ഇനി കിടന്നുതരാൻ ആളെ വിളിക്കാൻ തോന്നിയാൽ എന്നെ വിളിച്ചാൽ മതി ചോദിച്ച നാവ് ഞാൻ അറുത്തെടുക്കാഞ്ഞത് ഇത് നിങ്ങളെ എല്ലാം ഒന്ന് ഉപദേശിച്ചതായത് കൊണ്ടാണ് ഇനി ഇതിന്റെ പേരിൽ കേസ് കോടാലി എന്നും പറഞ്ഞു വന്നാൽ കുടുംബത്തിൽ കയറി പണിയും ഞാൻ
വണ്ടിക്ക് നേരെ നടക്കുന്ന എന്നെ നോക്കി അഫി അടുത്തേക്ക് വന്നു
നക്നമായ പാദം കിക്കറിൽ അമർന്നതും ആർ എക്സ് മുരണ്ടു
ഞാനും വരട്ടെ
മരം മുറി ഉണ്ടെടീ നീവിളിച്ചപ്പോ അവിടുന്ന് പോന്നതാ അത് നാളെ കൊണ്ട് മുറിച്ചു തീർക്കണം മറ്റന്നാൾ ഷാജിയേട്ടൻ ഒഴിവായോണ്ട് ബസ്സിൽ പോവാമെന്ന് ഞാൻ ഏറ്റുപോയി നമുക്ക് രാത്രി കറങ്ങാൻ പോയാൽ പോരേ
കറങ്ങാനൊന്നുമല്ല വെറുതെ പണിയുള്ളിടത്തു പോവാം വൈകീട്ട് ഹോസ്റ്റലിൽ ആക്കി തന്നാൽമതി
അത് വേണോ
മ്മ്…പ്ലീസ്…
ശെരി എന്നാ പോര്
അവൾ ഓടിച്ചെന്ന് അവളുടെ ഫ്രണ്ടിന്റെ കൈയിൽ നിന്നും അവളുടെ ബാഗും വാങ്ങി ഓടിവന്ന് ബൈക്കിന് പുറകിൽ കയറി ബാഗ് മുന്നിൽ വെച്ചുകൊണ്ട് കെട്ടിപിടിച്ചിരുന്നതും അരയിലെ മഴു ഞാൻ ഊരിയെടുത്ത് ബിച്ചുവിന് പുറകിലിരിക്കുന്ന അൽത്തുവിന് എറിഞ്ഞു കൊടുത്തു
അവൾ കോട്ടിനുള്ളിൽ കൈകൾ ഇട്ടു സ്റ്റെത് ബാഗിന് മുകളിൽ വെച്ചുകൊണ്ട് ഉള്ളം കൈയാൽ എന്റെ ഇരു നെഞ്ചിലും ഇറുക്കെ പിടിച്ചുകൊണ്ട് ഒരു ശരീരം പോലെ എനിക്ക് മേലേ ഒട്ടി
പോവാം…
മ്മ്… (ഞാൻ വണ്ടി മുന്നോട്ടെടുത്തു)
അവൾ എന്റെ നക്നമായ മുതുകിൽ ഇടയ്ക്കിടെ ചുംബിക്കുകയും കവിൾ ചേർത്തു കിടക്കുകയും ചെയ്തുകൊണ്ടിരുന്നു
പോവും വഴിയിൽ കടയിൽ നാരങ്ങ സോഡ കുടിക്കാൻ കയറിയപ്പോ അവിടെയുള്ളവർ ഷർട്ടിടാതെ മരത്തിന്റെ പൊടിയും വിയർപ്പും നിറഞ്ഞ ഞങ്ങളെയും ഡോക്ടറുടെ കോട്ടും സ്റ്റെതും കൈയിൽ പിടിച്ച് നീറ്റ് ചുരിദാറിട്ടു നിൽക്കുന്ന അവളെയും പൊറുത്തക്കേട് പോലെ നോക്കിയത് കാര്യമാക്കാതെ തിരികെ പണി നടക്കുന്ന സ്ഥലത്തെത്തി അവളെ തണലത്തു നിർത്തിയിട്ട ബൈക്കിൽ ഇരുത്തികൊണ്ട് അൽത്തുവിന്റെ കൈയിലെ മഴു വാങ്ങി അരയിലെ തോർത്തിൽ തിരുകികൊണ്ട് കഴറിൽ പിടിച്ചുകൊണ്ട് അതിവേഗം മരത്തിലേക്ക് കയറി മുറിക്കാൻ മഴു ഉപയോഗിച്ച് വെട്ടുവാൻ ആരംഭിച്ചു സമയം ഉച്ച തിരിഞ്ഞു മൂന്ന്മണിയോടടുത്തു ഇടക്ക് വെള്ളം കുടിച്ചെങ്കിലും കാലത്ത് കഴിച്ച ഭക്ഷണമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല വിശപ്പ് തുടങ്ങിയിട്ടുണ്ട്
വൗ…… സൂപ്പർ…….
😍😍😍😍
നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ടാകുമോ
ഇട്ടിട്ടുണ്ട്
അടിപൊളി?.
അടുത്ത പാട്ട് എത്രയും പെട്ടെന്ന് ഇടാൻ നോക്കണം പേജ് കൂട്ടിയാൽ വളരെ സന്തോഷമായി??
നല്ല രസമുണ്ട് കഥ വായിക്കാൻ,
താങ്ക്യൂ
വായനക്കും അഭിപ്രായതിനും നന്ദി ❤️
കഥാ നായകന്റെ പേര് എന്താണ്.. എന്തായാലും സൂപ്പർ..
നന്ദൂസ് ആദ്യം എഴുതിയ രണ്ട് പാർട്ടുകളിലും രണ്ട് പേരായി പോയി അതുകൊണ്ട് അതിൽ ഏതു പേര് വേണമെന്നത് നിങ്ങൾ വായനക്കാർക്ക് വിടുന്നു
Eth Peru ayalum kuyappamilla
Adutha part neram vayugathe thana mathi
പെട്ടന്ന് തരാൻ നോക്കാം എഴുതാൻ കണ്ടിന്യൂസ് ആയിട്ട് സമയം കിട്ടാത്തത് കൊണ്ടാണ് വൈകുന്നത് ഈ പാർട്ട് ജോലിക്കിടയിൽ കിട്ടുന്ന ഫ്രീ ടൈം എഴുതിയത്കൊണ്ട് ഇതിനൊരു ഫ്ലോ ഇല്ലാത്ത പോലെ ഫീൽ ചെയ്തു എങ്കിലും എഴുതികഴിഞ്ഞപ്പോ പോസ്റ്റ്‌ചെയ്തു എന്നെ ഉള്ളൂ,പോസ്റ്റ് ചെയ്തത് പോലും ജോലിക്കിടയിലാണ്
തുടക്കം കൊള്ളാം???
തുടക്കമല്ല ഇതിന് മുൻപ് രണ്ട് പാർട്ടുകൾ കൂടെ ഉണ്ട് ഇന്നലെ അപ്‌ലോഡ് ചെയ്യുമ്പോൾ എനിക്കൊരു മിസ്റ്റേക്ക് പറ്റിയതാണ്
ഇത് പാർട്ട് 3 ആണ്