വെള്ളിനക്ഷത്രം [RDX-M] 284

 

തിരുമേനി പൂജയിൽ ആണ് കുറച്ചു കഴിഞ്ഞേ ഇറങ്ങു.. അവൻ പറഞ്ഞു.

 

എന്താ ജനാർദ്ദന പെട്ടന്ന് ഒരു വരവ്..ഇപ്പോൾ അധികം ഇങ്ങോട്ട് കാണുന്നില്ലലോ…

 

അകത്തുനിന്നും മേപ്പടൻ ഒരു ചിരിയോടെ പുറത്തേക്ക് വന്നു ചോദിച്ചു..

 

സമയം അങ്ങനെ കിട്ടാറില്ല അതാ… എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം അറിയണമായിരുന്നു…അതാണ് പെട്ടന്ന് വരേണ്ടി വന്നത്

 

അയാൾ പെട്ടന്ന് വന്ന കാര്യം പറഞ്ഞു…

 

എന്തായാലും പറയാൻ പോകുന്നത് അത്ര നല്ല കാര്യം അല്ലെന്നു തന്റെ മുഖത്ത് നിന്നും അറിയാം… മ്മ് അകത്തേക്ക് വാ…

 

തിരുമേനി അകത്തേക്ക് കയറി.. അയാളെ അനുഗമിച്ചു ജനാർദ്ദനനും…

 

പൂജ മുറിയിൽ വിളക്കുകളും മറ്റും കത്തിച്ചു വച്ച ഒരു ഹോമ കുണ്ഠത്തിന്  വശത്തായി  ജനാർദ്ദനൻ ഇരുന്നു..

 

തിരുമേനി അതിലേക്കു തീ പകർന്നു മന്ത്രങ്ങൾ ജപിച്ചു പൂജ ആരഭിച്ചു…

 

ഇനി പറ എന്താണ് പ്രെശ്നം….

 

ജനാർദ്ദനൻ തന്റെ സ്വപ്നവും കുലത്തിന്റെ  വിശ്വാസങ്ങളും ഓരോന്നായി അയാളോട് പറഞ്ഞു….

 

എനിക്ക് ആണെങ്കിൽ ഒരു സമാധാനവും ഇല്ല..ഇതൊന്നു അറിയാൻ വേണ്ടിയാണ്…

 

ജനാർദ്ദനൻ പറഞ്ഞു നിർത്തി…

 

മ്മ്… തിരുമേനി തല കുലുക്കി….

 

അയാൾ പൂജ തുടങ്ങി… മന്ത്രങ്ങൾ ഉച്ചത്തിൽ മുഴങ്ങി.. അയാൾ ഒന്ന് കണ്ണടച്ച് കയ്യിൽ എടുത്ത പൊടി അതിലേക്കു ഇട്ടു…

 

തീ ചെറിയ രീതിയിൽ ഉയർന്നു

ആ തീയിൽ മേപ്പാടന്റെ കണ്ണിൽ ചില ദൃശ്യങ്ങൾ കാണാൻ തുടങ്ങി.. നക്ഷത്രങ്ങളും അതിന്റെ ചലനവും അതിനെ പ്രതീനീകരിക്കുന്ന വ്യക്തിയുടെ രൂപവും അവർ നിൽക്കുന്ന സ്ഥലവും അയാൾ സസൂക്ഷ്‌മം നോക്കി …

The Author

RDX-M

നഷ്ടപ്രണയം ഒരു വിഷം ആണ്...അതിനു മരുന്ന് മറവി മാത്രം...

5 Comments

Add a Comment
  1. Bakki okke vegam idu bro…waiting

    1. ബ്രോ ഇതിൽ സെക്സ് ഉൾപ്പെടാത്ത സ്റ്റോറി ഇടാൻ സാധിക്കില്ല…അതു ഇതിൻ്റെ തന്നെ മറ്റൊരു സൈറ്റിൽ ഇടുന്നതാണ്…അതു പെൻഡിങ് വച്ചേക്കുവാണ്.. ഇപ്പൊൾ ഫുൾ കോൺസെൻ്റ്റേഷൻ അന്ധകാരം എന്ന സ്റ്റോറിക്ക് കൊടുക്കുവാണ്… അന്ധകാരം കഴിഞ്ഞ് വെള്ളിനക്ഷത്രം സ്റ്റോറി ആ സൈറ്റിൽ അപ്‌ലോഡ് ചെയ്തത് തുടങ്ങും,ഏകദേശം 60 കമ്പ്ലീറ്റ് ആയി ഇരിക്കുകയാണ്..

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    തുടക്കം അടിപൊളി ആയിട്ടുണ്ട്…
    സാധാരണ ഇങ്ങനെയുള്ള സ്റ്റോറികൾ പകുതിക്ക് നിർത്തി പോകുന്നതാണ് ഇപ്പൊ കാണുന്നത്..
    ഈ ഭാഗം ഒത്തിരി ഇഷ്ടായി.നിഗൂഢതകൾ അറിയാനായി കാത്തിരിക്കുന്നു..
    Waiting for next part 💞💞💞

  3. തുടക്കം അടിപൊളി.കഥ നല്ല thrilling ആയിരിക്കുമെന്ന് മനസ്സിലായി. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. Thanks bro.. എഴുത്തിൽ ആണ്..ഉടനെ തരാം..💖💖

Leave a Reply

Your email address will not be published. Required fields are marked *