” ങാ …ഇതാ നിന്നെ ഫോണ്‍ പോലും ചെയ്യാന്‍ അനുവദിക്കാത്തെ… നീയിങ്ങനെ തുടങ്ങിയാല്‍ ..ദേ ..വന്നെ … ” ആലീസ് പറഞ്ഞതും ജെസി അവനെ അപ്പുറത്തേക്ക് കൂട്ടി കൊണ്ട് പോയി .
ഇങ്ങനെയൊക്കെ ഉണ്ടാവുമെന്നറിയാവുന്നതിനാല് ആലീസ് വരുന്ന വഴിയില്‍ ആഹാരം കഴിപ്പിചിട്ടാണ് പോന്നത് .. അത് കൊണ്ടെല്ലാരും ഒരു വിധത്തില്‍ അവനെ ആശ്വസിപ്പിച്ചു കിടന്നുറങ്ങി .
പിറ്റേന്ന് പത്തു മണിയോടെയാണ് എല്ലാവരും തന്നെ എഴുന്നേറ്റത് .. അച്ചുവിനുള്ള കാപ്പി ബീന അകത്തേക്ക് കൊണ്ട് പോകുന്നത് കണ്ടു . കാപ്പി കുടിക്കുന്നതിനിടെ ആരും മിണ്ടുന്നത് പോലുമില്ല .. എന്തോ നടക്കാന്‍ പോകുന്നപോലെയൊരു ഫീല്‍ ജോജിക്കുണ്ടായി .
കാപ്പി കുടി കഴിഞ്ഞു അല്പ നേരത്തിനുള്ളില്‍ എല്ലാവരും ഹാളില്‍ കൂടി .പിള്ളേരെ നോക്കാന്‍ സെലീനയെ ഏല്‍പ്പിച്ചു പുറത്തേക്ക് വിട്ടു
‘ ജെസി ..നീ പോയി അച്ചൂനെ ഇങ്ങു വിളിച്ചോണ്ട് വാ ‘ ആലീസ് പറഞ്ഞിട്ട് സോഫയില്‍ മാത്തച്ചന്റെ അങ്ങേയറ്റത്ത് ഇരുന്നു .ജെസ്സിയുടെ ഒപ്പം ബീനയും അകത്തേക്ക് കയറി
ജോജി കണ്ടു … ആ …രൂപം …പാറി പറന്ന മുടിയും കുഴിഞ്ഞ കണ്ണുകളും ഒക്കെ കൂടി ..ഒന്ന് കൂടി നോക്കാനാവാതെ അവന് കണ്ണ് തിരിച്ചു
അച്ചുവിനെ അലീസിന്റെയും മാത്തച്ചന്റെയും നടുക്കാണ് അവരിരുത്തിയത് .. അവളുടെ ഒരു കൈ എടുത്തു മുറുകെ പിടിച്ചു കൊണ്ട് ആലീസ് ഒന്ന് ശ്വാസം വലിച്ചു വിട്ടു
‘ എന്നാ കോലമാടി കൊച്ചെ …ഇത് ..ങേ .. ഇങ്ങനെ നീ തുടങ്ങിയാല്‍ പിന്നെ പിള്ളേരുടെ കാര്യം എങ്ങനാ … അവനെയങ്ങു ദൈവം വിളിച്ചു .. നീയും കൂടി മിണ്ടാതേം തിന്നാതെം ഓരോന്ന് വരുത്തി വെച്ചെച്ചും ..ങേ .. ആണ്ടിന് വരാന്‍ ഇരുന്നതാ ഞങ്ങള്‍ ..നിന്റെ ഇവിടുത്തെ അവസ്ഥ കേട്ടപ്പ ഓടിയിങ്ങു പോന്നതാ …’
ഒരു കൈ കൊണ്ട് അച്ചുവിന്റെ മുടി മാടിയൊതുക്കി , മറു കയ്യാല്‍ അവളുടെ കൈത്തലം അമര്‍ത്തി പിടിച്ചു ആലീസ് പതുക്കെ തുടങ്ങി
ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്നവർ ഒരാളാണ് നിങൾ.കഴിഞ്ഞ ദിവസമാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത്.വായിക്കാൻ സാധിച്ചത് ഇന്നലെ ആയിരുന്നു.എന്താ പറയുക.ഒരുപാട് ഇഷ്ടമായി ഈ കഥ.പൊതുവേ ചെച്ചികഥകൾ ഒരു വീക്നെസ് ആയിരുന്നു എന്നത് കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിച്ചു.അപ്പോ കൂടുതൽ പറയുന്നില്ല.. സ്നേഹം
❤️❤️
???…
ഇപ്പോഴാണ് ആശാനേ വായിക്കാൻ പറ്റിയത്…
അടിപൊളി കഥ…
പക്ഷെ അവസാനം കുറച്ചു കൂടി നീട്ടാമായിരുന്നു….
അവരുടെ ജീവിതത്തിലെ കുറച്ചു ഭാഗം കൂടി….
എന്തായാലും നല്ലൊരു കഥ അനുഭവം തന്നെയായിരുന്നു….
All the best 4 your stories…
ഊഫ് പോളി സാധനം അണ്ണാ.. ഇതൊക്കെ വായിക്കാൻ വൈകിപ്പോയി
അതിമനോഹരം, അത്രമാത്രമേ എനിക്ക് പറയാൻ ഒള്ളു, താങ്കളുടെ കഥ ഞാൻ ആദ്യം ആയിട്ടാണ് വായിക്കുന്നെ, കാരണം എനിക്ക് പ്രണയകഥകളോടാണ് പ്രിയം, അതുകൊണ്ട് ഇത് ഇന്നലെ ആണ് ഒരാൾ പറയുന്നത് കണ്ടത്, അപ്പൊ ഇന്ന് രാവിലെ തുടങ്ങിയതാ, വല്ലാത്ത ഒഴുക്ക് ആണ് കഥ വായിച്ച ഇരിക്കാൻ, പോരാത്തതിന് നല്ല ഫീലും, സിമ്പിൾ വേർഡ്സും, ഒരുപാട് ഇഷ്ട്ടപെട്ടു, ചേച്ചി കഥകൾ എന്റെ ഫേവറിറ്റ് ആണ്, അതുകൊണ്ട് ഇത്രക്ക് പോപ്പുലർ ആയ തങ്ങളുടെ കഥയെ പറ്റി അറിഞ്ഞപ്പോൾ വായിക്കാൻ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
Myre?
ബാക്കി പാർട്ട് എഴുതികൂടെ
ഇന്നാണ് ഇത് വായിക്കുന്നത്, വൈകിപ്പോയെന്നറിയാം.
വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേം
Rajave kadha vayichilla vayichittu comment idam
എന്താ പറയേണ്ടത്….
ഞാൻ ഞാൻ വായിച്ചിട്ടുള്ള ബെസ്റ്റ് കഥകളുടെ ലിസ്റ്റിൽ ഇപ്പോ ഇതും ഉണ്ട്, വായിച്ചുതീർന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം അത്ര മനോഹരം…