ങൾ മുൻപ് ആകാശമാമൻ കഥകൾ എഴുതി വച്ചതു പോലുള്ള ഈ കഥകൾ എഴുതി വച്ചതും കഥകൾ വെറും കഥയാണ് എന്ന് പറഞ്ഞതും!

    \\\\
    നിങ്ങളെപ്പോലെ പരിണമിച്ച ഒരു കുരങ്ങന്‍ അല്ലെ? ഹോമോ സാപ്പിയന്‍? ചിമ്പാന്സിക്ക് എന്തോന്ന് നീതിബോധം? പരിണാമം എനിക്കങ്ങനെ ഒരു സാധനം പ്രത്യേകമായി തന്നിട്ടില്ല.\\\\
    കുരങ്ങന്റേയും മനുഷ്യന്റെയും DNA സാമ്പിളുകളുടെ സമാനതയും രണ്ടുലക്ഷത്തിൽ പരം പഴക്കമുള്ള മനുഷ്യകുലവും 6300 വയസ്സുള്ള മണ്ണുകുഴച്ച അണ്ണനും, ആബേനും കായേനും ഹൌവ്വയിലൂടെ ഉണ്ടായ കുലത്തിന്റെ, മുടന്തുള്ള കാളയെ ബലി കൊടുത്തേന്റെ ആ ഊച്ചിക്കെറു തലമുറകളെ കൊന്ന് ആഘോഷിച്ച ആ “നീതിബോധവും” ഒക്കെ ഒരുപാട് ചർച്ചിച്ച് മുനയൊടിഞ്ഞത് അല്ലേ?

    \\\\പിന്നെ, ഇത് പരീച്ചനം എന്ന് പറഞ്ഞ കരുണാമയന്‍ ആരാണ്? രണ്ടാമത്തെ ഭാവനയായ “വിശ്വസനീയ” ഭാവന ബെസ്റ്റ് ഭാവന എന്ന് താങ്കള്‍ ഊന്നിപ്പറഞ്ഞത് താങ്കളുടെ മൂന്നാം മുഖംമൂടി നിസ്സാരമായി സ്വയം അഴിച്ചു തുണിയില്ലാതെ നില്‍ക്കുന്നതുപോലെ ആയിട്ടുണ്ട്‌.\\\\
    ഹഹഹഹ ഇത് ആ ഗതികേടിന്റെ അങ്ങേ അറ്റമാണ് സെമിറ്റിക്ക് കരുണാമയേട്ടന്റെ ചുമ്മാ രസത്തിനുള്ള പരീച്ചണവും ഹൈന്ദവ വിശ്വാസത്തിലെ പുനർജന്മവും പറഞ്ഞാ വെറുഷ മനുഷ്യഭാവന ആയ അവയിൽ ഒന്ന് വെറുതേ ന്യായീകരിക്കാൻ ആണെങ്കിലും രണ്ടാമത്തേതേ ഉള്ളു അതിന് എന്തേ സംശയം?
    അല്ല എങ്കിൽ പറഞ്ഞേ?

    \\\\എനിക്കൊന്നെ പറയാനുള്ളൂ. താങ്കളൊരു ആണാണ് എങ്കില്‍, മിനിമം ആണായി ജീവിക്കുക. ഒന്നിന് പുറമേ ഒന്നായി മുഖം മൂടികള്‍ അണിഞ്ഞു, \\\\
    ഹഹഹഹ! നിലവിൽ ഈ നാട്ടിൽ നില നിൽക്കുന്ന രണ്ടു പ്രമുഖ”വിശ്വാസങ്ങളെ” താരതമ്യം ചെയ്തു കഥകൾ ആണ് എങ്കിലും വെറുതേ ന്യായീകരിക്കാൻ ആണ് എങ്കിലും വിശ്വാസിക്ക് എന്തെങ്കിലും പറഞ്ഞു ന്യായീകരിക്കാൻ പറ്റാവുന്ന കഥയും യാതോരു നീതീകരണവും പറ്റാത്തതും തിരിക്കുമ്പോൾ ആ വിശ്വാസവക്താവായി ചാപ്പ അടിക്കുക എന്നയാ വിശ്വാസിയുടെ ഗതികേടു കണ്ട് ചിരിയും സഹതാപവുമാണ് വരുന്നത്!

    അങ്ങയുടെ ആ മതേതര മുഖംമൂടി നേരത്തേ അഴിഞ്ഞു വീണതല്ലേ തെങ്ങിനെ ചാരി കമുകിനെ നിർത്താൻ ശ്രമിക്കുന്ന ആ യഹൂദന്റെ ബുദ്ധിവൈഭവ പുകഴ്ത്തൽ കൊണ്ട്? അതും കോടിക്കണക്കിന് യഹൂദരെ കൊന്നൊടുക്കിയ ആ കുലം മുടിച്ച കൃസ്ത്യാനിയും യഹൂദനും ഒന്നാണ് ഭാരതീയനെ ഒന്നിനും കൊള്ളില്ല എന്ന് പരിഹസിച്ചയാ ഉഭയലിംഗ മുഖംമൂടി?
    എട്ടുകാലിമമ്മൂഞ്ഞൂ വാദവുമായി താങ്കളെത്ര യഹൂദനെ പുകഴ്ത്തി ഭാരതീയനെ ഇകഴ്ത്തി വാലിൽ കുത്തി മറിഞ്ഞാലും താങ്കൾ ആദിദ്രാവിഡൻ മാറി യഹൂദൻ ആവില്ല! അബ്രഹാമിന്റെ രക്തമല്ല ദ്രാവിഡന്റെ രക്തമേ താങ്കളുടെ സിരയിൽ ഉണ്ടാവൂ!

    തന്റെ കുലം മുടിച്ച യഹൂദന്റെ തോളിൽ കൈയ്യിട്ട് ക്രിസ്ത്യാനി യഹൂദനും ഞമ്മളും ഒന്നാന്ന് പറയാൻ ചെന്നാ “ഫ” എന്ന് യഹൂദൻ ഒരാട്ട് ആട്ടിയാ അങ്ങു തിരോന്തോരത്തും നിക്കൂല ശ്രീലങ്കേ വല്ല മരത്തിലും തട്ടി നിന്നാ നിന്നു അത്രേള്ളു ട്ടോ!

    1. താങ്കള്‍ വളരെയധികം അസ്വസ്ഥനാണ്.

      അതിന്റെ ഒന്നാം കാരണം സ്വന്തം വിശ്വാസ ധാരണാ വൈകല്യങ്ങള്‍ സമ്മാനിച്ച നിരാശ. സ്വയം നിന്ദ തോന്നിത്തുടങ്ങിയ ബുദ്ധിവളര്‍ച്ച. എനിക്കിങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ട്, മറ്റുള്ള സകലരും എന്നെപ്പോലെയൊക്കെത്തന്നെയാണ് എന്ന് സമാധാനിക്കാനുള്ള ചില അപക്വമായ മനസ്സുകളുടെ വെപ്രാളമാണ് താങ്കളുടെ വാക്കുകളില്‍ ഉടനീളം.

      ഒരു യുക്തിവാദി മുഖംമൂടി അണിഞ്ഞ താങ്കള്‍ സ്വയമറിയാതെ മതവാദി ആയി മാറി. കാരണം അടിസ്ഥാനപരമായി താങ്കള്‍ വെറുമൊരു സാദാ മതവാദി തന്നെയാണ്. കുഞ്ഞന്‍ സ്വയം വിമല്‍കുമാര്‍ ആയതുപോലെ താങ്കള്‍ ഒന്ന് ട്രൈ ചെയ്തു. പക്ഷെ മുട്ടേണ്ട ഇടത്ത് മുട്ടിയപ്പോള്‍ കളസം ഊരി നിലത്തും വീണു.

      പോട്ടെ. ഇനി യുക്തിവാദിയായ സുനില്‍ കേള്‍ക്കാന്‍ ഒരു ചിന്ന സംഗതി.

      നിങ്ങള്‍ പറഞ്ഞു കോടാനുകോടി ജീവികളില്‍ ഒരു ജീവി മാത്രമായ മനുഷ്യന് മറ്റു ജീവികളില്‍ നിന്നും കോയീ വ്യതാസം നഹി ഹേ എന്ന്. ശരിയാണല്ലോ? അങ്ങനെയെങ്കില്‍, വെറുമൊരു മൃഗമോ മൃഗതുല്യന്‍ മാത്രമോ ആണ് മനുഷ്യന്‍ എന്ന് മഹാനായ അങ്ങുന്ന് സമ്മതിക്കുന്നു. അതെ അങ്ങുന്ന് തന്നെ ഒരു ഹോമോസാപ്പിയന്‍ കുഞ്ഞിനെ നിലത്തടിച്ചപ്പോള്‍ നിലവിളിക്കുന്നു! ദൈവത്തെ തന്തയ്ക്ക് വിളിക്കുന്നു! താങ്കള്‍ മൃഗത്തില്‍ നിന്നും നീതി പ്രതീക്ഷിക്കുന്ന മൃഗമോ?

      ആലോചിക്കുക; വല്ലതും തലയില്‍ കയറി എങ്കില്‍.

      ഇനി, എന്റെ മതേതര മുഖംമൂടി. ഞാന്‍ യഹൂദനെ പുകഴ്ത്തി, ക്രിസ്ത്യാനിയെ പുകഴ്ത്തി അതുകൊണ്ട് ഞാന്‍ മുഖംമൂടി ആണ്.!!

      വേണ്ടവര്‍ക്ക് വിവരങ്ങള്‍ ലഭ്യമാണ്.

      ഞാന്‍ പറഞ്ഞത് ഒരു മതവാദിയുടെ വാക്കായി താങ്കള്‍ക്ക് തോന്നാന്‍ കാരണം നിരാശനായ, ഇച്ഛാഭംഗം വന്ന താങ്കളിലെ ദയനീയനായ വിശ്വാസ പരാജിതന്റെ നിലവിളിയാണ് അത്.

      ഇന്ന് ലോകം നിയന്ത്രിക്കുന്നത് ആരാണ്? യൂണിവേഴ്സല്‍ കറന്‍സി ഏതാണ്? ലോകത്തുള്ള ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന മൊബൈലിലെ ഗൂഗിള്‍ ആരുടെ വകയാണ്? ആകാശത്തുകൂടി പറക്കുന്ന വണ്ടികള്‍ ആരുടെ ടെക്നോളജി ആണ്? ഏറ്റവും കൂടുതല്‍ ശാസ്ത്ര-സാങ്കേതിക വികസനം ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നത് എവിടെയാണ്? ലോകം മാതൃകകള്‍ ആയി കാണുന്നത് ആരെയാണ്? ഏതു രാജ്യക്കാരനും ചേക്കേറാന്‍ വെമ്പുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണ്? ഏറ്റവും അധികം നോബേല്‍ പ്രൈസുകള്‍ നേടിയിരിക്കുന്നത് ആരാണ്?

      വികല്‍പ്പങ്ങള്‍ അല്ല, കണക്കുകളും യാഥാര്‍ത്ഥ്യങ്ങളുമാണ് താങ്കളുടെ മുന്‍പില്‍ ഉള്ളത്. അതു കണ്ടു ഹാലിളകി ഗതികെട്ട് ദ്രാവിഡ രക്തം, ആര്‍ഷഭാരതം എന്നൊക്കെ കരഞ്ഞിട്ടു കാര്യമില്ല. സത്യം സത്യമായി നെഞ്ചുവിരിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ അംഗീകരിക്കുകയോ തള്ളുകയോ നിങ്ങളുടെ ഇഷ്ടം.

      പക്ഷെ ഉള്ളിന്റെയുള്ളില്‍ മതവിഷം പേറുന്ന, അത് മറയ്ക്കാന്‍ യുക്തിവാദി കോണകം മുഖത്ത് ചുറ്റി ഇനിയും അപഹാസ്യനാകാന്‍ മെനക്കെടരുത്‌. ഇത് സ്ഥലം വേറെ. ആള് വേറെ. താങ്കളുടെ ചെറിയ മനസ്സില്‍ ഊഹിച്ചാല്‍ കിട്ടുന്ന വ്യക്തിത്വമല്ല എന്റേത്.

    2. ഹഹഹ കൊള്ളാലോ മാസ്റ്ററേ ….
      താങ്കള്‍ വളരെയധികം അസ്വസ്ഥനാണ്. താങ്കളുടെയാ അസ്വസ്ഥതയിൽ നിന്നുമുള്ള തോന്നലാണ് ഞാനാണ് അസ്വസ്ഥൻ എന്നത്! ആദ്യം തൊട്ടു നോക്കൂ താങ്കൾ പലപ്പോഴും പൊട്ടിത്തെറിയുടെ വക്കിൽ വരെ എത്തിയോ എന്നത്!

