ഗോവണിയിറങ്ങി പട്ടു സാരിയുടെ മുൻതാണീ കൈയിൽ വലിച്ചു ശരിയാക്കി ഇറങ്ങി വരികയായിരുന്നു സേതു ലക്ഷ്മി.
“എന്താ കൊച്ചമ്മ..” ശാന്തമ്മ ഓടി വന്നു ഭാവ്യതയോടെ നിന്നു.
“നീ എന്തെടുക്കുകയായിരുന്നു..”
“ഞാൻ പ്രാതലിനുള്ളത് ഉണ്ടാകുമായിരുന്നു..”
“ഇന്നിപ്പോൾ ഞങ്ങൾ ക്ക് വേണ്ട ഞങ്ങൾ പുറത്തൂന്ന് കഴിച്ചോളാം..”
“അല്ല. കൊച്ചമ്മ എല്ലാം ആയി ഇരിക്കുവാണ്. ഞാൻ ഇപ്പോൾ..”
“വേണ്ടന്നല്ലെടി പറഞ്ഞേ..” സേതു ലക്ഷ്മി സ്വരമുയർത്തി, ശാന്തമ്മ പേടിച്ചു പോയി.
“ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി. ” അവളുടെ കണ്ണുകൾ ചുവന്നു.
” കുറച്ചു കഴിഞ്ഞു ദേവന്റെ മുറി പോയി വൃത്തിയാക്കണം. അവനെ ഉണർത്തണ്ട. ഇഷ്ടമുള്ളപ്പോൾ ഉണരട്ടെ.. പിന്നെ ഞങ്ങൾ മറ്റന്നാളെ വരൂ അത് കൊണ്ട് നീ ഈ ആഴ്ച വീട്ടിൽ പോകണ്ട.. ”
ശാന്തമ്മ തലയാട്ടി.
“ശങ്കരേട്ടാ സമയം പോകുന്നു.. ഒന്ന് വേഗം വരൂ..” അവർ തല തിരിച്ചു മുകളിലേക്ക് നോക്കി വിളിച്ചു.
“ധൃതി വെക്കല്ലേ സേതു.. ഞാൻ വരുന്നു.” ഷർട്ടിന്റെ കൈ മടക്കി വച്ചു കൊണ്ട് ശങ്കരൻ നായർ പടികളിറങ്ങി വന്നു.
“എന്തിനാ സേതു ഇങ്ങനെ പെടക്കുന്നത്.. നമുക്ക് സമയം ഇഷ്ടം പോലല്ലേ..” അയാൾ പറഞ്ഞു കൊണ്ട് സേതുലക്ഷ്മിയേ നോക്കി.
അപ്പോഴാണ് ശാന്തമ്മ അവിടെ നിൽക്കുന്നത് കണ്ടത്.
“നീ ഇവിടെ നിൽപ്പുണ്ടാരുന്നോ?”
“ഓഹ് അങ്ങുന്നേ..”
“മുകളിൽ എന്റെ കുറച്ചു തുണി കഴുകാനുണ്ട്. അതൊക്കെ എടുത്തു നനച്ചു ഇസ്തിരിയിട്ട് വയ്ക്കണം.”
“ശരിയങ്ങുന്നേ..”
“പിന്നെ നീ ഈ ആഴ്ച വീട്ടിൽ..”
“അതൊക്കെ അവളോട് ഞാൻ പറഞ്ഞു..” സേതു ലക്ഷ്മി ഇടയിൽ കേറി പറഞ്ഞു.
“ആണോ.. ആ പിന്നെ ദേവ…” അയാളെന്തോ പറയാൻ തുടങ്ങിയതും സേതു ലക്ഷ്മി അയാളെ തറപ്പിച്ചു നോക്കി. അയാളത് മൊത്തത്തിൽ വിഴുങ്ങി.
ശാന്തമ്മയ്ക്ക് അത് കണ്ടു ചിരി വന്നെങ്കിലും അവളത് അടക്കി.

ജീവിതം നദി പോലെ ബാക്കി പ്രതിക്ഷിക്കുന്നു
എഴുത്തിൻ്റെ ഹരത്തിലേക്ക് മടങ്ങി വരാനുള്ള shortcut ആണോ ഈ രചന. വലുത് എന്തോ വരാനിരിക്കുന്നു നിങ്ങളിൽ നിന്നും എന്നൊരു തോന്നൽ.
Bro, ജീവിതം നദി പോലെ ഒന്ന് എഴുതു bro.
സേതു ലക്ഷ്മിയെയും ദേവൻ പണ്ണട്ടെ.. അത് പതിയെ സ്ലോ മൂഡിൽ അല്പം ടീസിങ് ഒക്കെ ചേർത്ത് എഴുതിയാൽ നന്നാവും
Jeevitham nadipole evide