വെള്ളിനക്ഷത്രം [RDX-M] 284

 

കുറച്ചു നേരം കഴിഞ്ഞു പ്രതീക്ഷക്ക് വിരാമം ഇട്ടു വയറ്റാട്ടി കുഞ്ഞിനെ എടുത്തു വാതിൽ തുറന്നു പുറത്തേക്ക് കൊണ്ടു വന്നു..

 

എന്നാല് അവരുടെ മുഖത്ത് ഒരു സന്തോഷവും കാണാൻ ഇല്ലായിരുന്നു… അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു…വിഷമം അടക്കി പിടിച്ചു nilkkuva എന്നോണം അവർ ചുണ്ട് കടിച്ചു പിടിച്ചു ആയിരുന്നു വന്നത്….

 

അവർ കുഞ്ഞിനെ ആകാംഷയോടെ നോക്കി നിന്ന കേസരിയുടെ കയ്യിലേക്ക്  കൊടുത്തു..

 

ചാപ്പിള്ള ആണ് …. ഇതും പറഞ്ഞു വിതുമ്പിക്കൊണ്ട് അകത്തേക്ക് പോയി…  അകത്തു നിന്നും കേസരി പത്നിയുടെ കരച്ചിലും പുറത്തു നിൽക്കുന്നവർക്ക് കേൾക്കാമായിരുന്നു.

 

സന്തോഷ് വാർത്ത പ്രതീക്ഷിച്ച കേസരിയും ജനങ്ങളും ഇടി വെട്ടു ഏറ്റപോലെ നിന്നു. അയാൾ കുഞ്ഞിനെ വാങ്ങി. നിഷ്കളങ്കം ആയ കുഞ്ഞു മുഖം ആകെ നീല പടർന്നിരുന്നു.. അയാളുടെ കണ്ണ് നിറഞ്ഞു.

 

അയാൾ ആ ഓമനത്തം ഉള്ള മുഖത്തേക്ക് ചുണ്ടു ചേർത്തു. അയാൾ കണ്ണ് നിറഞ്ഞു. എന്തോ ഉറപ്പിച്ചത് പോലെ ഒന്നും മിണ്ടാതെ അയാൾ പുറത്തേക്ക് നടന്നു. ഗ്രാമനിവാസികൾ അത് കണ്ടു കരഞ്ഞു നിലത്തേക്കിരുന്നു പോയി..

 

അയാളുടെ നടത്തം നിന്നത്  യവിയെ ആരാധിക്കുന്ന ഒരു കോവിലിൻ്റെ  മുന്നിൽ ആയിരുന്നു..

 

അല്ലയോ ദേവ അങ്ങേ പുജിച്ചും ആരാധിച്ചും നടന്ന എനിക്കും പത്നിക്കും നീ തിരിച്ചു തന്നത് സങ്കടം മാത്രം ആണല്ലോ… എങ്ങനെ ചെയ്യാൻ ഞാൻ എന്ത് തെറ്റാണു ചെയ്തത്…. കേസരി ഉറക്കെ കരഞ്ഞു

 

ഞങ്ങളുടെ ഈ കിടക്കുന്ന ജീവനെ തിരിച്ചു എടുത്ത് എന്തിനാണ് ഞങ്ങളോട് ഈ ക്രൂരത കാട്ടിയത്. ഇങ്ങനെ ചെറുപ്രായത്തിൽ തന്നെ ഇവൻ്റെ ജീവൻ എടുക്കാൻ ഇവൻ എന്ത് തെറ്റ് ആണ് ചെയ്തത്.….

The Author

RDX-M

നഷ്ടപ്രണയം ഒരു വിഷം ആണ്...അതിനു മരുന്ന് മറവി മാത്രം...

5 Comments

Add a Comment
  1. Bakki okke vegam idu bro…waiting

    1. ബ്രോ ഇതിൽ സെക്സ് ഉൾപ്പെടാത്ത സ്റ്റോറി ഇടാൻ സാധിക്കില്ല…അതു ഇതിൻ്റെ തന്നെ മറ്റൊരു സൈറ്റിൽ ഇടുന്നതാണ്…അതു പെൻഡിങ് വച്ചേക്കുവാണ്.. ഇപ്പൊൾ ഫുൾ കോൺസെൻ്റ്റേഷൻ അന്ധകാരം എന്ന സ്റ്റോറിക്ക് കൊടുക്കുവാണ്… അന്ധകാരം കഴിഞ്ഞ് വെള്ളിനക്ഷത്രം സ്റ്റോറി ആ സൈറ്റിൽ അപ്‌ലോഡ് ചെയ്തത് തുടങ്ങും,ഏകദേശം 60 കമ്പ്ലീറ്റ് ആയി ഇരിക്കുകയാണ്..

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    തുടക്കം അടിപൊളി ആയിട്ടുണ്ട്…
    സാധാരണ ഇങ്ങനെയുള്ള സ്റ്റോറികൾ പകുതിക്ക് നിർത്തി പോകുന്നതാണ് ഇപ്പൊ കാണുന്നത്..
    ഈ ഭാഗം ഒത്തിരി ഇഷ്ടായി.നിഗൂഢതകൾ അറിയാനായി കാത്തിരിക്കുന്നു..
    Waiting for next part 💞💞💞

  3. തുടക്കം അടിപൊളി.കഥ നല്ല thrilling ആയിരിക്കുമെന്ന് മനസ്സിലായി. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. Thanks bro.. എഴുത്തിൽ ആണ്..ഉടനെ തരാം..💖💖

Leave a Reply

Your email address will not be published. Required fields are marked *