അമ്മിണിക്കുട്ടി അമ്മയുടെ അരക്കെട്ടിൽ അമർത്തി .. പെട്ടന്നത് തട്ടിത്തെറിപ്പിച്ചു മഹേശ്വരി കിതച്ചു കൊണ്ട് തിരിഞ്ഞു കിടന്നു .
അമ്മിണിക്കുട്ടി അമ്മയുടെ പുറത്തൂടെ തലോടി കൊടുത്തു .
“” കള്ളിയമ്മ .. നിന്നെ ഞാൻ പിടിച്ചോളാടീ “”’ അമ്മിണിക്കുട്ടി അമ്മയുടെ പിൻകഴുത്തിലൊരുമ്മ കൊടുത്തിട്ട് മൊബൈൽ എടുത്തു തിരിഞ്ഞു നടന്നു .
“‘ അഞ്ചു കിലോ പഞ്ചസാര “” പിറ്റേന്ന് അഞ്ചുമണി കഴിഞ്ഞു
റേഷൻ കടയിലിരിക്കുമ്പോളാണ് മഹേശ്വരി പരിചയമില്ലാത്ത ശബ്ദം കേട്ട് കണ്ണുയർത്തി നോക്കിയത് . ഒരു നാൽപ്പത്തിയഞ്ചു വയസു മതിക്കുന്ന ഒരാൾ . ഇളം നീല ജീൻസും ഇൻസെർട്ട് ചെയ്ത കറുത്ത ഷർട്ടും . കൂളിംഗ് ഗ്ലാസ് . മുടിയ്ക്ക് ചിലയിടങ്ങളിൽ ഗോൾഡൻ കളർ . നല്ല ഉയരവും അതിനൊത്ത പൊക്കവും . ഇവിടെ ഇതിനു മുൻപ് കണ്ടിട്ടില്ല .. ഇനി വല്ല ഉദ്യോഗസ്ഥരും …കർത്താവെ .. പക്ഷെ എല്ലാ ഉദ്യോഗസ്ഥരെയും കണ്ടു പരിചയമുണ്ട് ..ഇനി പുതിയ ആള് വല്ലതുമാണോ ?
“‘ അഞ്ചുകിലോ പഞ്ചസാരയോ ? ബിപിഎൽ ആണേൽ അരകിലോ ഉണ്ട് “‘
“‘ എന്നാൽ അരകിലോ എടുക്ക് “‘
ഇയാളെ കണ്ടാൽ ബിപിഎൽ ആണെന്ന് പറയില്ല .. ഇനി വല്ല പുതിയ ഉദ്യോഗസ്ഥരും ആണേൽ പണി കിട്ടും . കൊടുത്തേക്കാം … മഹേശ്വരി എഴുന്നേറ്റു .
“”” കാർഡ് “‘ അവൾ കൈ നീട്ടി
“‘ കാർഡ് കയ്യിലില്ല …അഡ്രെസ്സ് പറഞ്ഞാൽ മതിയോ ?”’
“‘അത് പറ്റില്ല … കാർഡ് നമ്പർ വേണം .. പിന്നെ വിരലടയാളവും “‘
“‘ ഹാ ..അതൊക്കെ അടുത്ത പ്രാവശ്യം എടുക്കാമെന്റെ പെണ്ണെ ..നീയിപ്പോ ഇത്തിരി പഞ്ചാര താ “‘
പെണ്ണെ എന്ന് .. നീ എന്ന് ..മഹേശ്വരിയുടെ മുഖം ചുവന്നു .
“” അഡ്രെസ്സ് പറ “‘ അവൾ അയാളാരാണെന്ന് അറിയാനായി ചോദിച്ചു
“‘ രാധാകൃഷ്ണൻ …”‘
“‘ പെണ്ണുങ്ങടെ പേരിലാ കാർഡ് .. വൈഫിന്റെ പേര് പറ ..വീട്ടുപേരും “”
മഹേശ്വരി അയാളെ നോക്കി . അയാൾ ചെറു പുഞ്ചിരിയോടെ തന്നെ ആപാദചൂഢം നോക്കുന്നതവൾ കണ്ടു
“‘ മഹേശ്വരി .. കുന്നേൽ വീട് “‘ മഹേശ്വരിയുടെ നെറ്റി ചുളിഞ്ഞു , അയാൾ തന്റെ പേരും വീട്ടുപേരും പറയുന്നത് കേട്ട് . ഇതേവരെ കണ്ടിട്ട് പോലുമില്ല ..ആരാണിയാൾ ?
മഹേശ്വരിയുടെ വിശേഷങ്ങൾ തീരുന്നില്ല .. തുടങ്ങുന്നതേയുള്ളു …
“‘ തുടരും “”
സ്നേഹത്തോടെ -രാജ
നല്ല കഥ
Excellent narration. Very exciting. Excellent flow and it is as if happening right in front of us.
Thanks
Raj
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക
Adutha bhagam pettann ponnatee… Katta waiting