വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ] 242

ഇവൾ ഇവിടുള്ള മറ്റുള്ളവരെ പോലെയല്ല ഇവളുടെ കണ്ണുകൾ അത് എന്റെ അഫിയുടെ പോലെയുണ്ട് അതേ തിളക്കമാണാ കണ്ണുകൾക്ക്

എന്താ ആലോചിക്കുന്നെ

മുന്നിൽ നിൽക്കുന്ന മിഷേലിനെ കണ്ട് ഞെട്ടി

ഒന്നൂല്ല വെറുതെ

മിഷേൽ ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ ജ്യൂസും ഒരു ട്രേയിൽ ഗ്ലാസുകളുമെടുത്തു

ഞങ്ങൾ അവർക്കരികിൽ ചെന്നു

എല്ലാരും ജ്യൂസും കുടിച്ചു ചിപ്സും തിന്നു കളിക്കുന്നതിനിടയിൽ ആനിന്റെ ഫോൺ അലാറമടിച്ചു

നിങ്ങൾ ഈ കളി കഴിഞ്ഞിട്ട് വാ ഞങ്ങൾ കിച്ചനിലേക്ക് ചെല്ലട്ടെ

അവർ പോവുന്നതിനൊപ്പം ഞാനും കിച്ചണിലേക്ക് ചെന്നു

എന്നെ അതിന് പ്രേരിപ്പിച്ചത് അവളുടെ കണ്ണുകളായിരുന്നു

അവളുടെ ചലനങ്ങൾക്കിടയിലും അവളുടെ കണ്ണുകളിൽ നോക്കികൊണ്ടിരിക്കുന്ന എന്റെ കണ്ണുകളുമായി അവളുടെ കണ്ണുകൾ പലവട്ടമുടക്കി

ദിവ്യ : സാധനങ്ങൾ വാങ്ങാനുണ്ട് സൂക്കിൽ പോണം

എനിക്ക് വഴിയറിയില്ല

പൊട്ടാ ഞങ്ങൾ പോവുന്ന കാര്യമാ പറഞ്ഞേ നീ കൂടെ വരുന്നേൽ വാ

(ചിരിയോടെ) ശെരി ഞാൻ പോയി ഡ്രെസ്സ് മാറട്ടെ

പാന്റ് എടുത്തിട്ടു പേഴ്സും ഫോണും എടുത്ത് പുറത്തേക്കിറങ്ങുമ്പോയേക്കും ദിവ്യയും സിയയും ചാന്ധിനിയും ഗേറ്റിനടുത്ത് നിൽപ്പുണ്ട് അവർക്കൊപ്പം സംസാരിച്ചുകൊണ്ട് സൂക്കിലേക്ക് നടന്നു

ദിവ്യ : ലോൺഡ്രിയും സലൂണും ഒഴികെ എല്ലാം മലയാളികളുടെ കടയാണ് എല്ലാ

എൽ ഷേപ്പിലുള്ള സൂക്കിൽ സൂപ്പർ മാർക്കറ്റ്,ലോൻഡ്രി,കഫ്റ്റീരിയ, സലൂൺ, ടോയ് ഷോപ്പ്, ലൈബ്രറി, ഹാർഡ് വെയർ ഷോപ്പ്, വേജിറ്റബിൾ ഷോപ്പ്, എടിഎം, എന്നിവയുണ്ട് ഷോപ്പിന് മുന്നിലായി രണ്ട് സിമന്റ് ബെഞ്ചുകളും മൂന്ന് ചെറിയ വേസ്റ്റ് ബിനുകളും അല്പം മാറി വലിയ വെസ്റ്റ് ബിനും ഖത്തർ ചാരിറ്റി ബോക്സും ചുറ്റും ക്യാമറകളും സൂക്കിൽ നിറയെ വണ്ടികളും മുഴങ്ങി കേൾക്കുന്ന ഹോണടികളും വണ്ടികൾക്കരികിൽ ഓർഡറെടുക്കാൻ നിൽക്കുന്ന ഷോപ്പ് ജീവനക്കാരും ബെഞ്ചിലിരിക്കുന്നവരും പലയിടങ്ങളിലായി നിൽക്കുന്നവരുമായി കുറച്ചുപേരെയും കണ്ടു

