നോക്ക്…നിന്നെ ഞങ്ങൾക്ക് ഇഷ്ടമായിട്ടുണ്ട് പക്ഷേ വൃത്തിയോടെ എനർജിറ്റിക്കായി ഇരുന്നില്ലേൽ ഇവിടെ പറ്റില്ല രാത്രി നിർബന്ധമായും ഉറങ്ങണം
ശെരി… മാം… (ഇന്നലെ എന്നോട് സൗഹൃദത്തോടെ സംസാരിച്ച മേടത്തെ അല്ല ഞാനിപ്പോൾ കാണുന്നത് എന്നത് എനിക്ക് അല്പം വിമ്മിഷ്ടമുണ്ടാക്കി)
ഒന്നും മിണ്ടാതെ ഞാൻ മുന്നോട്ട് നോക്കി വണ്ടി ഓടിച്ചുകൊണ്ടിരുന്നു
വണ്ടിക്കുള്ളിൽ നിശബ്ദത നിറഞ്ഞു നിന്നു നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് മേടത്തിൽ നിന്നും പുറത്തുവന്ന ചോദ്യം മറ്റെന്തോ ചിന്തയിൽ ആയിരുന്ന ഞാൻ ശെരിക്ക് കേട്ടില്ല
എന്ത് മേഡം
എന്താ ഇത്ര മാത്രം നിങ്ങൾ സംസാരിക്കുകയെന്ന്
പ്രതേകിച്ചു ഒന്നുമില്ല… (ഒഴുക്കൻ മട്ടിൽ പറഞ്ഞു)
ഞാൻ അങ്ങനെ പറഞ്ഞതിന് നീ ദേഷ്യത്തിലാണോ
ഞാനെന്തിനാ ദേഷ്യപെടുന്നത് നിങ്ങൾ ശമ്പളം തന്ന് ജോലിക്ക് നിർത്തിയാൽ നിങ്ങൾ പറയുന്നത് കേൾക്കണമെല്ലോ അതിൽ ദേഷ്യപ്പെടാനെന്താ
വീണ്ടും വണ്ടിയിൽ നിശബ്ദത തളം കെട്ടി
സിഗ്നലിൽ നിന്ന് വലത്തോട്ട്…
പിന്നെയും വലത്തും ഇടതും കഴിഞ്ഞു വണ്ടി നിന്നത് ചാർജർ കഫെയുടെ മുന്നിൽ
ഹോൺ അടിച്ചതും ഒരു ഫിലിപ്പിനി പെണ്ണ് ഇറങ്ങി വന്നു മെനു കൊടുത്തു
മെനു എനിക്ക് നേരെ നീട്ടികൊണ്ട്
നിനക്കെന്താ വേണ്ടേ
എനിക്കൊന്നും വേണ്ട
മേഡം എന്നെ ഒന്ന് നോക്കി രണ്ട് ചോക്ലേറ്റ് കോഫി
ഓർഡർ ചെയ്ത് കഴിഞ്ഞ് എന്നെ നോക്കി
നിനക്ക് ദേഷ്യം പിടിക്കാൻ പറഞ്ഞതല്ല രാത്രി ഉറങ്ങാതിരുന്നാൽ ക്ഷീണിക്കും നിന്നെ ക്ഷീണത്തോടെ മറ്റുള്ളവർ കണ്ടാൽ എനിക്കാണ് അതിന്റെ കുറച്ചിൽ
ഒന്നും മിണ്ടാതിരിക്കുന്നത് നോക്കി
നീ എന്താ ജോലിക്കാരൻ പറയുന്നതെല്ലാം അനുസരിക്കണം എന്ന് പറഞ്ഞത് നിങ്ങളെ ഒക്കെ ജോലിക്കാരെപോലെ ആണോ ഞാൻ കാണുന്നത് നിങ്ങളെയെല്ലാം കുടുംബം പോലെ അല്ലേ ഞാൻ നോക്കുന്നത് നീ വന്നിട്ട് രണ്ട് ദിവസമായില്ലേ ആരെങ്കിലും നിന്നോട് ജോലിക്കാരൻ എന്നപോലെ പെരുമാറിയോ
ഞാനതിന് ഒന്നും പറഞ്ഞില്ലല്ലോ മാം…(സംസാരിക്കാൻ താല്പര്യമില്ലാത്തപോലെ)
അതാ ഞാൻ ചോദിച്ചത് നീ എന്താ ഒന്നും മിണ്ടാത്തത്
എന്താ പറയേണ്ടതെന്ന് പറഞ്ഞോ ഞാൻ പറയാം
മജ്നൂ നിന്റെ ലൈല പറഞ്ഞപോലെ നിനക്ക് പെട്ടന്ന് ദേഷ്യം വരും
ഞാൻ മേടത്തെ ഒന്ന് നോക്കി യതല്ലാതെ ഒന്നും മിണ്ടിയില്ല
എന്താ പറയാ….. കിടു.
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
Bhaki evide bro
Broo bakki pettanu ponotte
Adipolli kathayann
Oru reshayum ella
Aduthath athikam neram vayugikaruth
പെട്ടന്ന് തരാൻ നോക്കാം കഥ ഇഷ്ടമായതിൽ സന്തോഷം ഒത്തിരി സ്നേഹത്തോടെ
? ചെകുത്താൻ
അടിപൊളി സഹോ.. ന്താ പറയ്ക… നല്ല ഒഴുക്കുള്ള അവതരണം… ലൈല മജ്നു.. സൂപ്പർ… ഓരോ വാക്കുകളും മനസ്സിൽ തട്ടിയാണ് പോകുന്നത്… Athrakku. സൂപ്പർ.. തുടരൂ ???
വായനക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു നന്ദൂ
?
സയ്യിദ് & ശിഹാബ് എന്നീ കഥാപാത്രങ്ങൾ വേണ്ടായിരുന്നു
അവൻ മാത്രം മതി
പുറത്ത് നിന്ന് ആളുകൾ വരുമ്പോ രസമില്ല
Ath sathyam
അവർക്ക് സുഹൃത്തുക്കൾ എന്ന റോള് മാത്രമാണ്
വായനക്കും അഭിപ്രായതിനും നന്ദി


അത് അങ്ങനെ മാത്രമേ വരു എന്ന് നിർബദ്ധമാണ്
ബ്രോ പറഞ്ഞത് മനസിലായില്ല
കൊള്ളാം
ബാക്കി പോരട്ടെ..
വായനക്കും അഭിപ്രായതിനും നന്ദി