അയാൾ നെഞ്ചിൽ കൈ വച്ചു അവിടെ ഇരുന്നു പോയി..
ശത്രുവിന്റെ മുന്നിൽ പോയി നെഞ്ചുറപ്പോടെ നിൽക്കുന്ന ജനാർദ്ദന വർമ്മ ആകെ തകർന്നു.. അയാൾ തന്റെ ഗുരു പകർന്നു തന്ന ചിരിത്ര കഥകൾ അയാളുടെ മുന്നിലേക്ക് ഒരു ചിത്രം പോലെ ഓടി… അനർത്ഥം അത് സംഭവിക്കാൻ പോകുന്നു….
********* ******** ******** ********
(ചന്ദ്രോത് തറവാടിൻ്റെ മറ്റൊരു മുറിയിൽ)
വിശ്വൻ പതിയെ കണ്ണ് തുറന്നു.. അയാൾ തല തിരിച്ചു നോക്കി…
തന്റെ ഭാര്യ എഴുനേറ്റു പോയിരുന്നു.. ഗർഭിണി ആണെങ്കിലും പറഞ്ഞാൽ അനുസരിക്കില്ല.. ഇപ്പോൾ അടുക്കളയിൽ കയറി ജോലി തുടങ്ങിയിട്ടുണ്ടാകും..
അയാൾ എഴുനേറ്റു താഴെ അടുക്കളയിലേക്ക് നീങ്ങി..
നിന്നോട് ജോലി ഒന്നും എടുക്കണ്ട എന്ന് പറഞ്ഞതല്ലേ… പറഞ്ഞാൽ ഒരു പൊടി അനുസരിക്കില്ലേ..
വിശ്വൻ ജോലി ചെയുന്ന തന്റെ ഭാര്യ ആയ തുളസിയെ നോക്കി ശാസിച്ചു…
എപ്പോഴും ഇങ്ങനെ റസ്റ്റ് എടുത്താൽ കുട്ടിക്ക് നല്ലത് അല്ല.. ഇടയ്ക്കു ഒരു വ്യായാമം ഒക്കെ വേണം.. തുളസി ചിരിയോടെ പറഞ്ഞു…
അയാളും ഒന്ന് തലയാട്ടി ചിരിച്ചു…
അച്ഛൻ ഇന്ന് കുളി കഴ്ഞ്ഞു ഇതുവരെ വന്നില്ലല്ലോ.. ഇന്ന് എഴുന്നേറ്റില്ലേ.. അവൾ സംശയം ചോദിച്ചു..
വിശ്വൻ പൂജാ മുറിയിലേക്ക് നോക്കി എന്നാൽ അത് അടഞ്ഞ് തന്നെ കിടക്കുന്നു
ഇല്ലന്നാ തോന്നണേ…പൂജ തുടങ്ങേണ്ട സമയം കഴിഞ്ഞല്ലോ…ഞാൻ പോയി നോക്കട്ടെ
അവൻ ഒന്ന് തിരിഞ്ഞു നടന്നു അച്ഛന്റെ മുറി ലക്ഷ്യം ആക്കി നടന്നു. എന്നാൽ അവിടെ അച്ഛൻ ഉണ്ടായിരുന്നില്ല..
Bakki okke vegam idu bro…waiting
ബ്രോ ഇതിൽ സെക്സ് ഉൾപ്പെടാത്ത സ്റ്റോറി ഇടാൻ സാധിക്കില്ല…അതു ഇതിൻ്റെ തന്നെ മറ്റൊരു സൈറ്റിൽ ഇടുന്നതാണ്…അതു പെൻഡിങ് വച്ചേക്കുവാണ്.. ഇപ്പൊൾ ഫുൾ കോൺസെൻ്റ്റേഷൻ അന്ധകാരം എന്ന സ്റ്റോറിക്ക് കൊടുക്കുവാണ്… അന്ധകാരം കഴിഞ്ഞ് വെള്ളിനക്ഷത്രം സ്റ്റോറി ആ സൈറ്റിൽ അപ്‌ലോഡ് ചെയ്തത് തുടങ്ങും,ഏകദേശം 60 കമ്പ്ലീറ്റ് ആയി ഇരിക്കുകയാണ്..
തുടക്കം അടിപൊളി ആയിട്ടുണ്ട്…


സാധാരണ ഇങ്ങനെയുള്ള സ്റ്റോറികൾ പകുതിക്ക് നിർത്തി പോകുന്നതാണ് ഇപ്പൊ കാണുന്നത്..
ഈ ഭാഗം ഒത്തിരി ഇഷ്ടായി.നിഗൂഢതകൾ അറിയാനായി കാത്തിരിക്കുന്നു..
Waiting for next part
തുടക്കം അടിപൊളി.കഥ നല്ല thrilling ആയിരിക്കുമെന്ന് മനസ്സിലായി. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
Thanks bro.. എഴുത്തിൽ ആണ്..ഉടനെ തരാം..