      താങ്കളുടെ ആ ദയനീയതയാണ് ഒരു യുക്തിവാദി മുഖംമൂടി ഞാൻ അണിഞ്ഞു എന്ന് താങ്കളെ കൊണ്ട് സ്വയമറിയാതെ പറയിപ്പിച്ചത് കാരണം അടിസ്ഥാനപരമായി വെറുമൊരു സാദാ മതവാദിക്ക് തർക്കിക്കണം എങ്കിൽ സമാന വിഡ്ഢിത്തരം വിശ്വസിക്കുന്ന ഒരാൾ ആകണം! യേശുവിന്റെ അത്ഭുതഗർഭ ജനനവും സ്വർഗാരോഹണവും ഒക്കെയായി മുട്ടേണ്ടത് തന്നെ ഇട്ട് മുട്ടിയപ്പോള്‍ താങ്കളുടെ കളസം ഊരി നിലത്ത് വീണു സ്വന്തം പൂർവികരെ രക്തത്തെ പരിഹസിച്ചു മറ്റുള്ളവരെ അറപ്പോടെ ആട്ടി അകറ്റുന്ന യഹൂദനെ എടുത്ത് തലയിലേന്തി ഡാൻസ് കളിച്ചപ്പോൾ താങ്കളുടെ ആ മതഭ്രാന്ത് അതിന്റെ പൂർണ്ണരൂപം പ്രാപിച്ചു വെളിവായി!

      താങ്കളുടെ എന്നല്ല താങ്കളെപ്പോലുള്ള എല്ലാ മതഭ്രാന്തരുടെയും ശ്രമം മാത്രമാണ് എതിരാളിയെയും ഒരു വിശ്വാസത്തിൽ പിടിച്ചു കെട്ടുക എന്നത്! കാരണം അവിഹിത ഗർഭം ദിവ്യഗർഭമാക്കി ചീയാൻ തുടങ്ങിയ ശവം ചാടി എണീറ്റതുമായി നിന്ന് തർക്കിക്കണം എങ്കിൽ അതിന് യുക്തി പറ്റില്ല പകരം തലയില്ലാത്ത ബാലന് ആനയുടെ തലവെട്ടി തല വെച്ചുകൊടുത്തതും പർവ്വതം പൊക്കിയ കഥയും വിശ്വസിക്കുന്നവൻ തന്നെ എതിരായി വേണം!

      //////// കുഞ്ഞ് തലച്ചോറിലെ രക്തസ്രാവം നിൽക്കാതെ അബോധാവസ്ഥയിൽ നില ആശങ്കാജനകം!
      ആ കുഞ്ഞ് എന്തു തെറ്റു ചെയ്തിട്ടാണ് ഈ അനുഭവം എന്ന ചോദ്യത്തിന് ഉത്തരം ചുമ്മാ രസത്തിന് കരുണാമയൻ പരീച്ചിക്കുന്നത് എന്ന ഉത്തരം!
      അങ്ങനെ മനോരോഗി ആയ ആ കരുണാമയന്റെ പേര് ദൈവം എന്ന് അല്ലാലോ &@&@ എന്നല്ലേ?
      അടുത്ത വിഭാഗം പറയും മുൻജന്മ കർമ്മഫലം! മുൻജന്മത്തിൽ ആ കുഞ്ഞു ചെയ്ത പാപത്തിന്റെ ഫലം ഈ ജന്മത്തിൽ അനുഭവിക്കുന്നു എന്ന്!
      രണ്ടും ഭാവനയും ഊഹാപോഹവും മാത്രം ആണെങ്കിലും കൂടുതൽ വിശ്വസനീയത തോന്നുന്ന ഭാവന രണ്ടാമത്തേത് അല്ലേ? ////////
      രണ്ടു ഭാവനയിൽ പിന്നെയും ന്യായീകരിക്കാവുന്ന ഭാവന എന്ന് പറഞ്ഞ എന്നെ അതിന്റെ വക്താവാക്കിയ താങ്കളുടെ ആ ബുദ്ധിവൈഭവം കൊള്ളാം! ഒരു മേലങ്കിയും ആരുടെ അടുത്തും എടുത്തണിയാതെ സ്വന്തം നിലപ്പാടിൽ ഉറച്ചു നിൽക്കാനുള്ള തണ്ടെല്ലു ബലം തൽക്കാലം എനിക്കുണ്ട്! കരുണാമയന്റെ ചെയ്തി ന്യായീകരിക്കാൻ ഒന്നുമില്ലാതെ വരുന്നത് കൊണ്ടല്ലേ ഇങ്ങനെ രോധിച്ചു സ്വയം ആശ്വസിച്ചോ!

      ////// ഇന്ന് ലോകം നിയന്ത്രിക്കുന്നത് ആരാണ്? യൂണിവേഴ്സല്‍ കറന്‍സി ഏതാണ്? ലോകത്തുള്ള ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന മൊബൈലിലെ ഗൂഗിള്‍ ആരുടെ വകയാണ്? ആകാശത്തുകൂടി പറക്കുന്ന വണ്ടികള്‍ ആരുടെ ടെക്നോളജി ആണ്? ഏറ്റവും കൂടുതല്‍ ശാസ്ത്ര-സാങ്കേതിക വികസനം ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നത് എവിടെയാണ്? ലോകം മാതൃകകള്‍ ആയി കാണുന്നത് ആരെയാണ്? ഏതു രാജ്യക്കാരനും ചേക്കേറാന്‍ വെമ്പുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണ്? ഏറ്റവും അധികം നോബേല്‍ പ്രൈസുകള്‍ നേടിയിരിക്കുന്നത് ആരാണ്?//////

      ലോകം കീഴടക്കി വെട്ടിപ്പിടിച്ചു നടന്നത് ആരാണ്? ലോകഭാഷ ആയി മാറിയത് ഏതു ഭാഷയാണ്? വെട്ടിപ്പിടിച്ചു ലോകത്തിലെ നന്മകൾ മുഴുവൻ തന്റെ അകൗണ്ടിൽ ആക്കിയവർ ആരാണ്? ആർഷഭാരതം മുന്തിയതാണ് എന്ന് ഞാൻ എവിടെയാണ് പറഞ്ഞത്?
      ഈ നേട്ടങ്ങൾ നേടിയവർ എല്ലാം അവിഹിതഗർഭം ദിവ്യഗർഭം ആണെന്നും ചത്തു ചീഞ്ഞാൽ പിന്നീട് ചാടി എണീക്കും എന്ന് വിശ്വസിക്കുന്നവർ ആണ് എന്നും താങ്കളോട് ആരാണ് പറഞ്ഞത്?

      ////// ഇത് സ്ഥലം വേറെ. ആള് വേറെ. താങ്കളുടെ ചെറിയ മനസ്സില്‍ ഊഹിച്ചാല്‍ കിട്ടുന്ന വ്യക്തിത്വമല്ല എന്റേത്//////
      ഹാഹാഹാഹാഹാ! ഇതാണ് മാസ്റ്റർ താങ്കളെത്തന്നെ വിളിക്കുന്ന ആ വിമൽകുമാർ!
      താങ്കൾ സ്വയം എത്ര പൊക്കിയാലും യധാർത്ഥ താങ്കൾ ആരാണ് എന്നത് ഈ കഥാസമാഹാരത്തിലെ താങ്കളുടെ കമന്റുകളിൽ നിന്ന് ജനം മനസിലാക്കി കഴിഞ്ഞു!

      1. ഒരു ഗതികെട്ട നിലയിലാണ് താങ്കള്‍. പൊട്ടിത്തെറിയുടെ വക്കില്‍ വരെ ഞാനെത്തി എന്നല്ല, പൊട്ടിത്തെറിച്ചു എന്ന് പറയണം; അതല്ലേ അതിന്റെ ഒരു സുഖം.

        വാക്കുകള്‍ക്ക് പഞ്ഞമുണ്ട് അല്ലെ? യഹൂദനും ക്രിസ്ത്യാനിയും നേടിയ നേട്ടങ്ങള്‍ ഞാന്‍ ഉണ്ടാക്കി പറഞ്ഞതല്ല എന്ന് ഓര്‍മ്മപ്പെടുത്താന്‍ ആണ് ചുരുക്കം ചില കര്യങ്ങള്‍ പോയിന്റ് ഔട്ട്‌ ചെയ്തത്. താങ്കളുടെ അവസ്ഥ എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട്.

        പിന്നെ എന്നെയോര്‍ത്ത് വിഷമിക്കേണ്ട. ഇവിടെയെന്നല്ല, എവിടെയും ഞാന്‍ ആരുടേയും സര്‍ട്ടിഫിക്കറ്റ് വാങ്ങി പുളകം കൊള്ളുന്ന ഒരു അല്‍പ്പജീവിയല്ല; താങ്കളെപ്പോലെ. കമന്റും ലൈക്കും ജനപിന്തുണയും മണ്ണാങ്കട്ടയും ഒന്നും അന്നും ഇന്നും ഞാന്‍ “യാചിച്ചിട്ടില്ല”

        താങ്കളുടെ പരിമിതചിന്തകള്‍ നൃത്തം വയ്ക്കുന്ന തലച്ചോറിന് എന്നെ വിലയിരുത്താന്‍ സാധിക്കില്ല എന്നത്, എന്റെ ഇവിടുത്തെ വ്യക്തിത്വം മാത്രം നോക്കിയാല്‍ താങ്കള്‍ക്ക് നിസ്സാരമായി മനസ്സിലാകും.

        എന്തായാലും, ചിന്തിക്കാന്‍ വേണ്ടത് താങ്കള്‍ക്ക് ലഭിച്ചിട്ടുണ്ട്..ചിന്തിക്കുക..സ്വയം ഒന്ന് ഉടച്ചുവാര്‍ക്കുക.

        1. ഹഹഹഹ!
          പാണ്ടൻനായുടെ പല്ലിനു……

  3. 1 യാദൃശ്ചികമായുള്ള കാരണങ്ങൾ/തീരുമാനങ്ങൾ കൊണ്ടുണ്ടാകുന്ന രക്ഷപ്പെടൽ/ഫലങ്ങൾ ഒട്ടുമിക്കവരും അനുഭവിച്ചിട്ടുണ്ടാകും.
    2. പരസ്പ്പരം ആഗ്രഹിക്കുന്നില്ലെങ്കിലും സ്നേഹിച്ചവരാൽ മറക്കപെട്ടു പിരിയുന്ന ബന്ധങ്ങളും പുതിയ ജീവിതങ്ങളിൽ പുതിയവനായി ജീവിക്കുന്നതും സർവ സാധാരണം.
    3. തന്റെ സ്വപ്ന രാജകുമാരി തന്റെ മനസ്സിൽ വരച്ചിട്ട രൂപത്തിൽ ബാഹ്യ സുഖങ്ങൾ തീർക്കാനല്ലെങ്കിലും അടുത്തുണ്ടാകണം എന്ന ആഗ്രഹവും ആഗ്രഹങ്ങൾ അവസാനിക്കുന്നതല്ലെന്ന വസ്തുതയും സഹജം .
    4. ആവശ്യവേളയിൽ താൻ പ്രതീക്ഷിക്കാത്തിടത്തു നിന്നും സഹായവും എളുപ്പവും കിട്ടുന്നതിലും എല്ലാവരും അനുഭവസ്ഥർ അത്ഭുതപ്പെടുന്നവർ .
    5 എന്തു തന്നെയായാലും അനുഭവങ്ങളിലെ പാഠങ്ങളിൽ നിന്നും “യഥാർത്ഥ പാഠം ” പഠിക്കുന്നവർ ബുദ്ധിമാന്മാർ !!

    1. ഇന്നത്തെ വാർത്തയാണ് 54 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തന്ത എടുത്ത് ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞു കൊല്ലാൻ നോക്കി!
      കുഞ്ഞ് തലച്ചോറിലെ രക്തസ്രാവം നിൽക്കാതെ അബോധാവസ്ഥയിൽ നില ആശങ്കാജനകം!
      ആ കുഞ്ഞ് എന്തു തെറ്റു ചെയ്തിട്ടാണ് ഈ അനുഭവം എന്ന ചോദ്യത്തിന് ഉത്തരം ചുമ്മാ രസത്തിന് കരുണാമയൻ പരീച്ചിക്കുന്നത് എന്ന ഉത്തരം!
      അങ്ങനെ മനോരോഗി ആയ ആ കരുണാമയന്റെ പേര് ദൈവം എന്ന് അല്ലാലോ &@&@ എന്നല്ലേ?
      അടുത്ത വിഭാഗം പറയും മുൻജന്മ കർമ്മഫലം! മുൻജന്മത്തിൽ ആ കുഞ്ഞു ചെയ്ത പാപത്തിന്റെ ഫലം ഈ ജന്മത്തിൽ അനുഭവിക്കുന്നു എന്ന്!
      രണ്ടും ഭാവനയും ഊഹാപോഹവും മാത്രം ആണെങ്കിലും കൂടുതൽ വിശ്വസനീയത തോന്നുന്ന ഭാവന രണ്ടാമത്തേത് അല്ലേ?
      എന്തു തന്നെയായാലും അനുഭവങ്ങളിലെ പാഠങ്ങളിൽ നിന്നും “യഥാർത്ഥ പാഠം ” പഠിക്കുന്നവർ ബുദ്ധിമാന്മാർ !!

