വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ] 328

ബിച്ചു : ഡാ… ചോറ് വാങ്ങിച്ചിട്ട് വരാം ഇല്ലേൽ ചോറ് കിട്ടില്ല

ആ… വേഗം വരാൻ നോക്ക് വിശപ്പ് തുടങ്ങിയിട്ടുണ്ട്

ആടാ… പെട്ടന്ന് വരാം

അവൻ പോയി കുറച്ച് സമയം കൊണ്ട് തന്നെ അവൻ ഭക്ഷണവുമായി തിരികെ വന്നപ്പോ താഴെ ഇറങ്ങി ഞങ്ങൾ നാലുപേരും അവിടുത്തെ പുറത്തേപൈപ്പിൽ നിന്നും കൈ കഴുകി ഭക്ഷണം കഴിക്കാനിരിക്കും മുൻപ് അവളുടെ വസ്ത്രത്തിൽ അഴുക്ക് പറ്റാതിരിക്കാൻ എന്റെ മുണ്ട് എടുത്തു നിലത്തു വിരിച്ചു കൊടുത്ത് അവളെ അതിലേക്കിരുത്തി ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴും ചോറിൽ കൈ ഇട്ട് പരതികൊണ്ട് ചിന്തിച്ചിരിക്കുന്ന അവളെ നോക്കി

എന്താ ഇഷ്ടമായില്ലേ…

(എന്റെ മുഖത്ത് നോക്കി)ഹേയ്… അതൊന്നൂല്ല…

മ്മ്… കഴിക്ക്ക

യ്യിലുള്ള ചോറ് അവളുടെ വായ്ക്ക് നേരെ നീട്ടി അവളത് വായ് തുറന്നു വാങ്ങി അവളെ നോക്കി ചെറിയ ചിരിയോടെ

കഴിക്ക്…

മങ്ങിയ ചിരിയോടെ അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി

ബിച്ചു : ഇന്ന് തീരുമോടാ…

മ്മ്… കഴിച്ചിട്ട് ഇരിക്കാതെ തുടങ്ങിയാൽ ഇത്തിരി ഇരുട്ടും വരെ എടുത്താൽ ഇന്ന് തീരേണ്ടതാണ് അല്ലേൽ നാളെ കുറച്ച് സമയം കൂടെ കാണും

അൽത്തു : എന്താക്കുന്നു ഇന്ന് തീർക്കുന്നോ

നോക്കാം…

അഫി : എന്തിനാ തിരക്കുപിടിക്കുന്നെ റെസ്റ്റൊക്കെ എടുത്ത് ചെയ്താൽ പോരേ…

അൽതു :(ചിരിയോടെ)ഇവനും റെസ്റ്റെടുക്കില്ല ഞങ്ങളേം റെസ്റ്റെടുക്കാൻ വിടില്ല നീ ഒന്ന് പറഞ്ഞുകൊടുക്ക് എന്നാലെങ്കിലും നന്നാവോന്ന് നോക്കാം

ഡാ… ഡാ… ഇത് കൂലി പണിയല്ല കരാറാണ് എത്ര വേഗം തീർക്കുന്നോ അത്രേം നമുക്ക് തന്നെയാ നല്ലത്

