മഹേശ്വരി അലക്കി പിഴിഞ്ഞത് വിരിച്ചിട്ടിട്ട് സാരിയെടുത്തു . ഇന്നുടുത്തുകൊണ്ട് പോയപച്ചസാരി ഇന്നലെ ചുവന്ന സാരിയായിരുന്നു . അയൽ കൂട്ടത്തിലെ ശാരദയാണ് കളറിനെ പറ്റി പറഞ്ഞത് . വെള്ളസാരി ഏതു കളറിൽ വേണേലും ആക്കാമെന്നു . അത് കൊണ്ട് രണ്ടു വെള്ളസാരി വാങ്ങി , നാലഞ്ച് കളറും വാങ്ങിയപ്പോൾ ഓരോ കളർ മാറി മാറിയുടുക്കാമെന്നായി . അല്ലാതെ അതിയാനെ കൊണ്ട് ഒരു സാരി മേടിക്കാൻ പറ്റുമോ ? ഇന്നിപ്പോൾ ഓറഞ്ചാണ് മുക്കിയിരിക്കുന്നത് .
“” ഡി അമ്മിണിക്കുട്ടി … നീ അവിടെയെന്നാടുക്കുവാ ? ഇച്ചിരെ വെള്ളം കോരിക്കെ , അമ്മക്ക് കുളിക്കാൻ “‘ മഹേശ്വരി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു \
“” ഹോ !! ഈയമ്മ ….അമ്മിണിക്കുട്ടീന്ന് വിളിക്കല്ലെന്നു പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാ “‘
” ഹോ ..എന്റെ അമ്മുകുട്ടി ചെന്ന് വെള്ളം കോര് “” അമ്മിണിക്കുട്ടി പിറുപിറുത്തോണ്ട് വെള്ളം കോരാൻ പോയി
“”‘ ഡി അമ്മിണിക്കുട്ടീ …അമ്മിണിയേയ് … മഹേശ്വരിയമ്മേ “”
“” കിടന്നു കാറാതെടി ..വരുവാ “”‘
മുറ്റത്ത് കൂട്ടുകാരി സോണിയയുടെ വിളി കേട്ട അമ്മിണിക്കുട്ടി എഴുന്നേറ്റ് പുറത്തേക്ക് ചെന്നു ”
“‘ ഡി ..അമ്മിണിക്കുട്ടി ഇച്ചിരി കൊടമ്പുളി തന്നേടി “”
“”‘ നീയകത്തേക്ക് കേറി വാ “‘ സോണിയ അകത്തേക്ക് കയറിയതും അമ്മിണിക്കുട്ടി അവളുടെ കഴുത്തിൽ കുത്തി പിടിച്ചു .
“‘ പൂറിമോളെ …നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതല്ല എന്നെ അമ്മിണിക്കുട്ടീന്നു വിളിക്കരുതെന്ന് ::
“‘ഭ് ഭ് … “” ഒന്ന് ചുമച്ചിട്ട് സോണിയ അവളെ തള്ളി മാറ്റി
“‘ എന്റെ അമ്മു .. ഈ അമ്മിണിക്കുട്ടീന്നുള്ള വിളിയാ കേൾക്കാനും വിളിക്കാനും സുഖം ..എന്തോരം സ്നേഹം ഉണ്ട് അതിൽ …അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു ? “‘ സോണിയ അമ്മിണിക്കുട്ടിയുടെ താടിയിൽ നുള്ളി .
“” പോടി പട്ടിച്ചീ … പേരിലെന്തിരിക്കുന്നെന്നോ …ഇന്നാള് രാജീവ് രാജീവന്റെ അമ്മാവനെ പരിചയപ്പെടുത്തിത്തന്നു . അമ്മാവൻ വഴി വീട്ടിൽ ഞങ്ങടെ കാര്യം അവതരിപ്പിക്കാമെന്നും പറഞ്ഞു . അന്നേരം ക്‌ളാസിലെ ആ അലവലാതി ഡേവിസ് കേറി വന്നു ഇതാരാ അമ്മിണിക്കുട്ടീന്ന് …അത് കേട്ടതും രാജീവന്റെ അമ്മാവൻ ചോദിച്ചെന്നോട് ശെരിക്കും പേര് അമ്മിണിക്കുട്ടീന്നാണോന്ന് … എന്നാൽ ആലോചന നടന്നത് തന്നെ എന്ന് . പിന്നെ രാജീവിനേം കണ്ടിട്ടില്ല അമ്മാവനേം കണ്ടിട്ടില്ല ഒരുത്തനേം കണ്ടിട്ടില്ല . “” അമ്മിണിക്കുട്ടി കലി തുള്ളി
“‘ അപ്പോളതും പൊട്ടിയോ .. ഒരു പേര് കാരണം ഇതിപ്പോ നിന്റെ എത്രാമത്തെ ലൈനാ പെണ്ണെ പൊട്ടുന്നെ ?”’
“‘ ഈ നശിച്ച പേര് ഞാൻ ഗസറ്റിൽ കൊടുത്തു മാറ്റും . അയാടെ അമ്മേടെയൊരു പേര് :; അമ്മിണിക്കുട്ടി പിറുപിറുത്തു\.
“” മായേച്ചീടെ പേരിട്ടതാരാടി “”‘
“‘അതമ്മ … അമ്മമ്മേടെ മായാവതീന്നുള്ള പേരാണെന്നും പറഞ്ഞു അച്ഛൻ എനിക്ക് അച്ഛന്റെ അമ്മേടെ പേരിട്ടു . അമ്മിണി … വെറും അമ്മിണിയല്ല അമ്മിണിക്കുട്ടീ രാധാകൃഷ്ണൻ . ഇയാളെയൊക്കെ …..താമര രാധ “”‘ അമ്മിണിക്കുട്ടിക്ക് ദേഷ്യം അടക്കാൻ ആകുന്നില്ല .
നല്ല കഥ
Excellent narration. Very exciting. Excellent flow and it is as if happening right in front of us.
Thanks
Raj
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക
Adutha bhagam pettann ponnatee… Katta waiting