” നീയെന്നാ ഭാവിച്ചായാലും ഞങ്ങളൊരു തീരുമാനം അങ്ങെടുത്തു …ആണ്ടു കഴിഞ്ഞു പറയാന്നും ഒക്കെ വെച്ചിരുന്നതാ …ഇതിപ്പോ നീയായിട്ടു പറയിപ്പിച്ചതാ …നീ ഇങ്ങനെ ഒറ്റക്ക് ഇവിടെ നിക്കണ്ട …”
അച്ചു പകച്ചു അവരെ നോക്കി ..
” നിന്നെ കൊണ്ടോകാനാ ഞങ്ങള്‍ വന്നെ ‘
ആലീസിന്റെ തീരുമാനം കേട്ട് ജോജി ഒന്നാശ്വസിച്ചു.
‘ പിന്നെ ..നീയിങ്ങനെ ജീവിതകാലം മുഴുവന്‍ അവനെയും വിചാരിച്ചു ജീവിക്കാനും ഞങ്ങള്‍ സമ്മതിക്കുകേല … ആണ്ടു കഴിയനോന്നും നിക്കുന്നില്ല …നീ കല്യാണം കഴിക്കണം …അത് ഞങ്ങള്‍ കൂട്ടായിട്ടെടുത്ത തീരുമാനം ആണ് ‘
ജോജി ആകെ അന്ധാളിച്ചു ..ഇത് വരെ അങ്ങനൊരു സംസാരം അവന്റെ മുന്നില്‍ വെച്ചുണ്ടായില്ല … സമ്മതിക്കില്ലാന്നു കരുതിയാവാം
‘ ഞാനെങ്ങോട്ടും ഇല്ല … എന്നെ വേണ്ടെങ്കില്‍ ഇറക്കി വിട്ടേരെ … ഞാനെങ്ങോട്ടെങ്കിലും പൊക്കോളാം ..സ്വത്തും പണവും പോകൂന്ന് കരുതിയാണേല് നിങ്ങടെ അഞ്ചു പൈസ എനിക്ക് വേണ്ട”
അലീസിന്റെ കൈ കുതറി തെറിപ്പിച്ച് എഴുന്നേല്ക്കാന് തുടങ്ങിയ അച്ചുവിനെ മാത്തച്ചന് കൂടി മുറുകെ പിടിച്ചു ..
” മോളെ … നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല …നിന്നെ കൂടെപ്പിറപ്പായെ ഞങ്ങള്‍ കണ്ടിട്ടുള്ളൂ” ഫിലിപ്പ് പതുക്കെ പറഞ്ഞു
എതിര്‍ത്തൊരു വാക്ക് ഇതേവരെ പറയാത്ത ചേച്ചിയമ്മ പൊട്ടിത്തെറിച്ചപ്പോള്‍ ജോജി ആകെ വല്ലാതായി . എന്നാല്‍ അത് മുന്‍കൂട്ടി കണ്ട മറ്റുള്ളവരത് വക വെച്ചെയില്ല.
” നീയെങ്ങോട്ട്പോകും …നിന്റെ വീട്ടിലേക്കോ … അവിടുന്നു ഇറക്കി വിട്ടതല്ലേ നിന്നെ …ഈ കുഞ്ഞുങ്ങളുടെ ഭാവി ഒന്നാലോചിക്ക് നീ “
ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്നവർ ഒരാളാണ് നിങൾ.കഴിഞ്ഞ ദിവസമാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത്.വായിക്കാൻ സാധിച്ചത് ഇന്നലെ ആയിരുന്നു.എന്താ പറയുക.ഒരുപാട് ഇഷ്ടമായി ഈ കഥ.പൊതുവേ ചെച്ചികഥകൾ ഒരു വീക്നെസ് ആയിരുന്നു എന്നത് കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിച്ചു.അപ്പോ കൂടുതൽ പറയുന്നില്ല.. സ്നേഹം
❤️❤️
???…
ഇപ്പോഴാണ് ആശാനേ വായിക്കാൻ പറ്റിയത്…
അടിപൊളി കഥ…
പക്ഷെ അവസാനം കുറച്ചു കൂടി നീട്ടാമായിരുന്നു….
അവരുടെ ജീവിതത്തിലെ കുറച്ചു ഭാഗം കൂടി….
എന്തായാലും നല്ലൊരു കഥ അനുഭവം തന്നെയായിരുന്നു….
All the best 4 your stories…
ഊഫ് പോളി സാധനം അണ്ണാ.. ഇതൊക്കെ വായിക്കാൻ വൈകിപ്പോയി
അതിമനോഹരം, അത്രമാത്രമേ എനിക്ക് പറയാൻ ഒള്ളു, താങ്കളുടെ കഥ ഞാൻ ആദ്യം ആയിട്ടാണ് വായിക്കുന്നെ, കാരണം എനിക്ക് പ്രണയകഥകളോടാണ് പ്രിയം, അതുകൊണ്ട് ഇത് ഇന്നലെ ആണ് ഒരാൾ പറയുന്നത് കണ്ടത്, അപ്പൊ ഇന്ന് രാവിലെ തുടങ്ങിയതാ, വല്ലാത്ത ഒഴുക്ക് ആണ് കഥ വായിച്ച ഇരിക്കാൻ, പോരാത്തതിന് നല്ല ഫീലും, സിമ്പിൾ വേർഡ്സും, ഒരുപാട് ഇഷ്ട്ടപെട്ടു, ചേച്ചി കഥകൾ എന്റെ ഫേവറിറ്റ് ആണ്, അതുകൊണ്ട് ഇത്രക്ക് പോപ്പുലർ ആയ തങ്ങളുടെ കഥയെ പറ്റി അറിഞ്ഞപ്പോൾ വായിക്കാൻ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
Myre?
ബാക്കി പാർട്ട് എഴുതികൂടെ
ഇന്നാണ് ഇത് വായിക്കുന്നത്, വൈകിപ്പോയെന്നറിയാം.
വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേം
Rajave kadha vayichilla vayichittu comment idam
എന്താ പറയേണ്ടത്….
ഞാൻ ഞാൻ വായിച്ചിട്ടുള്ള ബെസ്റ്റ് കഥകളുടെ ലിസ്റ്റിൽ ഇപ്പോ ഇതും ഉണ്ട്, വായിച്ചുതീർന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം അത്ര മനോഹരം…