      1. ഇരുട്ട്

        മുകളിലെ കമന്റിൽ ഖേദിക്കുന്നു അത് ഇങ്ങനെയൊരു മറുപടിക്ക് കരണമായതിനു
        – ഇരുട്ട് –

        1. വസ്തുതകൾക്ക് നേരേ മുഖം തിരിച്ചിട്ടോ ഒളിച്ചോടിയിട്ടോ കാര്യമുണ്ടോ?
          മനനം ചെയ്യുന്നവൻ = മനുഷ്യൻ!
          മനനം ചെയ്യ്! പക്ഷപാതപരമായി അല്ലാതെ ഭയം മാറ്റി വച്ച് മനനം ചെയ്യ്! ഉത്തരം ലഭിയ്ക്കും!

      2. കഷ്ടകാലത്തിനാണ് ഇങ്ങാട്ട് വന്നത്.

        അല്ല സുനിലേ, നിങ്ങളല്ലേ ഈ കഥ എഴുതിയതും സദാചാര, ബുദ്ധികൂര്‍മ്മ കമന്റുകള്‍ ഇട്ടു മഹാബുദ്ധിജീവിയുടെ കോണകം ഉടുക്കാന്‍ ശ്രമിക്കുന്നതും? അതേ താങ്കള്‍ തന്നെ പടുവിഡ്ഢിയുടെ വേഷം അതേ ഇടത്തുതന്നെ അണിയുന്നതും, അതിനുള്ളില്‍ത്തന്നെ ഒരു മതപരിവേഷം സ്വയമറിയാതെ തള്ളിത്തിരുകുന്നതും ആ വിഡ്ഢിത്തത്തെ എത്രയധികം അരക്കിട്ടുറപ്പിക്കുന്നു എന്ന് താങ്കള്‍ അറിയുന്നുണ്ടോ?

        ഒരു കുഞ്ഞിനെ എടുത്തെറിഞ്ഞതാരാണ്? നിങ്ങളെപ്പോലെ പരിണമിച്ച ഒരു കുരങ്ങന്‍ അല്ലെ? അവനെന്ത് തൈവം? അവന്‍ അങ്ങനെ ചെയ്തതില്‍ താങ്കള്‍ എന്തിനാണ് അത്ഭുതം കൂറുന്നത്? അവന്‍ മൃഗമല്ലേ? ഹോമോ സാപ്പിയന്‍? ഇവിടെ വെശമം എന്തിനു ബ്രോ? എനിക്ക് ദുഃഖം തോന്നുന്നില്ല. കാരണം ഞാനൊരു ചിമ്പാന്‍സി ആണെന്ന് എനിക്കറിയാം. ചിമ്പാന്സിക്ക് എന്തോന്ന് നീതിബോധം? പരിണാമം എനിക്കങ്ങനെ ഒരു സാധനം പ്രത്യേകമായി തന്നിട്ടില്ല.

        പിന്നെ, ഇത് പരീച്ചനം എന്ന് പറഞ്ഞ കരുണാമയന്‍ ആരാണ്? രണ്ടാമത്തെ ഭാവനയായ “വിശ്വസനീയ” ഭാവന ബെസ്റ്റ് ഭാവന എന്ന് താങ്കള്‍ ഊന്നിപ്പറഞ്ഞത് താങ്കളുടെ മൂന്നാം മുഖംമൂടി നിസ്സാരമായി സ്വയം അഴിച്ചു തുണിയില്ലാതെ നില്‍ക്കുന്നതുപോലെ ആയിട്ടുണ്ട്‌.

        എനിക്കൊന്നെ പറയാനുള്ളൂ. താങ്കളൊരു ആണാണ് എങ്കില്‍, മിനിമം ആണായി ജീവിക്കുക. ഒന്നിന് പുറമേ ഒന്നായി മുഖം മൂടികള്‍ അണിഞ്ഞു, ചുക്കും ചുണ്ണാമ്പും തിരിച്ചറിയാതെ അജ്ഞത പുലമ്പുന്നത് സ്വയം അപഹാസ്യനാകാന്‍ മാത്രമാണ് സഹായിക്കുന്നത് എന്ന് ഇനിയെങ്കിലും അറിയുക.

        ഇനി പുതിയ വ്യക്തിത്വം വല്ലതും ബാക്കി ഉണ്ടെങ്കില്‍ അതും താങ്കള്‍ തന്നെ സ്വയമറിയാതെ പറയും..അതാണ്‌ അതിന്റെ ഒരു ഇത്..ഏത്???

  4. Sunilanna annane mathram theranju pidichu chatyunna thenthaa, onnu alakil pavam oru ips karan alea annan ennit randu peraa annane chat cheythu pedipichathu….

    1. ഈ സൈറ്റ് ഇപ്പോൾ പ്രേതാത്മാക്കളുടെ പിടിയിലല്ലേ?
      ഇവിടെങ്ങും കാണാത്തവർ ഇടയ്ക്കിടെ വെട്ടുകിളിക്കൂട്ടം വന്ന് പോകുന്നത് പോലെ ചിലഭാഗങ്ങളിൽ വന്ന് പോകുന്നതും ചിലരെ തിരിഞ്ഞ് ആക്രമിക്കുന്നതും ഒന്നും കാണുന്നില്ലേ?
      ഈ സൈറ്റു തന്നെ എത്രയോ കാലമായി പ്രേതാത്മാക്കളുടെ പിടിയിലാ?
      പഴയ ഒരു 25-50 പേർ ഒഴിച്ചാൽ ആരാ പ്രേതം ആരാ മനുഷ്യർ നോ ഐഡിയ!!

  5. സുനിലേട്ടൻ വീണ്ടും അഭിരാമിയുമായി വന്നു അതും സുന്ദരി യക്ഷി അല്ലെ.അനീഷും,ജോണ്സണും ആയിട്ട് unclente വീട്ടിലേക്കു പോയപ്പോൾ വെള്ളം കുടിക്കാൻ ഒരു വീട്ടിൽ കയറി അവിടെ ഒരു മുത്തശ്ശി നിന്നു വിറകു ഓടിക്കുന്നു വീട് പഴയ നടൻ തനിമ എന്നൊക്കെ പറയാവുന്ന ടൈപ്പ് വീട് പാവം അമ്മുമ്മ വെളളവും കഴിക്കാനും കൊടുത്തു എന്നിട്ട് unclente വീട്ടിൽ പോയി അവിടെ ആരും ഇല്ലാന്നറിഞ്ഞു തിരിച്ചു പോന്നു വരുന്ന വഴി അവർ വെള്ളം കുടിച്ചു വീട് നിന്ന സ്ഥലത്തു ആ വീടിന്റെ അടുത്തു വന്നപ്പോൾ ആകെ നശിച്ചു ആൾതമാസമില്ലാത്ത വീട് അവിടുന്നു ഓടിയ ഊറ്റം ഉസൈൻ ബോൾട്ട് ഓടി കാണുമോ സുനിലേട്ട. എന്നിട്ടു വസുന്ധര മാടത്തിന്റെ ഒരു മെസേജ് വസുന്ധര അന്തർജനം”
    സെർച്ച് ചെയ്തപ്പോൾ ഈ മുണ്ടക്കയം കണ്ണൂർ connection വസുന്ധര മാമിനു അതു എസ്യ് ആയിരിക്കും ആകാശത്തു ബ്ലോക്ക് ഉം trafficum ഇല്ലല്ലോ പക്ഷെ സനൽ എങ്ങിനെ….ആ…
    സ്ഥലം കണ്ണൂർ ഇരിട്ടി
    Date of birth ന്റെ സ്ഥാനത്ത്
    1903 -1984 .പിന്നെ അഭിരാമി വന്നപ്പോൾ ഇതു ഫുൾ പ്രേതം അല്ലെന്നു കരുതി അതു വെറുതെ ആയിരുന്നു എന്നറിയാൻ ഒറ്റ സെക്കന്റ് മതിയാരുന്നു എല്ല പ്രാവശ്യവും സനല് മാത്രം അല്ലെ പ്രേതത്തെയും മറ്റും കാണുന്നത് ഇത്തവണ അതു മറിയല്ലോ സുനിലേട്ട അവന്റെ കൂട്ടുകാരും കണ്ടില്ലേ ആ അമ്മുമ്മയെ, ആ വീട്,പിന്നെ വെള്ളം,ഫുഡ് എല്ലാം .ഈ രാത്രിയിൽ ഇങ്ങിനെ ഒക്കെ ഉണ്ടോ യാമം 6.30- 9.30 ഒക്കെ ഇതൊക്കെ എങ്ങിനെ കണ്ടുപിടിക്കുന്നു സൂപ്പർ സ്റ്റോറി.എനിക്ക് DR രസിയഭീഗം എന്ന നോവലിന്റെ കമ്പിയില്ല പാർട് pdf kitti അടിപൊളി കഥ നല്ലൊരു ജീവിത കഥ അതിലും സുനിലേട്ടൻ മിശ്രവിവാഹത്തെ അതിന്റെ ദോഷം വിവരിക്കുന്നു ഇവിടെ പ്രേതകഥ പറയുന്നു.

    1. ഇതും പൊളി കഥയാനെട്ടോ ഞാൻ രസിയഭീഗം കിട്ടി എന്ന് അറിയിച്ചെന്നെ ഉള്ളു ഞാൻ ഫേസ്ബുക് ഒരു wrost ആപ് ആയിട്ടാണ് ഓരോ കോലം കാണാൻ മടിയായിട്ട് ബോർ ആക്കുന്നു അതു ചിലർ എല്ലാരും അല്ലാട്ടോ അതുകൊണ്ടു ഫേസ്ബുക് പേർമന്റ്ലി ഞാൻ ഡിലീറ്റ് ചെയ്തു ഇനി വേറെ പുതിയത് ഒരെണ്ണം തുടങ്ങിയാലോ സുദര്ശനചക്രത്തിന്റ് dp ഉള്ള വസുന്ധര മാടത്തിനേം കണ്ണീർ തുള്ളി പൊഴിക്കുന്ന dp ഉള്ള അഭിരാമിയെയും കാണാരുന്നു ഈ സനലിനെ പരിചയപ്പെടാൻ വല്ല വഴിയും ഉണ്ടോ ? കഴിഞ്ഞ തവണ ഓറഞ്ചിന്റെ ലപ്പുമായി ശ്രുതി പോയി ഈ സനൽ കാണുന്നവർ എല്ലാം invisible ആണോ.മുടി സ്ട്രേറ്റൻ ചെയ്ത ബ്ലാക്ക്‌ ത്രീഫോർത് ധരിച്ച നമ്മുടെ കുറുമ്പി ആ വജ്ര മൂക്കുതിയിട്ട ഒരു പെയിന്റിങ് ഞാൻ വരേക്കും

      സ്നേഹപൂർവം

      അനു

    2. വിശദമായ വായന!!
      വളരെ നന്ദി അനൂ! റസിയ മാദ്രമല്ല വേറേ ചിലവയും കഥകൾ.കോമിൽ ഉണ്ട്!

  6. ഉളള കിളിയെ മുഴുവൻ ആട്ടിപ്പായിച്ച ഭാഗം….!!!!

    സനലിനെ ഒരു പിടിയും കിട്ടുന്നില്ല….!!!!

    സത്യത്തിൽ നിങ്ങളാരാ…. ലൂസിഫറ് മാമന്റെ ചിറക് പോയപ്പോൾ പകരം വണ്ടിയോടിക്കാൻ കൂട്ടുപോയ ഡ്രൈവറണ്ണനോ…..???

