വെള്ളിത്തിര 2 [കബനീനാഥ്] 169

അച്ഛൻ തിരിച്ചു വിളിച്ചില്ലെങ്കിൽ താനും വാശി തന്നെ എന്ന് സേതുലക്ഷ്മി തീരുമാനിച്ചു…

കുറുപ്പ് തന്നെ മരുമകനായി അംഗീകരിക്കാതിരുന്നതിന്റെ നിരാശ, ശ്രീനിവാസനുണ്ടായിരുന്നു…

പോരാത്തതിന് പാലക്കാട് മൊത്തം പാട്ടായ നൂറുരൂപക്കഥയും…

സ്വന്തം കാലിൽ നിൽക്കാനായ ശേഷം മോഹൻദാസ് സഹോദരിയെ തേടി വന്നു തുടങ്ങി…

അയാളായിരുന്നു ഏക സഹായം…

അരിയും പലവ്യഞ്ജനങ്ങളും ചിലപ്പോഴൊക്കെ പണവും കൊടുത്ത് അയാൾ തന്റെ സഹോദരിയെ സഹായിച്ചിരുന്നു…

കടമുറികളിലൊന്ന് പലവ്യഞ്ജന കടയായിരുന്നു…

അതുകൊണ്ടു തന്നെ അയാളിൽ നിന്ന് ഒരിക്കലും വാടകയായി  വാങ്ങേണ്ടി വന്നിട്ടില്ല…

അടുത്ത മുറി പൂക്കട……

ക്ഷേത്രത്തിലേക്കുള്ള ആളുകൾക്കായി പൂജാസാധനങ്ങളും പൂക്കളും കച്ചവടം നടത്തുന്ന സ്വാമിനാഥന്റെ കട…

സേതുലക്ഷ്മി, പുഴയിൽ നിന്ന് അലക്കും കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും മനുമിത കുളി കഴിഞ്ഞ് അടുക്കള ജോലികളിലായിരുന്നു…

“ വന്നു വന്ന് പുഴയിൽ സമാധാനമായി കുളിക്കാൻ കഴിയാണ്ടായി…””

സേതുലക്ഷ്മി പിറുപിറുത്തു…

“” എന്താ അമ്മേ കാര്യം… ?””

ദോശ മറിച്ചിടുന്നതിനിടയിൽ മനുമിത തിരക്കി…

“” ഷൂട്ടിംഗ്… “”

ഉണങ്ങിയ തോർത്തെടുത്ത് മുടിയിൽ വട്ടം ചുറ്റുന്നതിനിടയിൽ സേതു ലക്ഷ്മി പറഞ്ഞു…

“” ഞങ്ങളും കൂടി ഒന്നു പോയിക്കാണട്ടെ അമ്മേ………. “

മനുമിത അനുവാദം ചോദിച്ചു…

“ പിന്നേ… അടങ്ങിയിരുന്നോണമിവിടെ… ഒരാള് പണ്ട് ഗാനഗന്ധർവ്വനാകാൻ നടന്ന കാര്യമറിയാമല്ലോ… ഇപ്പ ദേ അഷ്ടപദിയും പാടി അമ്പലത്തിൽ കുത്തിയിരിക്കുവാ…”

മനുമിത, ദോശയ്ക്ക് രണ്ടു കുത്തു കൊടുത്ത് കലിപ്പു തീർത്തു….

39 Comments

Add a Comment
  1. ഡിയർ കബനി
    ഗോൾ വീണ്ടും എഴുതി തുടങ്ങുവോ? താങ്കൾ ആരോഗ്യവാനായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം..

  2. നന്ദുസ്

    Saho കബനി…
    കണ്ടത് മനോഹരം…
    ഇനി കാണാൻ പോകുന്നത് അതിമനോഹരം…
    കാത്തിരിക്കുന്നു .. അടുത്ത ഏഡിലേക്ക്… ❤️❤️❤️

  3. എന്നെങ്കിലും ഒരു സുപ്രഭാതത്തിൽ ഗോളിൻ്റെ ഫുൾ കഥ പ്രതീക്ഷിച്ചോട്ടെ? പ്രതീക്ഷിക്കാമോ? ‘പ്രതീക്ഷിക്കണ്ട’ എന്ന് പോലുള്ള വാക്കുകൾ കൊണ്ട് കബനീ നീ എൻ്റെ ഹൃദയത്തെ ചിന്നഭിന്നമാക്കരുത്.. 💔🥺

    1. കബനീനാഥ്‌

      ഞാൻ ഏറ്റവും കൂടുതൽ തെറി കേട്ട സ്റ്റോറി ആണ് ഗോൾ…
      അവസാനം കുട്ടേട്ടനും വേറെ ഏതോ കബനിയുടെ ഐ ഡി യിൽ വഞ്ചിതനായി വീണ്ടും തെറി കേട്ടു…
      സംഭവിച്ചേക്കാം…
      അത്ര മാത്രം ആശാൻ…