അഫി : എന്നുവെച്ച് റെസ്റ്റില്ലാതെയും ശരീരം നോക്കാതെയും പണിയെടുക്കണോ

(എല്ലാരേം നോക്കിയ ശേഷം) ഇപ്പൊ തന്നെ മാറ്റന്നാള് തുടങ്ങേണ്ട പണിയുടെഅടക്കം അഡ്വാൻസ് വാങ്ങിയാ ആമീടെ (അൽത്തുവിന്റെ അനിയത്തി) ഫീസടച്ചത് നാല് ദിവസം കൂടെ കഴിഞ്ഞാൽ ബാലേട്ടന്റെ (ബിച്ചുവിന്റെ അച്ഛൻ) മരുന്നൊക്കെ തീരും അഞ്ചാം തീയ്യതിക്കുള്ളിൽ ബാങ്കിലെ തവണ അടച്ചില്ലേൽ അതിന് വേറെ ഫൈൻ വരും ഇതൊന്നും പോരാതെ വിളിച്ച മൂന്ന് ചിട്ടിക്ക് പൈസ അടക്കണം ഇങ്ങനെ പണിയെടുത്തില്ലേൽ ഒരു മാസം പണിക്ക് പോവാൻ പറ്റിയില്ലേൽ കയ്യിലുള്ളത് മുഴുവൻ തീരും പിനെ മൊത്തം താളം തെറ്റും ഇപ്പൊ ഇങ്ങനെ പണിക്ക് പോവുന്നോണ്ട് ദിവസം എങ്ങനെ പോയാലും ആയിരം രണ്ടായിരം രൂപ കൈയിൽ വരുന്നോണ്ട് ഒരു പ്രശ്നോമില്ലാതെ അടിപൊളിയായി പോകുന്നുണ്ട്

The Author

ചെകുത്താൻ

12 Comments

Add a Comment
  1. പൊന്നു.🔥

    വൗ…… സൂപ്പർ…….

    😍😍😍😍

  2. നെക്സ്റ്റ് പാർട്ട്‌ ഉടനെ ഉണ്ടാകുമോ

    1. ചെകുത്താൻ

      ഇട്ടിട്ടുണ്ട്

  3. അടിപൊളി?.
    അടുത്ത പാട്ട് എത്രയും പെട്ടെന്ന് ഇടാൻ നോക്കണം പേജ് കൂട്ടിയാൽ വളരെ സന്തോഷമായി??
    നല്ല രസമുണ്ട് കഥ വായിക്കാൻ,
    താങ്ക്യൂ

    1. ചെകുത്താൻ

      വായനക്കും അഭിപ്രായതിനും നന്ദി ❤️

  4. നന്ദുസ്

    കഥാ നായകന്റെ പേര് എന്താണ്.. എന്തായാലും സൂപ്പർ..

    1. ചെകുത്താൻ

      നന്ദൂസ് ആദ്യം എഴുതിയ രണ്ട് പാർട്ടുകളിലും രണ്ട് പേരായി പോയി അതുകൊണ്ട് അതിൽ ഏതു പേര് വേണമെന്നത് നിങ്ങൾ വായനക്കാർക്ക് വിടുന്നു

  5. Eth Peru ayalum kuyappamilla

    Adutha part neram vayugathe thana mathi

    1. ചെകുത്താൻ

      പെട്ടന്ന് തരാൻ നോക്കാം എഴുതാൻ കണ്ടിന്യൂസ് ആയിട്ട് സമയം കിട്ടാത്തത് കൊണ്ടാണ് വൈകുന്നത് ഈ പാർട്ട് ജോലിക്കിടയിൽ കിട്ടുന്ന ഫ്രീ ടൈം എഴുതിയത്കൊണ്ട് ഇതിനൊരു ഫ്ലോ ഇല്ലാത്ത പോലെ ഫീൽ ചെയ്തു എങ്കിലും എഴുതികഴിഞ്ഞപ്പോ പോസ്റ്റ്‌ചെയ്തു എന്നെ ഉള്ളൂ,പോസ്റ്റ്‌ ചെയ്തത് പോലും ജോലിക്കിടയിലാണ്

  6. തുടക്കം കൊള്ളാം???

    1. ചെകുത്താൻ

      തുടക്കമല്ല ഇതിന് മുൻപ് രണ്ട് പാർട്ടുകൾ കൂടെ ഉണ്ട് ഇന്നലെ അപ്‌ലോഡ് ചെയ്യുമ്പോൾ എനിക്കൊരു മിസ്റ്റേക്ക് പറ്റിയതാണ്

  7. ചെകുത്താൻ

    ഇത് പാർട്ട്‌ 3 ആണ്

Leave a Reply

Your email address will not be published. Required fields are marked *