    മറ്റു ഭാഗങ്ങളിലെ പോലെ ഈ ഭാഗത്തും കണ്ടു ദൈവം എന്ന പോസിറ്റീവ് പവറിനെ നോക്കി നിർത്തി സമൂഹം(ആരൊക്കെയോ) നെഗറ്റീവ് പവർ എന്നു മുദ്ര കുത്തിയവരെ കൊണ്ട് മാനവനെ (അവരെ നെഗറ്റീവ് പവർ എന്നു വിശേഷിച്ചവനെ) സഹായിക്കാൻ എന്തിന് ജീവൻ രക്ഷിക്കാൻ വരെ ശ്രെമിപ്പിക്കുന്ന ഒരു എഴുത്തുകാരന്റെ വ്യഗ്രത……!!!!(പോസിറ്റീവ് സെൻസിലാണ് പറഞ്ഞത്)

    ///പിന്നീടാണ് ആ കാടിന് നടുവിൽ എങ്ങിനെ അങ്ങനൊരു വീട് വരും അവിടെ അത്രയും പ്രായമായ ഒരു അമ്മച്ചി ഒറ്റക്ക് എങ്ങിനെ കഴിയും എന്നതൊക്കെ ഞങ്ങൾ ചിന്തിക്കുന്നത്!////
    ///തൃശൂരു നിന്ന് അവളീ രാത്രിയിൽ എന്തിന് മുണ്ടക്കയത്ത് എത്തി എന്നൊന്നും ചോദിക്കാൻ എനിക്ക് അപ്പോൾ തോന്നിയുമില്ല!///

    ഈയൊരു സീരീസിൽ മുഴുവൻ ആത്മാവ്/ യക്ഷിയെ കാണുന്നതിന് മുൻപോ ശേഷമോ കണ്ട സംശയം….!!! എന്തുകൊണ്ട് നേരത്തെ അങ്ങനെ ചിന്തിച്ചില്ല എന്നൊരു തോന്നൽ….!!!!

    ശ്രുതിയുടെ കടന്നു വരവോടെ യക്ഷിയ്ക്ക്/ ആത്‌മാവിന് (പ്രേതം എന്ന വാക്ക് പണ്ടേ പേടിക്കാനുള്ളതാണെന്ന് ചോറിന്റോടെ ഊട്ടിത്തന്നു പോയി) പുരോഗതി പാടില്ല എന്ന ചിന്ത വിട്ടു….!!! അതുകൊണ്ട് മെസെൻജർ യൂസ് ചെയ്യുന്ന സനലിന് മുന്നിൽ മുറുക്കാൻ ചോദ്യവുമായി അവളുമാര് വരണം എന്ന കാഴ്ചപ്പാടുമില്ല…..!!!!

    ////വസുദ്ധര അന്തർജനം എന്ന് മലയാളത്തിൽ പേരെഴുതിയ സുദർശനചക്രം ഒക്കെ പോലുള്ള ഏതോ ഒരു മാന്ത്രികചക്രം dp ആയുള്ള ഐഡിയിൽ നിന്ന് ഒരു ചോദ്യം…////

    ////ഒരു തുള്ളി കണ്ണീർ ഇറ്റ് നിൽക്കുന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് ഒറ്റക്കണ്ണ് DP…!////

    കഴിഞ്ഞ ഭാഗങ്ങളിലെ പോലെ അവരുടെ മോക്ഷം കിട്ടായ്മയുമായി(അവർ ഇപ്പോഴും ഭൂമിയിൽ ചുറ്റിത്തിരിയുന്നതിനാലാണ് ആ പദം ഉപയോഗിച്ചത്) ഇവയ്ക്ക് എന്തെങ്കിലും ബന്ധം….???

    ////ഭദ്രകാളീ യാമത്തിൽ തന്ത്ര ഉപാസകർ മാത്ത്രം ഉണർന്നു ഇരിക്കാം ഭൂതപ്രേത പിശാചുക്കൾക്ക് അനുവദിച്ച സമയമാണ് ഈ ഭദ്രകാളീയാമം//// – ഇതു കഴിഞ്ഞു വരുന്ന അടുത്ത പാരഗ്രാഫ് :-
    ////വെറുതേ ഇരുന്ന് ഭാവനയിൽ മെനഞ്ഞ ഒരു പ്രേതകഥയിലെ നായിക മെസഞ്ചറിൽ വന്ന് താനാണാ പ്രേതം എന്ന് പ്രഖ്യാപിച്ചതിന്റെ അലകൾ അങ്ങ് മാറുന്നേയില്ല//// – അത്രയും നാൾ പോസ്റ്റിയ കഥ/അനുഭവം ഭാവനയിൽ കോർത്തെടുത്തതല്ല എന്ന് ഊട്ടിയുറപ്പിക്കുന്ന ഭാഗം…..!!!!

    ഓരോ കഥയിലും അത് തോന്നൽ മാത്രമല്ല എന്ന് ഉറപ്പിച്ചു പറയുന്ന ഇതുപോലുള്ള വാക്കുകൾ സുലഭം…..!!!!

    ///ഈ ആതിരയെ ചേട്ടായി സത്യത്തീ കണ്ടതാണോ?/// – ഈ ചോദ്യത്തിന്റെ അർത്ഥം…..??? അതൊരു പക്ഷേ സനലിന് ആത്‌മാക്കളെ കാണാൻ കഴിയും എന്ന വിശ്വാസത്തെ ഉറപ്പിക്കാനായിരുന്നോ……????

    ജന്മനക്ഷത്രത്തിന്റെ പ്രത്യേകതയിൽ ഈ ആത്മാക്കളെ കാണാൻ സാധിക്കുന്ന സനലിനെ സഹായിക്കാൻ വേണ്ടി മാത്രമോ അവരുടെ വരവ്….??? അതോ ഇപ്പോഴും തീരാമോഹങ്ങളെയും ചേക്കേറി തങ്ങളെ കാണാൻ സാധിക്കുന്ന സനലിന് മുന്നിൽ സഹായാഭ്യർത്ഥനയ്ക്കോ….???? അറിയില്ല….!!!!

    തോന്നാനുണ്ടായ കാരണം :-

    സാധാരണമായി ഒരു പ്രേതത്തിന്റെയോ/ആത്മാവിന്റെയോ തോന്നൽ സംഭവിച്ചാൽ അത് ഭയപ്പെടുത്തുന്നതോ അല്ലാത്തതോ ആയ ചിലരൂപങ്ങളിൽ അല്ലെങ്കിൽ ഭാവങ്ങളിൽ ഒതുങ്ങുന്നു…..!!!!
    പക്ഷേ ഇവിടെ….. അതിന്റെ പേരും സ്ഥലവും വീട്ടുകാരും എന്തിന് പഠിച്ചിരുന്ന സബ്ജെക്ട് വരെ സനലിന് മുന്നിൽ വെളിപ്പെടുന്നു….!!!

    അവർക്കെന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ഒരു പിടി വള്ളിയായി ആണോ അതെല്ലാം വെച്ചു നീട്ടുന്നത്….????

    -അർജ്ജുൻ….!!!!

    1. പാലക്കാട്,,,കോട്ടയം,,,കണ്ണൂർ,,, തൃശ്ശൂർ പിന്നൊരു യക്ഷലോകോം…!!!

      ഒന്നിനെ തിരോന്തരത്തുന്നൂടെ ഇറക്കണ്ണാ…!!! ഈഗോ അടിക്കുന്നു…!!!

      1. പങ്കൻ ഉണ്ടായിരുന്നു എങ്കിൽ ഉറപ്പായും പങ്കന്റെ സഹായത്തോടെ സുരാജ് വെഞ്ഞാറമ്മൂട് നാണിച്ചു പോകുന്ന തിരോന്തോരം സ്ലാങ്ങുമായി ഒരു യച്ചി ഇവിടെ തകർത്താടിയേനേ!

    2. സനലിനെ ഒരു പിടിയും കിട്ടുന്നില്ല….!!!!

      പോസിറ്റീവ് പവർ നെഗറ്റീവ് പവർ എന്നൊന്ന് ഇല്ലാലോ പവർ എന്ന ഒന്നല്ലേ ഉള്ളു?
      ഓപ്പറേഷൻ തീയേറ്ററിൽ പോസിറ്റീവായി ജീവൻ രക്ഷിക്കുന്ന അതേ വൈദ്യുതി തന്നെ അല്ലേ നെഗറ്റീവായി ലൈൻമാന്റെ ജീവൻ എടുക്കുന്നത്?
      നെഗറ്റീവ് എന്നു വിശേഷിച്ചവനെ സഹായിക്കാൻ എന്തിന് ജീവൻ രക്ഷിക്കാൻ വരെ ശ്രെമിപ്പിക്കുന്ന ഒരു എഴുത്തുകാരന്റെ വ്യഗ്രത ഒന്നുമല്ല ചതിയൻ ചന്തുവിനെ നല്ലവൻ ചന്തു ആക്കിയ അതേ പണി തന്നെ ആണ്!
      മറ്റുള്ള എഴുത്തുകാർ\കഥാകാരന്മാർ ആക്കിയ നെഗറ്റീവ് ആകണം എന്നില്ലാലോ ഈ പോസിറ്റീവും ആകാമല്ലോ? രണ്ടും തികഞ്ഞ ഭാവന മാത്രമാണല്ലോ?

      ///പിന്നീടാണ് ആ കാടിന് നടുവിൽ എങ്ങിനെ അങ്ങനൊരു വീട് വരും അവിടെ അത്രയും പ്രായമായ ഒരു അമ്മച്ചി ഒറ്റക്ക് എങ്ങിനെ കഴിയും എന്നതൊക്കെ ഞങ്ങൾ ചിന്തിക്കുന്നത്!////
      ///തൃശൂരു നിന്ന് അവളീ രാത്രിയിൽ എന്തിന് മുണ്ടക്കയത്ത് എത്തി എന്നൊന്നും ചോദിക്കാൻ എനിക്ക് അപ്പോൾ തോന്നിയുമില്ല!///
      ഈയൊരു സീരീസിൽ മുഴുവൻ ആത്മാവ്/ യക്ഷിയെ കാണുന്നതിന് മുൻപോ ശേഷമോ കണ്ട സംശയം….!!! എന്തുകൊണ്ട് നേരത്തെ അങ്ങനെ ചിന്തിച്ചില്ല എന്നൊരു തോന്നൽ….!!!!

      ഈ തോന്നൽ ആണ് തോന്നേണ്ടത് തോന്നേണ്ടപ്പോൾ തോന്നാത്തതിന്റെയും ചിന്തിക്കാത്തതിന്റെയും കുഴപ്പം മാത്രമാ പ്രേതം എന്നല്ല എല്ലാത്തരം വിശ്വാസങ്ങളും!
      ദൈവവിശ്വാസം പോലെ തന്നെ വെറും വിശ്വാസങ്ങൾ മാത്രമാണ് പ്രേതവും യക്ഷിയും വസ്തുതയോ യാഥാർത്ഥ്യമോ അല്ല!

      ശ്രുതിയുടെ കടന്നു വരവോടെ യക്ഷിയ്ക്ക്/ ആത്‌മാവിന് (പ്രേതം എന്ന വാക്ക് പണ്ടേ പേടിക്കാനുള്ളതാണെന്ന് ചോറിന്റോടെ ഊട്ടിത്തന്നു പോയി) പുരോഗതി പാടില്ല എന്ന ചിന്ത വിട്ടു….!!!

      അപ്പോൾ ഈ എഴുത്ത് ഫലം
      കണ്ടു എന്ന് സാരം!!

      ////വസുദ്ധര അന്തർജനം എന്ന് മലയാളത്തിൽ പേരെഴുതിയ സുദർശനചക്രം ഒക്കെ പോലുള്ള ഏതോ ഒരു മാന്ത്രികചക്രം dp ആയുള്ള ഐഡിയിൽ നിന്ന് ഒരു ചോദ്യം…////
      ////ഒരു തുള്ളി കണ്ണീർ ഇറ്റ് നിൽക്കുന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് ഒറ്റക്കണ്ണ് DP…!////
      കഴിഞ്ഞ ഭാഗങ്ങളിലെ പോലെ അവരുടെ മോക്ഷം കിട്ടായ്മയുമായി(അവർ ഇപ്പോഴും ഭൂമിയിൽ ചുറ്റിത്തിരിയുന്നതിനാലാണ് ആ പദം ഉപയോഗിച്ചത്) ഇവയ്ക്ക് എന്തെങ്കിലും ബന്ധം….???

      മോക്ഷം കിട്ടായ്മ സനലിന്റെ സൃഷ്ടിയല്ല പുനർജന്മം\മോക്ഷം ഒക്കെ വിശ്വസിക്കുന്ന നമ്മുടെ പരമ്പരാഗത വിശ്വാസമാണ് സനൽ താൻ പറഞ്ഞ കഥ (അനുഭവം ആയി തോന്നിപ്പിച്ച) വിശ്വാസ്യമാക്കാൻ എടുത്ത സിംബലുകൾ മാത്രമല്ലേ?

      ഭദ്രകാളീ യാമത്തിൽ തന്ത്ര ഉപാസകർ മാത്ത്രം ഉണർന്നു ഇരിക്കാം എന്നത് ഭാവന അല്ല പരമ്പരാഗത വിശ്വാസം നെറ്റിൽ നിന്ന് എടുത്തത് ആണ്!