അവർക്കൊപ്പം സൂപ്പർമാർക്കറ്റിൽ കയറി ഒരു ബോട്ടിൽ പാലും തൈരും നീളത്തിലുള്ള ബണും നാല് ചിപ്സ് പാക്കറ്റും വാങ്ങി

ക്യാഷിൽ ഇരിക്കുന്ന ആളെ നോക്കി

ദിവ്യ : ഇതാ പുതിയ ഡ്രൈവർ ഖഫീൽ പരിചയപെടുത്താൻ പറഞ്ഞു

അയാൾ ചിരിയോടെ നീട്ടിയ കൈയിൽ പിടിച്ച് കുലുക്കി

The Author

ചെകുത്താൻ

16 Comments

Add a Comment
  1. പൊന്നു.🔥

    വൗ….. മനസ്സിനെ പിടിച്ചു ഉലച്ചു കളഞ്ഞു…..

    😍😍😍😍

    1. ചെകുത്താൻ

      പെട്ടന്ന് ഇടാം

  2. നന്ദുസ്

    ????

  3. നന്ദുസ്

    ന്റെ പൊന്നേ സഹോ.. ഇതെന്താണ്.. ഓ സഹിക്കാൻ കഴിയുന്നില്ല.. അത്രയ്ക്ക് പിടിച്ചുലച്ചു ന്റെ മനസിനെ… അത്രയ്ക്ക് ആണ് ഷെബിയുടെയും അഭിയുടെയും സംസാരത്തിലൂടെ അവരുടെ ഇഷ്ടം എടുത്തു കാണിക്കുന്നത്.. മനോഹരം.. അതി മനോഹരം… ???

    1. നന്ദുസ്

      പിന്നെ ഇതിന്റെ ഒന്നും രണ്ടും പാർട് കിട്ടാൻ വഴിയുണ്ടോ..അല്ലാ 3 ഉം 4 ഉം മാത്രമേ കിട്ടിയുള്ളൂ.. അതോണ്ട് ചോദിച്ചതാണ്..

      1. ചെകുത്താൻ

        പ്രീവിയസ് പാർട്ടിൽ ക്ലിക് ചെയ്തിട്ട് കിട്ടുന്നില്ലെങ്കിൽ ചെകുത്താൻ എന്ന പേരിൽ ക്ലിക് ചെയ്യുകയോ സേർച്ച്‌ ചെയ്യുകയോ ചെയ്താൽ മതി

        1. നന്ദുസ്

          Ok.

    2. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു സഹോ ❤️❤️❤️❤️❤️

    3. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും ഹൃദ്യമായ നന്ദി അറിയിക്കുന്നു സഹോ ❤️❤️❤️

  4. നല്ല കഥയാണ്

    1. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും നന്ദി bro

  5. എന്നാലും വല്ലാത്ത ചെയ്ത്തായിപ്പോയി അഫി ഭർത്താവിനോട് ചെയ്തത്. ഇങ്ങനെയുള്ള ആളുകളുടെ കൂടെ എന്തു ധൈര്യത്തിലാണ് കഴിയുക, കൊല്ലാൻ പോലും മടിക്കില്ല.
    തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. ചെകുത്താൻ

      വായനക്കും അഭിപ്രായങ്ങൾക്കും നന്ദി അറിയിക്കുന്നു ബ്രോ

  6. Serial കഥയെഴുതുമോ

    1. ചെകുത്താൻ

      എന്തെ

Leave a Reply

Your email address will not be published. Required fields are marked *