      ❤️❤️❤️

    2. ഗോൾ, ന്റെ ഫുൾ സ്റ്റോറി പ്രതീക്ഷിച്ചോ bros👍, ഞാൻ ഈ ഓണത്തിന് പ്രതീക്ഷിച്ചിരുന്നു, but, അത് വരും, എന്നാണെന്നു മാത്രം 😔(ആഴ്ചകൾ, മാസങ്ങൾ, (വർഷങ്ങൾ? അത് വേണോ? അപ്പൊ നമ്മൾ ജീവിച്ചിരിപ്പില്ലെങ്കിലോ 😎)വരും,അതാണ്ഉ സ്താദ്, ചെയ്തതൊന്നും പൂർത്തിയാക്കാത്തിരുന്നിട്ടില്ല 👍(ആരും അലങ്കോളപ്പെടുത്താതിരുന്നാൽ മതി, ചൊറിയരുത്, പ്ലീസ് )കഥ വരും അത് അതിന്റെ മുഴുവൻ തീവ്രതയോടെ, അത് നിങ്ങൾക്കുള്ള, അല്ല നമുക്കുള്ള ഉസ്താദ് കബനിയുടെ ഒരു സർപ്രൈസ് സമ്മാനം ആയിരിക്കും, ഒരു കിടിലൻ സർപ്രൈസ് 👍👍👍👍💞(ഇത്‌ ഉസ്താദ് കബനി നാഥ് നോടുള്ള എന്റെ വിശ്വാസം, പ്രതീക്ഷ), കബനി ബോസ്സ്,എന്നെ നാണം കെടുത്തരുത് 😎💞💞💞💕🌹🌹

  4. കബനീ താങ്കൾക്ക് പകരം താങ്കൾ മാത്രേയുള്ളൂ…. ❤️❤️❤️❤️

    1. കബനീനാഥ്‌

      എല്ലാവരും അങ്ങനെ ആണ് ബ്രോ…
      ആരും ആർക്കും പകരം ആവില്ല..

      ലാലേട്ടന്റെ നാട്ടുരാജാവ് ക്ലൈമാക്സ്‌ ഒന്ന് കൂടി കണ്ടു നോക്ക്…
      അപ്പോൾ അറിയാം ഞാൻ പറഞ്ഞത് നേരാണോ എന്ന്…

      സ്നേഹം മാത്രം..
      ❤️❤️❤️

  5. ഖൽബിലെ മൈലാഞ്ചി എന്ന സ്റ്റോറി ഇപ്പോ ഇല്ലേ?

    1. തനിയെ ജീവിക്കുന്നവൻ

      കൽബിലെമുല്ലപ്പൂ അല്ലെ?

    2. ഷാനു മുല്ലപ്പൂവിന് പകരം മൈലാഞ്ചിക്കൃഷി എന്നാ തുടങ്ങിയേ??? 😁

  6. മഞ്ഞിമൻജിത്തം season 2 varumo

    1. മഞ്ഞപ്പിത്തം അല്ലടോ ചിക്കാൻബോക്സ് 😅

      1. തനിയെ ജീവിക്കുന്നവൻ

        വന്നാൽ തകർക്കും

    2. കബനീനാഥ്‌

      അത് തീർന്നു പോയ സ്റ്റോറി ആണ് ബ്രോ…

      സ്നേഹം മാത്രം…
      ❤️❤️❤️

  7. കബനീനാഥ്‌

    ഡിയർ ആശാൻ., ❤️
    ഞാൻ എഴുതിയതിൽ ഒരു “മ ” യുടെ കുറവുണ്ട്, എന്നതാണ് വിഷയം എന്ന് മനസിലായി…
    “മ ” അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അർത്ഥം മാറുന്നില്ല…

    സ്നേഹം മാത്രം…
    ❤️❤️❤️

    1. Dr കബനി.. ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ കല്ല് കടിച്ച പ്രതീതി. പക്ഷേ ഇത് ചോറല്ലല്ലോ പകരം നല്ല അസ്സല് ബിരിയാണിയല്ലേ.. അപ്പോ ഞാൻ ഈ ചെറിയ കല്ലൊക്കെ സഹിച്ചോളാം 😁

      ♥️♥️

  8. Kabhni Bro
    Excellent creation 👏👏👏

    1. കബനീനാഥ്‌

      നന്ദി kurukkuvandi…

      സ്നേഹം മാത്രം..
      കബനി ❤️❤️❤️

  9. ഒന്നും കമന്റായി പറയുന്നില്ല….
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    1. കബനീനാഥ്‌

      നന്ദി ലോഹിതൻ… ❤️

      സ്നേഹം മാത്രം..
      കബനി ❤️❤️❤️

  10. കാർത്തു

    നല്ല പ്ലോട്ട് 👌 തുടരണം ❤️

    1. കബനീനാഥ്‌

      തുടരാൻ തന്നെ ആണ് തീരുമാനം…
      അതിനു ബ്രോയൊക്കെ അങ്ങ് കട്ടക്ക് നിന്നാൽ മാത്രം മതി…