      ////വെറുതേ ഇരുന്ന് ഭാവനയിൽ മെനഞ്ഞ ഒരു പ്രേതകഥയിലെ നായിക മെസഞ്ചറിൽ വന്ന് താനാണാ പ്രേതം എന്ന് പ്രഖ്യാപിച്ചതിന്റെ അലകൾ അങ്ങ് മാറുന്നേയില്ല//// – അത്രയും നാൾ പോസ്റ്റിയ കഥ/അനുഭവം ഭാവനയിൽ കോർത്തെടുത്തതല്ല എന്ന് ഊട്ടിയുറപ്പിക്കുന്നതാണോ അതോ എല്ലാം വെറും പുളുസു\ഭാവന മാത്രമായിരുന്നു എന്ന് ആണോ ഊട്ടി ഉറപ്പിക്കുന്നത്?

      ഓരോ കഥയിലും അത് തോന്നൽ മാത്രമല്ല എന്ന് ഉറപ്പിച്ചു പറയുന്ന വാക്കുകൾ സുലഭം…..!!!!
      ഈ ചോദ്യത്തിന്റെ അർത്ഥം…..??? അതൊരു പക്ഷേ സനലിന് ആത്‌മാക്കളെ കാണാൻ കഴിയും എന്ന വിശ്വാസത്തെ ഉറപ്പിക്കാനായിരുന്നോ……????

      ഒരിക്കലുമല്ല ഒരു സനലു വിചാരിച്ചാൽ പോലും വെറുതേ മെനഞ്ഞ ഒരു അമാനുഷികത വിശ്വസിപ്പിക്കാൻ കഴിയും എന്നത് ഊട്ടി ഉറപ്പിക്കാൻ മാത്രം അല്ലേ?

      ജന്മനക്ഷത്രത്തിന്റെ പ്രത്യേകതയിൽ ഈ ആത്മാക്കളെ കാണാൻ സനലിന് എന്നല്ല ആർക്കും കഴിയില്ല കേൾവിക്കാരെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമല്ലേ ഈ നാളും സമയവും ചേർത്ത കഥ ഇല്ലാത്ത അവർ എങ്ങനെ സഹായിക്കാനും ഉപദ്രവിക്കാനും വേണ്ടി വരും…???

      സാധാരണമായി ഒരു പ്രേതത്തിന്റെയോ/ആത്മാവിന്റെയോ തോന്നൽ സംഭവിച്ചാൽ അത് ഭയപ്പെടുത്തുന്നതോ അല്ലാത്തതോ ആയ ചിലരൂപങ്ങളിൽ അല്ലെങ്കിൽ ഭാവങ്ങളിൽ ഒതുങ്ങുന്നു അത് സ്വന്തം മനസ്സിന്റെ തോന്നൽ വെറും വിഭ്രാന്തി
      ..!!!!
      പക്ഷേ ഇവിടെ….. അതിന്റെ പേരും സ്ഥലവും വീട്ടുകാരും എന്തിന് പഠിച്ചിരുന്ന സബ്ജെക്ട് വരെ സനലിന് മുന്നിൽ വെളിപ്പെടുന്നു….!!!
      അത് കേൾക്കുന്നവരെ വിശ്വസിപ്പിക്കാൻ ഉള്ള സനലിന്റെ മിടുക്ക്
      സനലിനെ പോലുള്ള മിടുക്കർ പിടിച്ചുപറിക്കും കൊള്ളയ്ക്കുമായി വിശ്വസനീയമായി തോന്നത്തക്ക വിധം നടന്ന ദുർമരണങ്ങളെ ചേർത്ത് മിനഞ്ഞ കഥകൾ ആണ് സുമതിവളവും മത്തായി കൊക്കയും ഒക്കെ!

      1. //// അത് കേൾക്കുന്നവരെ വിശ്വസിപ്പിക്കാൻ ഉള്ള സനലിന്റെ മിടുക്ക്
        സനലിനെ പോലുള്ള മിടുക്കർ പിടിച്ചുപറിക്കും കൊള്ളയ്ക്കുമായി വിശ്വസനീയമായി തോന്നത്തക്ക വിധം നടന്ന ദുർമരണങ്ങളെ ചേർത്ത് മിനഞ്ഞ കഥകൾ ആണ് സുമതിവളവും മത്തായി കൊക്കയും ഒക്കെ!////

        ഇത്രേയുള്ളൂ എന്നാണോ…???

        1. തീർച്ചയായും! അമാനുഷിക ശക്തികളെ സൃഷ്ടിച്ച് പൊടിപ്പും തൊങ്ങലും വച്ച് നിറം പിടിപ്പിച്ച് എടുക്കൂന്ന കഥകൾ എല്ലാം ഇത്തരം ഭാവനാസൃഷ്ടികൾ മാത്രമാണ്!

  7. കൊള്ളാം സൂപ്പർ ആയിടുണ്ട് കഥ. ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ??

    1. Thank you! ഇല്ല!

  8. സീരീസിലെ അഞ്ചാം ഭാഗവും കിടുക്കി. അന്തർജ്ജനവും അഭിരാമിയും ഒരു പാവം ഐ പി എസ് കാരനെ നന്നായി വിരട്ടിവിട്ടു അല്ലെ.

  9. സുനിലണ്ണന്റെ കഥ അപ്പോളാ കണ്ടത് വായിച്ചിട്ട് വരാം

  10. പങ്കജാക്ഷൻ കൊയ്‌ലോ

    അപ്പോ അടുത്തതിനി ഹിച്കോക്കിന്റെ
    വെളിപ്പെടുത്തലായിരിക്കുമല്ലേ അണ്ണാ;
    അടുത്ത ഒരു ലക്കത്തോട് കൂടി മാടമ്പള്ളിയിലെ യഥാർത്ഥ രോഗി മറനീക്കി വെളിച്ചത്ത് വരും!??

    കഥയിൽ തോന്നിയ ചില പ്രധാന കലാപരുപാടികൾ…..;:

    #പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നതിനാൽ തന്നെ ഞങ്ങൾ ഈ അനുഭവം മറ്റാരോടും പറഞ്ഞുമില്ല! എന്തായാലും ഞങ്ങൾ മൂവരും പിന്നീടാ വഴി പോയിട്ടേയില്ല!!//
    [എല്ലാ കഥയും വിശ്വസിപ്പിക്കാൻ പലരും ഉപയോഗിക്കുന്ന തന്ത്രപരമായ വാക്കുകൾ]

    #“ഈ ആതിരയെ ചേട്ടായി സത്യത്തി കണ്ടതാണോ?”
    [വിശ്വാസത്തിൽ വീഴുന്നതിന് മുന്നേ
    നമ്മുടെ നിഷ്കളങ്കമായ ചോദ്യം.]

    #//വെറുതേ ഇരുന്ന് ഭാവനയിൽ മെനഞ്ഞ ഒരു പ്രേതകഥയിലെ നായിക മെസഞ്ചറിൽ വന്ന് താനാണാ പ്രേതം എന്ന് പ്രഖ്യാപിച്ചതിന്റെ അലകൾ അങ്ങ് മാറുന്നേയില്ല.. //
    പൊളിച്ച്..! സകല ഐ.പി.എസ് കഥകളുടെയും രഹസ്യം പൊളിഞ്ഞു.?!
    ………………….!!!!!!!

    ##ദൈവമേ… പ്രേതത്തെ ഭയന്നിട്ട് ഫേസ്ബുക് ഉപയോഗിക്കാൻ വയ്യ എന്നായല്ലോ… മെസഞ്ചർ കളഞ്ഞു…. ഇനി ഫേസ്ബുക് ഐഡി കൂടി കളയണമോ ആവോ…. വന്നുവന്ന് ഫ്രണ്ട് ലിസ്റ്റിൽ പ്രേതങ്ങൾ അല്ലാതെ മനുഷ്യർ വല്ലവരും ഉണ്ടോ ആവോ!!!!////

    ***കഥയുടെ അവസാന കൊളുത്ത്….
    Fake ID പ്രേതങ്ങളുടെ വിളയാട്ടം!!!!!!

    NB :#ഭദ്രകാളീ യാമത്തിൽ തന്ത്ര ഉപാസകർ മാത്ത്രം ഉണർന്നു ഇരിക്കാം ഭൂതപ്രേത പിശാചുക്കൾക്ക് അനുവദിച്ച സമയമാണ് ഈ ഭദ്രകാളീയാമം//!
    ഈ നെെറ്റ് ഡ്യൂട്ടിക്കാരും കള്ളമ്മാരും കറവക്കാരനും റബ്ബറ് വെട്ടുന്നോനുമൊക്കെ
    എന്തോ ചെയ്യും…..!??
    [എന്തെല്ലാം യാമങ്ങൾ നോക്കണം ..
    ഒന്ന് ജീവിച്ചു പോകാൻ!?]

    1. റിയൽ വേഴ്‌സസ് ഫാൻറ്റസിയുടെ ഒരു അവതരണം മടങ്ങി ആ അമ്മച്ചിയുടെ വീടിന്റെ ഭാഗം ആയപ്പോൾ ഞങ്ങൾ നടുക്കത്തോടെ പരസ്പരം നോക്കിയപ്പോൾ മുതൽ കല്ലുകടിക്കാൻ തുടങ്ങി എന്നതാവും കൂടുതൽ ഉചിതം!
      കാരണം കേട്ടുപഴകിയ പ്രേതകഥകളിൽ ഒന്നിലും അനുഭവസ്ഥർ ഒരേസമയം ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാവില്ല !

      കഥയുടെ രണ്ടാം ഭാഗത്തിൽ മെസഞ്ചർ ഇൻസിഡന്റ്റ് വിവരിക്കുന്നിടം മുതൽക്കാണ് അല്പം കൂടി “മുന്തിയ” പ്രേതാനുഭവം വരുന്നതും ആദ്യഭാഗം മൂന്നു പേരുടെ ആൾക്കൂട്ടം എന്നത് ഒരു കല്ലുകടി ആയി എങ്കിലും ഗൗരവമായി പരിഗണിച്ച ആർക്കും രണ്ടാം ഭാഗത്തെ നവമാധ്യമങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തതും!

      യക്ഷി ചുണ്ണാമ്പു ചോദിക്കുന്ന കഥകൾ മിനഞ്ഞ കലാകാരന്മാരുടെ കാലത്ത് സ്ത്രീകൾ വെറ്റിലമുറുക്കുക എന്നത് സർവസാധാരണം ആയിരുന്നു! അപ്പോൾ ഇന്നത്തെ കലാകാരന്മാർ ഇന്ന് സർവസാധാരണമായ മെസഞ്ചർ കൊണ്ടുവരുമ്പോൾ അതിനെ അംഗീകരിക്കുന്നില്ല എങ്കിൽ ഈ പ്രേതവിശ്വാസികൾ എല്ലാം വെറും കപടവിശ്വാസികൾ അല്ലേ…..?

      ആ ഒരൊറ്റ ചോദ്യമാണ് ഈ കഥകൾ ഉയർത്തുന്നതും!
      ഈ ചോദ്യം കേവലം യക്ഷിയുടെയോ പ്രേതത്തിന്റെയോ മാത്രം കാര്യത്തിൽ മാത്രമല്ല എല്ലാ വിശ്വാസങ്ങളുടെയും നേരെയാണ്! അഞ്ചു കോടി ജനങ്ങൾ പോലും ഈ ഭൂമിയിൽ ആകെ ഇല്ലാതിരുന്ന കാലത്ത് കുതിരവണ്ടിയിലും തലങ്ങും വിലങ്ങും പാഞ്ഞു നടന്നും മനുഷ്യരെ “സന്മാർഗം” ദൈവങ്ങൾ ആരും എന്തേ മനുഷ്യർ പെരുകി 750 കോടിയായ ഈ കാലത്ത് വന്ന് ഒരു ബുള്ളറ്റിലോ ഹെലോകോപ്റ്ററിലോ പാഞ്ഞു നടന്ന് അബലരായ മനുഷ്യർക്ക് നേർവഴി കാട്ടുന്നില്ല? ഇതാണ് ഈ കഥകൾ ഉന്നയിക്കുന്ന ചോദ്യം!

      1. ഇവിടെയും പ്രേതസാന്നിധ്യം ഉണ്ട്! സ്മിതയ്ക്കിട്ട മറുപടി കൊയ്‌ലോയ്ക്ക് ദാ ഇവിടെ വന്നു!!

        1. Haha…Climax!!!

        2. പങ്കജാക്ഷൻ കൊയ്‌ലോ

          ശരിയാ സുനില ണ്ണൻ;
          മൊത്തം മോഡേഷൻ പ്രേതം
          ഇപ്പം സ്ടോങ്ങാ..
          കമന്റിട്ടാൽ പിറ്റേ ദിവസേമേ പൊങ്ങു ….

