ഡി…
മ്മ്…
നിനക്ക് വിഷമൊണ്ടോ ഞാനങ്ങനെ ചെയ്തതിൽ
ഇല്ല… പക്ഷെ എന്നെ കാണാൻ വരാത്തത്തിൽ വിഷമമുണ്ട്
ഞാൻ വന്നിട്ട് എന്തായാലും വരാം അന്ന് നിന്നെ വിഷമിപ്പിച്ചതിനെല്ലാം കൂടെ സുഗിപ്പിച്ചു തന്നേക്കാം
പോടാ… നീ ഇപ്പൊ സംസാരിച്ചപ്പോത്തനെ എന്റെ എല്ലാ സങ്കടോം പോയി
അപ്പൊ സുഗിപ്പിക്കണ്ടേ
അതിന് നീയല്ലാതെ വേറെ ആരേലും വരുമോ
(ഡോറിൽ മുട്ട് കേട്ട്) വരുന്നു എന്ന് പറഞ്ഞു ചെന്ന് വാതിൽ തുറന്നു
ദിവ്യ : നീയെന്താ ഇതിനകത്തടയിരിക്കുവാനോ അങ്ങോട്ട് വാടാ ചായ കുടിക്കണ്ടേ
മ്മ്… ഞാനിപ്പോ വരാം കോളിലാണ്
ശെരി…
ആരാടാ…
അത് ഇവിടുത്തെ ജോലിക്കാരിയാ
സെറ്റായോ…
പോടീ…
മ്മ്… അപ്പൊ സെറ്റായി
ഹേയ്… ഇല്ല…
മോനേ ഒന്നാമത് എന്റെ ചെക്കന് കള്ളം പറയാനറിയില്ല ഇനി അത് കഷ്ടപ്പെട്ട് പറഞ്ഞു നിൽക്കാൻ നോക്കിയാലും എനിക്കറിയാം പറയുന്നത് കള്ളമോ സത്യമോ എന്ന് അതെങ്ങനെ എന്നൊന്നും അറിയില്ല പക്ഷേ എനിക്ക് അത് മനസിലാവും ഇപ്പൊ പറഞ്ഞത് കള്ളമാണ്
മ്മ്…
അപ്പൊ സമ്മതിച്ചു… എവിടെവരെ ആയി കാര്യങ്ങൾ ഇപ്പോഴെങ്ങാനും സെറ്റാവുമോ…
കഴിഞ്ഞു…
ഇത്ര പെട്ടന്നോ
മ്മ്…
ഡാ… നീ അവിടെ
ഡോക്ടർ…(ഫോണിലൂടെ എവിടെയാരോ വിളിക്കുന്നത് കേട്ടു)
വിളിക്കാം പുറത്ത് നിൽക്ക്
ആരാടീ
നേർസാ…
എന്നാ നീ വെച്ചോ പിനെ വിളിക്കാം
വെക്കണോ…
അവര് പുറത്ത് കാത്തുനിൽക്കുകയല്ലേ…
മ്മ്… ഒരു മണിക്കൂർ കൊണ്ട് ഡ്യൂട്ടി കഴിയും എന്നിട്ട് വിളിക്കാം
വേണ്ട വീട്ടിലെത്തിയിട്ട് വിളിച്ചാൽ മതി
ഇക്കാ…
മ്മ്…
എനിക്കൊരുമ്മ തരുമോ…
സ്ക്രീനിനോട് ചുണ്ട് ചേർതു
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് കണ്ടു
എന്താടീ… കരയുന്നേ…
ഒന്നൂല്ല… സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ, എപ്പോഴും നീ എന്റെയാ എന്റെ മാത്രം
(അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട്) രോഗികളെ കാത്തിരിപ്പിക്കണ്ട ചെല്ല്…
മ്മ്…
കട്ട് ചെയ്ത ഫോൺ ബെഡിലേക്കിട്ട് ബെഡിൽ മലർന്നുകിടന്നു
സുന്ദരമായതും നൊമ്പരം നിറഞ്ഞതുമായ ഓർമ്മകൾ മനസിലൂടെ കയറിഇറങ്ങി
സ്കൂൾ പ്രണയങ്ങൾക്ക് സ്കൂൾ കാലശേഷം അധികം ആയുസ്ണ്ടാവാറില്ല എങ്കിലും ഞങ്ങൾക്കിടയിൽ കൊച്ചു കൊച്ചു പിണക്കങ്ങൾ ചുരുങ്ങിയ സമയത്തേക്കുണ്ടാവാറുണ്ടെങ്കിലും പിണക്കങ്ങൾ കഴിഞ്ഞാൽ രണ്ടുപേർക്കും പഴയതിനേക്കാൾ സ്നേഹം കൂടിയപോലെയായിരുന്നു. എൻട്രൻസ് കൊച്ചിങ്ങിനു ചേർന്ന ഇടത്ത് അവളുടെ കൂടെ ഉള്ള ഫ്രണ്ട്സിൽ പലർക്കും ഞങ്ങളുടെ ബന്ധം ഇഷ്ടപെട്ടിരുന്നില്ല അത് പലരും അവളോട് തുറന്നു പറയുകയും ചെയ്തു എന്നെ ഒഴിവാക്കുന്നതിനു പകരം അവരെ ഒഴിവാക്കുകയായിരുന്നു