      2. “….യക്ഷി ചുണ്ണാമ്പു ചോദിക്കുന്ന കഥകൾ മിനഞ്ഞ കലാകാരന്മാരുടെ കാലത്ത് സ്ത്രീകൾ വെറ്റിലമുറുക്കുക എന്നത് സർവസാധാരണം ആയിരുന്നു!…”

        വെള്ള വസ്ത്രയൂണിഫോമും ചിലപ്പോൾ ആ രീതിയിൽ ആയിരിക്കാം. അതിനെപറ്റിയുള്ള വിശദീകരണമായി പൊതുവിൽ അംഗീകരിക്കപ്പെടുന്നത് മരണം അടുത്ത ജന്മത്തിലേക്കുള്ള വാതിൽ മാത്രമാണ് എന്നുള്ള ചിന്തയിൽ നിന്നാണ്.
        മറ്റൊരു ജന്മമാണ് കാത്തിരിക്കുന്നതെങ്കിൽ മരണം നല്ലതല്ലേ?
        നല്ലതിന്റെ ശുദ്ധിയുടെ, ശുഭാപ്തിയുടെ അടയാളം വെളുപ്പ്.
        അങ്ങനെ.
        ഇത് “ഔദ്യോഗിക വിശദീകരണം.
        ഇനി ഈ കഥയുടെ ചുറ്റുപാടിലെ ചർച്ചയുടെ ഫലമായി മനസ്സിൽ വന്ന ഒരു ചിന്ത എന്താണ് എന്നുവെച്ചാൽ, പണ്ട്, സ്ത്രീകൾ വെറ്റില മുറുകുന്നത് സാധാരണമായിരുന്നു കാലത്ത് തുണികൾ അങ്ങനെ “ഡൈ” യിൽ മുക്കി നിറം വരുത്തുന്ന ഏർപ്പാട് അത്ര സാധാരണമായിരുന്നില്ല.
        മിക്കവാറും എല്ലാവരും തന്നെ വെള്ള വസ്ത്രധാരികൾ തന്നെ!
        പ്രേതവും അതങ്ങു ധരിച്ചു.
        അതുകൊണ്ട് ഇന്നത്തെ പ്രേതം മെസഞ്ചർ ഉപയോഗിക്കുന്നതോ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതോ ഒക്കെ എഴുതുമ്പോൾ യുക്തിയെവിടെ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല.

        എന്നാലും ഒരു പ്രശ്നമുണ്ട്…

        വേസ്റ്റേണിൽ,ഡ്രാക്കുള മുതലിങ്ങോട്ട് എല്ലാ വെസ്റ്റേൺ പ്രേതങ്ങളും വസ്ത്രങ്ങൾക്ക് തിരഞ്ഞെടുക്കുന്നത് കറുപ്പാണ്.
        ഇഷ്ടനിറം.
        അതിനുള്ളവിശദീകരണം [ഔദ്യോഗികം] മരണം അവസാനവാക്കാണ് എന്നതാണ്.
        പുനർജ്ജനിയില്ല.
        അതുകൊണ്ട് മരണം ദുഃഖകാരണം.
        ദുഃഖത്തിന്റെ നിറം കറുപ്പ്.
        ട്വിലൈറ്റ് സീരീസിലെ സിനിമകളിലെ പ്രേതങ്ങൾ പക്ഷെ നിറമുള്ള ജീൻസും ടീ ഷർട്ടുമിടുന്നു.
        യൂണിവേഴ്‌സിറ്റിയിൽ പഠിച്ച് ഗോൾഡ് മെഡൽ വരെ വാങ്ങിക്കുന്നു.

        അല്ലെങ്കിലും വെസ്റ്റേൺ പ്രേതങ്ങൾ ടൈംലി അപ്‌ഡേറ്റ് ചെയ്യുന്ന കാര്യത്തിൽ മിടുക്കന്മാരാണ്.
        പൂർവ്വാശ്രമത്തിൽ മനുഷ്യരായിരുന്നപ്പോൾ ജീവിച്ചത് പോലെ!!

        1. മാമൂലുകൾ വലിച്ചെറിയാൻ നാം തയ്യാറല്ല!
          അത് പ്രേതമായാലും ദൈവമായാലും!
          ജനസംഖ്യ വല്ലാതങ്ങ് കൂടി കാടും മേടും തടാകങ്ങളും എല്ലാം വാസസ്ഥലങ്ങളായി!
          പാവം ദൈവങ്ങൾക്ക് ഇന്നും വയസ്സൻ കുതിരകളും എലിയും മയിലും കഴുതയും ഒട്ടകവും ഒക്കെ തന്നെ ശരണം!
          പോപ്പിനെ പോലെ റോൾസ് റോയിസ് ഒന്നും വേണ്ട കർത്താവിന്.അറ്റ്ലീസ്റ്റ് ഒരു ബിഎംഡബ്ലിയു?
          എലിയെ മാറ്റി ഒരു എൻഫീൽഡ്…??

    2. @പങ്കജാക്ഷണ്ണൻ
      എല്ലാ കഥയും വിശ്വസിപ്പിക്കാൻ എല്ലാവരും ഉപയോഗിക്കുന്ന തന്ത്രപരമായ വാക്കിൽ ഞാൻ ആണ് ഉണ്ടാവുക ഞങ്ങൾ ഇന്നേവരെ വന്നിട്ടില്ല! അതാണ് അതങ്ങു കീച്ചിയതും!

      വെറുതേ ഇരുന്ന് ഭാവനയിൽ മെനഞ്ഞ ഒരു പ്രേതകഥയിലെ നായിക മെസഞ്ചറിൽ വന്ന് താനാണാ പ്രേതം എന്ന് പ്രഖ്യാപിച്ചതിന്റെ അലകൾ അങ്ങ് മാറുന്നേയില്ല..
      ഇത് സകല ഐ.പി.എസ് കഥകളുടെയും രഹസ്യം മാത്രമല്ല പൊളിക്കുന്നത് സഹസ്രാബ്ദങ്ങൾ മുൻപ് തൊട്ടേ വന്ന സർവ്വ ഐപിഎസ്സുകാരും ഇതേ രീതിയിലാണ് കഥകൾ കൊണ്ടുവന്നത് എന്ന് പറയുകയാണ് ചെയ്തത്!
      കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ!

      1. പങ്കജാക്ഷൻ കൊയ്‌ലോ

        ഫേസ് ബുക്ക് കഥയാവുമ്പോ
        ഈ ഞാൻ ഞങ്ങളായാലും ആരും അന്വേഷിച്ച് പോവാൻ തരമില്ല!!.
        ഇന്റർനെറ്റ് യുഗത്തിെലെ സൗകര്യം!.

        *ശരിയാണ്;
        “കണ്ണുള്ളവർ കാണെട്ടെ….”
        അത് തന്നെയാണ്!!!!❤️

        1. എനിക്കു കാണേണ്ട എന്ന് കണ്ണുകൾ ഇറുക്കി അടച്ചിരിക്കുന്നവർ മാത്രം ഒന്നും കാണില്ല! ആ പരമ്പരാഗത വാത്മീകത്തിനുള്ളിൽ അവർ അടയിരുന്ന് എരിഞ്ഞു തീരും!
          ആ പുറംതോട് അനുദിനം വളരെ ദുർബലം
          ആവുകയാണ് പൊട്ടിച്ചു പുറത്തു ചാടുന്നവർ വല്ലാതങ്ങ് പെരുകി!

  11. Comment shows moderation..

    1. ഈ നടക്കുന്ന മോഡറേഷനുമായി പാവം വസുന്ധര അന്തർജനത്തിനോ അഭിരാമിയ്ക്കോ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള യാതോര വിധ ബന്ധങ്ങളും ഇല്ലാത്തതാണ് എന്ന വസ്തുത ഇതിനാൽ പ്രസ്താവിച്ച് കൊള്ളുന്നു!

      1. moderation varunnathu filter listil ulla chila vakkukal commentil ulpeduthiyaal athu thaane moderationil povum..

  12. മനസ്സിലേക്ക് പുതിയ ഇമേജുകൾ കൊണ്ടുവരുന്ന കഥകൾക്ക് മാർക്കിടുന്നതും അവയെ ഗ്രേഡിങ്ങിന് വിധേയമാക്കുന്നതും അത്ര സെൻസിബിൾ ആണെന് തോന്നിയിട്ടില്ല.
    പക്ഷെ ഉള്ളിലെപ്പോഴും ഒരു കൊച്ചു കുട്ടിയെ സൂക്ഷിക്കുന്നത് കൊണ്ട് ചിലപ്പോഴൊക്കെ അത് ചെയ്യാറുമുണ്ട്…

    പറഞ്ഞു വരുന്നത്, സൈറ്റിലെ ഇപ്പോഴത്തെ വിഖ്യാതമായ “പ്രേത സീരീസിലെ” ഈ അഞ്ചാമത്തെ കഥയാണ്, മറ്റു നാലും ഒപ്പത്തിനൊപ്പമാണെങ്കിലും, നെല്ലിടയ്ക്കെങ്കിലും “മുന്നിട്ട്” നിൽക്കുന്നത്.
    ചിലപ്പോൾ വായനയുടെ ബേസ് അലക്‌സാണ്ടർ ഡൂമയും സി വി രാമൻപിള്ളയുമൊക്കെയായതിനാലാവാം…

    ആറും കാടും കാട്ടാനയെകണ്ടെത്താനുള്ള ചാൻസും അമ്മൂമ്മയും കാടിനുള്ളിലെ വീടിന്റെ ഏകാന്തതയും പെരുമഴയും തുടങ്ങിയ അങ്ങേയറ്റത്തെ എക്സ്ട്രീം, ഫേസ്ബുക്കും മെസഞ്ചറുമടങ്ങിയ ഇങ്ങേയറ്റത്തെ എക്സ്ട്രീമിനോട് ചേരുന്ന ആ കലർപ്പിലെ രസം, സൈക്കഡലിക് ബ്ലെൻഡിങ്….

    അവസാനിക്കാത്ത അർദ്ധരാത്രിയിൽ ഉറങ്ങാതെയിരിക്കുന്ന അനുഭവം…

    സ്റ്റാമ്പ് പോലെ പതിയുന്ന ഇമേജ്: ആ വഴി ചെന്ന് കേറുന്നത് ഓലമേഞ്ഞ ചാണകം മെഴുകിയ വരാന്ത ഒക്കെയുള്ള ഒരു കൊച്ചു വീടിന്റെ മുറ്റം…

    ആ മുറ്റത്ത് നിന്ന് വെള്ള മുണ്ടും റൗക്കയും ഒക്കെ ഉടുത്ത തല മുഴുവൻ നരച്ച ഒരു അമ്മൂമ്മ വിറക് ഒടിച്ചു ചെറുതാക്കുന്നു…..

    സ്ഥാപിക്കപ്പെട്ട സൗഹൃദം സെറ്റ് ആകുന്നത് ഭക്ഷണമൊക്കെ പങ്കുവെയ്ക്കപ്പെടുമ്പോഴല്ലേ? അന്തർജ്ജനവുമായ ആ “സെറ്റാകൽ ” രംഗം അല്ലെങ്കിൽ പ്രേതലോകത്തേക്കുള്ള “അഡ്മിഷ” ന്റെ മാധ്യമം ഇപ്പോൾ ഏകദേശം പൗരാണികമായത് എന്നൊക്കെ കൽപ്പിക്കപ്പെടുന്ന ഐറ്റവും.
    കാച്ചിൽ.
    ഇത്തലമുറയിലെ കുട്ടികളുടെ മെനുവിൽ ഈ വിശിഷ്ട ഐറ്റം ഉണ്ടോയെന്നറിയില്ല.

    “…ആറ് കടന്ന് അക്കര ചെന്നപ്പോൾ ജോൺസന്റെ അങ്കിളിന്റെ വീട്ടിൽ ആരുമില്ല! ”

    ഇതാണ് മറ്റൊരു കോണ്ട്രാഡിക്ഷൻ!

    റിയൽ വേഴ്‌സസ് ഫാൻറ്റസിയുടെ ഒരു രസാവഹമായ അവതരണം. ദേഹമുള്ളവർ അപ്രത്യക്ഷ്യരാവുന്നു.ദേഹമില്ലാത്ത “ആവി” [തമിഴ്] അമ്മൂമ്മയായി വരുന്നു!!

    ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റിത്തരുന്നവൻ/ ൾ ദേഹമുള്ളവരാകണമെന്ന് നിർബന്ധമില്ല.
    ചിലപ്പോഴെങ്കിലും എല്ലാവരും ഇതുപോലെ ദേഹമില്ലാത്തവരുടെ “സഹായം” പറ്റാറുണ്ട് എന്ന് കാട്ടുമാടം തിരുമേനി എഴുതിയിട്ടുണ്ട്.

    “….ആ അമ്മച്ചിയുടെ വീടിന്റെ ഭാഗം ആയപ്പോൾ ഞങ്ങൾ നടുക്കത്തോടെ പരസ്പരം നോക്കി….

    അവിടെ അങ്ങനൊരു വീടുമില്ല അമ്മച്ചിയുമില്ല വഴിയുമില്ല വെറും കാട് മാത്രം!!!! ….”

    വായിക്കുമ്പോൾ ഉള്ളിലെ വിഷ്വൽ ലിങ്ക് ആക്റ്റിവേറ്റ് ചെയ്‌താൽ ഈ വരികൾക്ക് കിട്ടുന്ന എഫക്റ്റ് 200 ശതമാനമാണ്.
    ഹർഷൻ കഥകളിൽ വീഡിയോ ലിങ്ക് ഇടാറുണ്ട്.
    വീഡിയോ ലിങ്കുകൾ പടിയാറും കടന്ന് നമ്മളെത്തുന്ന “ചിത്ത്” ൽ ആയതുകൊണ്ട് അതിന്റെ എച്ച് ഡി ക്വളിറ്റി ഒന്ന് വേറെ തന്നെയാണ്!

    കഥയുടെ രണ്ടാം ഭാഗത്തിൽ മെസഞ്ചർ ഇൻസിഡന്റ്റ് വിവരിക്കുന്നിടം മുതൽക്കായിരിക്കാം അല്പം കൂടി “മുന്തിയ” പ്രേതാനുഭവം എനിക്കുണ്ടായത്, വായിച്ചപ്പോൾ.
    അതിന് കാരണമായി തോന്നുന്നത് പ്രാക്തന സങ്കൽപ്പമെന്നൊക്കെ ഭയമില്ലാത്ത വേളകളിൽ നമ്മൾ പറയാനിഷ്ട്ടപെടുന്ന പ്രേതം സയൻസിന്റെ ഇങ്ങേയറ്റമായ കമ്പ്യൂട്ടർ സയൻസിൽ കയറി ട്രപ്പീസു കളിക്കുന്നത് കൊണ്ടാണ്….

    ചന്ദനത്തിരി: പ്രേത സാന്നിധ്യവും പ്രാക്തനതയും പരേതാനുഭവവുമൊക്കെ ഭംഗിയാക്കി!

    യാമങ്ങളുടെ സമയവിവരണമെന്നോക്കെ കഥാന്തരീക്ഷത്തിന് കൂടുതൽ കറുപ്പും ചുവപ്പും നൽകി.

    അവസാന പേജിലെ അവസാന പാരഗ്രാഫ് നൽകുന്ന വിഹവലത:-

    പൂജ്യം,ഒന്ന് എന്നീ സംഖ്യകളുടെ ബ്ലെൻഡിങ്ങായ സിലിക്കൺ വണ്ടർ, അതിന് മേൽ ഭീഷണമായി പ്രപഞ്ചത്തെയും അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് കഥയറിയാത്ത മനുഷ്യരെയും നോക്കുന്ന പ്രേതവും!

    വ്യാഖ്യാനങ്ങളെ തിരസ്ക്കരിക്കുന്ന, കഥ തന്നെ വ്യാഖ്യാനമായി മാറുന്ന രസതന്ത്രം!

    ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താ, ഇതിന്റെ അർത്ഥമെന്താ എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാലിശമാണ്,അപക്വമാണ് എന്നൊക്കെ തിരിച്ചറിയാൻ മാത്രം സെൻസിബിലിറ്റിയുള്ളവർക്ക് അങ്ങേയറ്റം ആസ്വാദ്യത നൽകുന്ന മറ്റൊരു പ്രേതകഥയെന്ന് മാത്രം ഭരതവാക്യമായി പറയട്ടെ…

    1. ഇവിടെയും പ്രേതസാന്നിധ്യം ഉണ്ട്! സ്മിതയ്ക്കിട്ട മറുപടി കൊയ്‌ലോയ്ക്ക് പോയി!
      റിയൽ വേഴ്‌സസ് ഫാൻറ്റസിയുടെ ഒരു അവതരണം മടങ്ങി ആ അമ്മച്ചിയുടെ വീടിന്റെ ഭാഗം ആയപ്പോൾ ഞങ്ങൾ നടുക്കത്തോടെ പരസ്പരം നോക്കിയപ്പോൾ മുതൽ കല്ലുകടിക്കാൻ തുടങ്ങി എന്നതാവും കൂടുതൽ ഉചിതം!
      കാരണം കേട്ടുപഴകിയ പ്രേതകഥകളിൽ ഒന്നിലും അനുഭവസ്ഥർ ഒരേസമയം ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാവില്ല !

      കഥയുടെ രണ്ടാം ഭാഗത്തിൽ മെസഞ്ചർ ഇൻസിഡന്റ്റ് വിവരിക്കുന്നിടം മുതൽക്കാണ് അല്പം കൂടി “മുന്തിയ” പ്രേതാനുഭവം വരുന്നതും ആദ്യഭാഗം മൂന്നു പേരുടെ ആൾക്കൂട്ടം എന്നത് ഒരു കല്ലുകടി ആയി എങ്കിലും ഗൗരവമായി പരിഗണിച്ച ആർക്കും രണ്ടാം ഭാഗത്തെ നവമാധ്യമങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തതും!

      യക്ഷി ചുണ്ണാമ്പു ചോദിക്കുന്ന കഥകൾ മിനഞ്ഞ കലാകാരന്മാരുടെ കാലത്ത് സ്ത്രീകൾ വെറ്റിലമുറുക്കുക എന്നത് സർവസാധാരണം ആയിരുന്നു! അപ്പോൾ ഇന്നത്തെ കലാകാരന്മാർ ഇന്ന് സർവസാധാരണമായ മെസഞ്ചർ കൊണ്ടുവരുമ്പോൾ അതിനെ അംഗീകരിക്കുന്നില്ല എങ്കിൽ ഈ പ്രേതവിശ്വാസികൾ എല്ലാം വെറും കപടവിശ്വാസികൾ അല്ലേ…..?

      ആ ഒരൊറ്റ ചോദ്യമാണ് ഈ കഥകൾ ഉയർത്തുന്നതും!
      ഈ ചോദ്യം കേവലം യക്ഷിയുടെയോ പ്രേതത്തിന്റെയോ മാത്രം കാര്യത്തിൽ മാത്രമല്ല എല്ലാ വിശ്വാസങ്ങളുടെയും നേരെയാണ്! അഞ്ചു കോടി ജനങ്ങൾ പോലും ഈ ഭൂമിയിൽ ആകെ ഇല്ലാതിരുന്ന കാലത്ത് കുതിരവണ്ടിയിലും തലങ്ങും വിലങ്ങും പാഞ്ഞു നടന്നും മനുഷ്യരെ “സന്മാർഗം” ദൈവങ്ങൾ ആരും എന്തേ മനുഷ്യർ പെരുകി 750 കോടിയായ ഈ കാലത്ത് വന്ന് ഒരു ബുള്ളറ്റിലോ ഹെലോകോപ്റ്ററിലോ പാഞ്ഞു നടന്ന് അബലരായ മനുഷ്യർക്ക് നേർവഴി കാട്ടുന്നില്ല? ഇതാണ് ഈ കഥകൾ ഉന്നയിക്കുന്ന ചോദ്യം!

  13. സിംപിൾ ഫോണിൽ പ്രേതം കേറി….. ഫ്രണ്ട് ലിസ്റ്റിൽ മാത്രമല്ല ബ്രോ ഇവിടെ മൊത്തം പ്രേതമാണ് . ഞാനൊക്കെ പണ്ടേ പ്രേതമായതാ…. ???
    കൂടുതലൊന്നും പറയാനില്ല ബ്രോ കിടിലോസ്‌കി ????

    1. ങേ…..?
      ന്നാ പകലുമാത്രം ഇതിലേ വന്നാമതി ട്ടോ!
      Thank you!

  14. അല്ലണ്ണാ.. ഈ സനലിന് മനുഷ്യന്മാരൊന്നും ആയിട്ട് കമ്പനി ഇല്ലേ..എവടെത്തിരിഞ്ഞാലും പ്രേതം പ്രേതത്തോട് പ്രേതം..സ്വപ്നത്തിൽ വരെ പ്രേതമയം!!
    എനിക്ക് ആകെ കണ്ഫ്യൂഷൻ ആയി..! സത്യത്തിൽ ഇവൻ ഇല്ലുമിനാറ്റി എങ്ങാനും ആണോ?
    അടുത്തത് കത്തല്ലേ അതിനി ആര് ആർക്കെഴുത്തുന്നതാണോ.. നിങ്ങൾ ആൾ ശരിയല്ല..!!ഐപിസ് തീരെ ശെരിയല്ല..പ്രേതം ആണേൽ തീരെ തീരെ ശരിയല്ല..!!
    ആകാശഗംഗേം ഇന്ദ്രിയവും ഒക്കെ കണ്ട് പേടിച്ചിട്ട് രാത്രി ഒറ്റക്ക് പുറത്ത്‌ പോലും ഇറങ്ങാതെ ഇരുന്ന ബാല്യം ഒള്ള ആളാ ഞാൻ..ഇത് എന്നെപോലൊള്ള പ്രേതം ഫെൻസിനെ അപമാനിക്കലാ..!

    നിങ്ങടെതായി കഥകൾ.കോമിൽ 3,4 കഥ കണ്ടു..വായിച്ചുനോക്കട്ടെ..റസിയ ബീഗം started!

  15. ഈ അനീഷല്ലല്ലോ ആ മരിച്ച അനീഷ്…????

    (സോറി ഇനി മിണ്ടില്ല)

    1. ////വെള്ളം തന്നിട്ട് അകത്തേക്ക് പോയ അമ്മച്ചി ഒരു കളത്തിൽ പുഴുങ്ങി വച്ചിരുന്ന കാച്ചിൽ അതേപടി എടുത്ത് കൊണ്ടു വന്ന് തിണ്ണയിൽ വച്ചിട്ട് ചെറിയ ഒരു പാത്രത്തിൽ കാന്താരി മുളക് ചാലിച്ചതും കൊണ്ടെ തന്നിട്ട്
      ഞങ്ങൾക്ക് അപ്പോൾ കട്ടൻകാപ്പി തിളപ്പിച്ച് തന്നു,,
      ആറ് കടന്ന് അക്കര ചെന്നപ്പോൾ ജോൺസന്റെ അങ്കിളിന്റെ വീട്ടിൽ ആരുമില്ല!//// – പലപ്പഴായിട്ട് പ്രേതത്തിന്റെ സഹായം കുറച്ചു കൂടുന്നുണ്ട്…(ആതിരയിലും കണ്ടു)

      1. മൂന്ന് പേരെ കൊണ്ടു വന്ന ബ്രില്യൻസ്‌??

        ഇതെല്ലാം ഐപിഎസ്സിന്റെ വെറും തോന്നൽ എന്ന് പറയാണ്ടിരിക്കാനല്ലേ….!!!

        1. ////വസുന്ധര അന്തർജനം” എന്ന ഫേസ്ബുക്ക് പേജ് തുറന്ന് വന്നു…

          സ്ഥലം കണ്ണൂർ ഇരിട്ടി
          Date of birth ന്റെ സ്ഥാനത്ത്
          1903 -1984—!!!////

          മുണ്ടക്കയത്ത് കിടക്കുന്ന ഐപിഎസ്സിന് എങ്ങനാപ്പാ ഒരു കണ്ണൂര് കണക്ഷൻ….???

          1. അവര് പേരും അഡ്രെസും അറിയിക്കാൻ വേണ്ടി വന്നതാല്ലേ….!!!

          2. ////// മുണ്ടക്കയത്ത് കിടക്കുന്ന ഐപിഎസ്സിന് എങ്ങനാപ്പാ ഒരു കണ്ണൂര് കണക്ഷൻ….???//////
            പ്രേതങ്ങൾ ഗഗനചാരികൾ ആണ് ഹേ…..! കണ്ണൂരു നിന്ന് കണ്ണകി ആന്റിയെ കാണാൻ തേക്കടിക്ക് മുണ്ടക്കയം വഴി പറന്ന വസുന്ധര മുണ്ടക്കയം ടൗണിൽ ജവാനടിച്ചു കിടന്ന ഐപിഎസ്സിനെ കണ്ടത് ആവില്ലേ….?