അവൾ ചെയ്തത്. ഞങ്ങളുടെ ജില്ലയിൽ നിന്നും അകലെ മറ്റൊരു ജില്ലയിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അവൾക്ക് അഡ്മിഷൻ കിട്ടി അത്രയും കാലം പിരിഞ്ഞിരിക്കുന്നത് ബുദ്ധിമുട്ടായത് കൊണ്ട് തന്നെ ഞാൻ അവിടെ പാർട്ടിയിൽ ഉള്ള പരിചയക്കാരോട് പറഞ്ഞു ഒരു ചെറിയ വീട് വാടകക്കെടുത്ത് അവിടെക്ക് താമസം മാറി ഒപ്പം അൽത്തുവും ബിച്ചുവും അമലും സുഹൈലും വന്നു, അവിടങ്ങളിൽ ജോലികൾ പാർട്ടിയിലുള്ളലോക്കൽ ആളുകൾ ശെരിയാക്കി തരാമെന്നു പറഞ്ഞു കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ ആ ടൗണിൽ ഞങ്ങൾ മൂന്നുപേർക്കും (ഞാൻ,അൽതു,ബിച്ചു) എന്നും ജോലികൾ കിട്ടുന്ന സ്ഥിതിയിലേക്ക് മാറി, അമൽ വർക്ക് ഷോപ്പിലും സുഹൈൽ സൂപ്പർ മാർകറ്റിലും ജോലിക്ക് കയറി, രണ്ട് ബെഡ്‌റൂംമും ഹാളും കിച്ചനുമുള്ള രണ്ട് അറ്റാച്ഡ് ബാത്രൂംമും ഉള്ള വീട്ടിൽ ഒരു മുറി വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ വന്ന് തിങ്കളാഴ്ച കാലത്ത് തിരികെ പോകുന്ന അവൾക്കുള്ളതായി മറ്റു ദിവസങ്ങളിൽ ഞങ്ങൾ അഞ്ചുപേരും ഒരു മുറിയിൽ കിടക്കുമെങ്കിലും അവൾ വരുന്ന ദിവസങ്ങളിൽ ഞാൻ അവളോടൊപ്പം കിടക്കുകയും പലപ്പോഴും അവളെ ഹോസ്റ്റലിൽ നിന്നും കോളേജിലെക്കും കോളേജിൽ നിന്ന് ഹോസ്റ്റലിലേക്കും കൊണ്ട് പോവുന്നത് ഞാൻ തന്നെ ഒരു മാസം കൊണ്ട്തന്നെ ഞങ്ങൾ ആ നാടുമായി പൊരുത്തപ്പെട്ടു
വൗ…… സൂപ്പർ…….
😍😍😍😍
നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ടാകുമോ
ഇട്ടിട്ടുണ്ട്
അടിപൊളി?.
അടുത്ത പാട്ട് എത്രയും പെട്ടെന്ന് ഇടാൻ നോക്കണം പേജ് കൂട്ടിയാൽ വളരെ സന്തോഷമായി??
നല്ല രസമുണ്ട് കഥ വായിക്കാൻ,
താങ്ക്യൂ
വായനക്കും അഭിപ്രായതിനും നന്ദി ❤️
കഥാ നായകന്റെ പേര് എന്താണ്.. എന്തായാലും സൂപ്പർ..
നന്ദൂസ് ആദ്യം എഴുതിയ രണ്ട് പാർട്ടുകളിലും രണ്ട് പേരായി പോയി അതുകൊണ്ട് അതിൽ ഏതു പേര് വേണമെന്നത് നിങ്ങൾ വായനക്കാർക്ക് വിടുന്നു
Eth Peru ayalum kuyappamilla
Adutha part neram vayugathe thana mathi
പെട്ടന്ന് തരാൻ നോക്കാം എഴുതാൻ കണ്ടിന്യൂസ് ആയിട്ട് സമയം കിട്ടാത്തത് കൊണ്ടാണ് വൈകുന്നത് ഈ പാർട്ട് ജോലിക്കിടയിൽ കിട്ടുന്ന ഫ്രീ ടൈം എഴുതിയത്കൊണ്ട് ഇതിനൊരു ഫ്ലോ ഇല്ലാത്ത പോലെ ഫീൽ ചെയ്തു എങ്കിലും എഴുതികഴിഞ്ഞപ്പോ പോസ്റ്റ്‌ചെയ്തു എന്നെ ഉള്ളൂ,പോസ്റ്റ് ചെയ്തത് പോലും ജോലിക്കിടയിലാണ്
തുടക്കം കൊള്ളാം???
തുടക്കമല്ല ഇതിന് മുൻപ് രണ്ട് പാർട്ടുകൾ കൂടെ ഉണ്ട് ഇന്നലെ അപ്‌ലോഡ് ചെയ്യുമ്പോൾ എനിക്കൊരു മിസ്റ്റേക്ക് പറ്റിയതാണ്
ഇത് പാർട്ട് 3 ആണ്