          3. ///പക്ഷേ അനീഷും ജോൺസനും…???////
            പത്ത് രൂപയുടെ സമ്മാനകൂപ്പൺ എനിക്കും അനിയനും ഓരോ ബുക്ക് ഉണ്ട്!സഹപാഠികൾ ആയ രണ്ട് കൂട്ടുകാരെയും കൂട്ടി! കൂട്ടുകാരുടെ കയ്യിലും ഓരോ കൂപ്പൺബുക്ക് ഉണ്ട് !!!
            എന്റെ സംഘത്തിൽ ഞാനും അനീഷും ജോൺസണും ആണ്

        2. അതേ !! ഇതൊന്നും ഐപിഎസ്‌ ന്റെ തോന്നലോ മാനസിക വിഭ്രാന്തിയോ ഒന്നുമല്ല! ചില സമയങ്ങളിൽ ജനിക്കുന്ന ചില നാളുകാർ ഇങ്ങനെയാണ്! അവർക്ക് നിരന്തരം പ്രേതങ്ങളുമായി സഹവസിക്കാനുള്ള ഭാഗ്യം സിദ്ധിക്കും!
          മിക്ക നാലുകാർക്കും ഈ കഴിവ് ഒട്ട് കിട്ടുകയുമില്ല!
          നമ്മുടെ പിതാമഹന്മാർ കണ്ടെത്തിയ ശാസ്ത്രസത്യം ആണത്!

          1. പക്ഷേ അനീഷും ജോൺസനും…???

      2. പ്രേതങ്ങൾ ഉപകാരികളും നല്ലവരും സൗമ്യരും സൗന്ദര്യമുള്ളവരും ആണ്…..!
        യക്ഷ ഗന്ധർവ കിന്നര ലോകത്തെ ഒണക്ക സുന്ദരികൾ തങ്ങളാണ് പ്രപഞ്ചസുന്ദരികൾ എന്ന് വരുത്തിത്തീർക്കാൻ ഭൂമിയിലെ ലോക്കൽ മന്ത്രവാദികൾക്ക് കൈമടക്ക് കൊടുത്ത് ഉണ്ടാക്കിയ കള്ളമാണ് വെള്ളസാരിയും തെറ്റാപ്പല്ലും ചോരകുടിയും ഭയപ്പെടുത്തലും ഒക്കെ യധാർത്ഥ പ്രേതങ്ങൾ ഞാനീ പരിചയപ്പെടുത്തിയത് പോലെ ഉള്ളവർ ആണ് !!

        1. /////അമ്പടി ശ്രുതീ…////

          യക്ഷ ഗന്ധർവ കിന്നര ലോകത്തെ “ഒണക്കസുന്ദരികൾ” ആണ് ആ കടുംകൈ ചെയ്തത്!
          അല്ലാതെ സുന്ദരിയായ ശ്രുതിയല്ല! ശ്രുതിയ്ക്കതിൽ മനസ്സറിവും ഇല്ല!

          1. അത് ശെരിയാ….!!! ആ പാവം ചുറ്റും നടക്കുന്നതൊന്നും അറിയാറില്ലല്ലോ…!!!

            പഠിപ്പിസ്റ്റല്ലേ…!!!

    2. മാസ്റ്ററും ഞാനും ഒക്കെ കടുത്ത ഈശ്വരവിശ്വാസികൾ ആയത് കൊണ്ടായിരിക്കും ഇങ്ങനെ ഓർക്കാതെ വരുന്ന കൊച്ചു കൊച്ചു കേസുകളിൽ ദൈവം ഞങ്ങൾക്ക് രക്ഷപെടാൻ ഒരു പൊഴുത് ഇട്ട് തരുന്നത്!!!

      മരിച്ച അനീഷ് അനീഷുചേട്ടൻ ആണ് !!
      ഈ അനീഷ് സഹപാഠിയായ സതീർത്യനായ അനീഷ്….!

      (സർവശക്തൻ കാത്തു!)

    3. ////“ഈ ആതിരയെ ചേട്ടായി സത്യത്തീ കണ്ടതാണോ….?
      നിഷ്കളങ്കമായ ആ ചോദ്യവും ആ “ചേട്ടായി” വിളിയും കണ്ടതും ഞാൻ വീണുപോയി!////

      ആതിരയിലും കണ്ടു ഞാനീ ‘ചേട്ടായി’ വിളി (കാര്യോല്ല…. എന്നാലും വെറുതെ…)

      1. ///മറുപടി ആവശ്യമായി തോന്നുന്നതിന് മാത്രം പ്രതികരിക്കുന്ന ഞാൻ ഉടൻ റീപ്ലേ ചെയ്തു…/// – അതേ പ്രേതങ്ങക്ക് മാത്രം…!!

        1. \\\\\ അതേ പ്രേതങ്ങക്ക് മാത്രം…!!\\\\\
          പാക്യം…! ലേഡീസായ പ്രേതങ്ങൾ എന്ന് പറഞ്ഞില്ലാലോ!

      2. ചേട്ടായി ഒരു സാഹോദര്യ സ്നേഹം തുളുമ്പുന്ന നാടൻ സംബോധന!

  16. Dear Sunil Bhai, ഇതിപ്പോ പകൽ മാത്രം വായിക്കേണ്ട കഥകൾ ആണല്ലോ എല്ലാം. പ്രേതങ്ങൾ എല്ലാം പെണ്ണുങ്ങൾ ആണല്ലോ. അടുത്തത് ഒരു ചുള്ളൻ യുവപ്രേതൻ ഒരു ചുള്ളത്തിയുടെ അടുത്ത് ചെല്ലട്ടെ. എന്തായാലും കഥ എൻജോയ് ചെയ്തു. Waiting for the next one.
    Regards.

    1. ഇല്ല! ഇനി പ്രേതവുമായി വരില്ല! നിർത്തി!!
      എനിക്ക് തന്നെ ഭയം ആയി തുടങ്ങി …. കമന്റുകളുടെ എണ്ണം കാട്ടുന്ന അത്ര കമന്റുകൾ കാണാനില്ല dp ഇട്ടിരിക്കുന്ന പടങ്ങൾ ഇടക്കിടെ തെളിയാതെ വരുന്നു അങ്ങനെ അങ്ങനെ അമാനുഷികമായ ഭയപ്പെടുത്തുന്ന പലപല നിമിത്തങ്ങളും കാണുന്നു…….

      ഒരു പ്രേതം അയച്ച ഒരു തുറന്ന കത്ത് എന്റെ കയ്യിൽ ഉണ്ട് കഷ്ട്ടിച്ചു ഒന്നോ ഒന്നരയോ പേജ് മാത്രം വരുന്ന ഒരു കൊച്ചു കുറിപ്പ്!!
      അത് നിങ്ങൾക്ക് തരണം എന്ന പ്രേതത്തിന്റെ ഓർഡർ ഉള്ളത് കൊണ്ട് മാത്രം അതുകൂടി അതേപടി അങ്ങ് തരും! അതോടെ നിർത്തി പ്രേതങ്ങളുമായുള്ള സഹവാസം!!!

      നന്ദി ഹരിദാസ്!!

  17. കാട് മൊത്തം ഫോറസ്റ്റ്. ഘോരഘോര ഫോറസ്റ്റ്. അതിന്റെ നെടുവീ ഓള്‍ഡ്‌ വുമന്‍ ആയ ഒരു അമ്മൂമ്മ. ഇവിടെ അഭിരാമി, അവിടെ അമ്മൂമ്മ. അവിടെ ഓള്‍ഡ്‌ ലേഡി ഇബട യംഗ് ലേഡി. അപ്പൊ ആരാ ഈ വസുന്തരാ ദാസ്..

    ഇയാള് കഞ്ചാവടിച്ച് ഒരുമാതിരി മറ്റേ എഴുത്തും കൊണ്ട് ഇറങ്ങിയാ ഞാന്‍ ബ്രൌണ്‍ ഷുഗര്‍ അടിച്ച് പത്തെണ്ണം അങ്ങോട്ട്‌ പെടയ്ക്കും. ഒരു കാച്ചിലും ചമ്മന്തിയും..ഹ്മം…

    1. പത്തെണ്ണം പെടച്ചാ തെറ്റില്ല പക്ഷേ ഒർജിനലേ ആകാവൂ!
      എന്റെ പ്രേതങ്ങൾ എല്ലാം ഓൾകേരള പ്രേത അസോസിയേഷനിൽ അംഗങ്ങളായ ഐഡി കാർഡ് ഉള്ള 9:16 ഒർജിനൽ ഹാൾമാർക്ക് പ്രേതങ്ങൾ ആണ്!
      അനുകരണങ്ങളുമായി കുന്നംകുളം പ്രേതങ്ങളുമായി വന്നാ വിവരം അറിയും!

      ജ്യോതിഷം ഫലിച്ച എഴുതിയപ്പോൾ ആയിരുന്നു ജോത്സ്യന്റെ അഡ്രസ്സു തിരക്കി ഇൻബോക്സിൽ ഇടി! ബീവറേജിൽ അത്ര തിരക്കില്ല!
      ഗൌരവമുള്ള പ്രേതങ്ങളെ തന്നെ അവതരിപ്പിച്ചിട്ടും അതും ആതിര ജാങ്കോ പോലെ സീരിയസ് പ്രേതങ്ങളുമായി ചെന്നിട്ടും ഒരു പ്രേതഭക്തൻ പൊട്ടിത്തെറിച്ചു…
      “ഞാൻ പാവം പ്രേതങ്ങളെ അപമാനിക്കുകയാണ് വിശ്വാസമില്ലെങ്കിൽ വേണ്ട അപമാനിക്കരുതേ”
      എന്ന് ഓൻ എന്നെ ടാഗി പോസ്റ്റുമിട്ടു!

  18. കഥ വായിച്ചപ്പോ കുറേ ഓർമ്മകൾ വന്നു.
    സ്വപ്‌നങ്ങൾക്കുളിലെ സ്വപ്നങ്ങളുടെ പേരിൽ നാനും **** വഴക്ക് കൂടിയിട്ടുണ്ട്.
    **** കണ്ട ഞാനറിയാത്ത കുറേ കാര്യങ്ങൾ എന്റെമേൽ ആരോപിക്കും. പാവം ഞാൻ..
    എത്ര വരെ പറയും **** മുട്ടേൽ കിടത്തി കുളിപ്പിച്ചത് വരെ **** ഓർമയുണ്ടന്ന്. മണ്ടക്കടിക്കണ്ടേ.. കളിയാക്കി കളിയാക്കി ആ പറച്ചില് നിർത്തിച്ചു.

    ഈ വെള്ളിടി വെട്ടി എന്ന പദം അണ്ണന്റെ കഥയിൽ ഇനിയൊരു അറിയിപ്പുണ്ടാകും വരെ നിരോധിച്ചിരിക്കുന്നു.
    ഒരു കാര്യം കൂടിയുണ്ട്. പിന്നേ പറയാം..

    1. ഹഹഹഹ! വെള്ളിടി…!
      ഒരു കൈയ്യബദ്ധം! നാറ്റിക്കല്ലേ ബ്ലീഷ്….
      വെള്ളി മാറ്റി സ്വർണ്ണം ആക്കാനുള്ള പാങ്ങുമില്ല!

  19. കണ്ടു…!!!വായിക്കാനുള്ള സമയം ഇപ്പോളില്ല….!!! ഉടനെ വരാം…!!!

    1. Thank you!
      സമയം പോലെ വായിച്ച് വരിക!

  20. Manu John@MJ

    സുനില്ലണ്ണാ… എല്ലാം കൂടി പ്രേതമയം ആക്കാൻ ഇറങ്ങിയിരിക്കുകയാണോ ..റാണിയുടെ സൈക്കോ വായിച്ചിട്ട് ഉള്ള കിളിയെല്ലാം പറന്ന് പോയിട്ടാണുള്ളത് ഇനിയിപ്പോ ഇതും കൂടി. എൻ്റെ പ്രേത്ര കുഞ്ഞുങ്ങളേ നിങ്ങൾ എത്രയും പെട്ടന്ന് പ്രേതാസ് സൈറ്റിൽ മെംമ്പർഷിപ്പ് എടുക്കേണ്ടതാണ് .

    1. നന്ദി!
      നല്ല നല്ല എഴുത്തുകാർ എഴുതുന്ന പ്രമേയങ്ങളും വിഷയങ്ങളും ഒഴിവാക്കി പുതിയത് തിരഞ്ഞെടുക്കാൻ ആയിരുന്നു എങ്കിൽ എന്റേതായി ഇവിടെ എന്നല്ല ഒരിടത്തും ഒരൊറ്റ പേജുപോലും ഉണ്ടാവില്ലായിരുന്നു!

      ആരും കൊണ്ടുവരാത്ത, അത്ര പുതുമയുള്ള ഒരു പ്രമേയം കൊണ്ടുവരാൻ ഞാൻ അശക്തനാണ്……..
      “ഞാളു ഞാടെ ചെറിയ പുത്തീ തോന്നിയ………?”

Leave a Reply

Your email address will not be published. Required fields are marked *