      സ്നേഹം മാത്രം..
      ❤️❤️❤️

  11. ഒരു വായനക്കാരന് കിട്ടാവുന്ന ഏറ്റവും വലിയഭാഗ്യം എന്താണെന്നറിയോ? കബനിയുടെ കഥകൾ വായിക്കാൻ പറ്റുന്നത് 😁😎😎🙏🙏🙏❤️❤️❤️

    1. കബനീനാഥ്‌

      നീയെന്നെ ബഹിരകാശത്തു എത്തിച്ചിട്ടേ അടങ്ങൂ ല്ലേ…. 😄😄😄

      സ്നേഹം മാത്രം armpit…
      ❤️❤️❤️

  12. മനുഷ്യ ഇങ്ങനത്തെ എഴുത് എഴുതി കഴിഞ്ഞാൽ ഞാൻ എങ്ങനെ cmt ഇടും 🤭 എന്തേലും cmt ആയി പറഞ്ഞാൽ തന്നെ എനിക്ക് നാണക്കേട് ആണ് ഞാനും കുറച്ചു സാഹിത്യം പഠിച്ചിട്ട് വരാം 🤣😂അല്ലെങ്കിൽ cmt ഇട്ടതിന് എന്നെ തന്നെ ഞാൻ പഴിക്കും പിന്നെ ഒരു കാര്യം ജോലിക്ക് പോകുമ്പോൾ ഒന്ന് കെട്ടി പിടിച്ചുടെ ഞാൻ ഒരുപാട് ആഗ്രഹിച്ചു 🥺എന്നാൽ പിന്നീട് വന്ന് അത് ഉണ്ടായിരുന്നു mm😏 ആർക്ക് വേണം അത് ആഗ്രഹിക്കുമ്പോൾ അല്ലെ കിട്ടേണ്ടത് 🤫ഇത് വരെ ഒരുപാട് ഇഷ്ട്ടം ആയി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു എന്ന് യാമിക 🤗😘💃🏻💃🏻

    1. കബനീനാഥ്‌

      ഇങ്ങനെ ഒക്കെ തന്നെ അങ്ങ് കമന്റ്‌ ഇടെന്നു….
      അല്ലാതെ ആരാ ഇതൊക്കെ പഠിച്ചിട്ടു വരുന്നത്…?
      നല്ല വാക്കുകൾക്ക് സ്നേഹം മാത്രം…

      ❤️❤️❤️

  13. ആഹാ കബനി തന്റെ മാന്ത്രികതൂലികയിൽ നിന്നും ഒരു കൊടും കാറ്റിനെ അഴിച്ചുവിട്ടു, ഇനി കാത്തിരുന്നു കാണാം അതിൽ എന്തൊക്ക കടപുഴകി വീഴുമെന്ന് 👌👌👌👌

    1. കബനീനാഥ്‌

      അഴിച്ചു വിട്ടു…
      പിടിച്ചു കെട്ടാനാ പാട്… 😄
      പ്രതീക്ഷിക്കുന്നത് കിട്ടിയില്ലേൽ തെറി കിട്ടാനും…

      സ്നേഹം മാത്രം…
      ❤️❤️❤️

      1. അതിന് ചാൻസ് ഉണ്ട് 😎

  14. Yaa മോനെ 🙌😻

    1. കബനീനാഥ്‌

      ജോമോനെ…..

      ❤️❤️❤️

  15. വായിച്ചു.. ഒരു കാര്യം മനസിലായി മധുമിത എന്തായാലും ഓരോരുത്തരുടെ ഇരയാവാൻ പോവുന്നു 🥲

    1. കബനീനാഥ്‌

      നമുക്ക് നോക്കാം ആശാൻ…

      ഇപ്പോൾ തന്നെ കരഞ്ഞാൽ എങ്ങനാ…? 😄

  16. കൊടുംകാറ്റിന് മുമ്പുള്ള ശാന്തത…🔥❤️

    ബ്രോടെ കഥ അവതരണത്തെ എങ്ങനെ വർണ്ണിക്കണമെന്ന് എനിക്കറിയില്ല, അമ്മാതിരി ഫീലായിരുന്നു ബ്രോ.., കഥ വായിച്ച ഈ കുറച്ച് നിമിഷം ഞാനും 2000,2001 കാലഘട്ടത്തിൽ ജീവിക്കുകയായിരുന്നു…

    തുടരൂ….തുടർന്നുകൊണ്ടേ ഇരിക്കു..❤️🔥

    ഹാപ്പി ഓണം..🏵️ (ഇത് പറയേണ്ട സമയമൊക്കെ കഴിഞ്ഞു എന്നറിയാം, പക്ഷെ ബ്രോയെ ഒന്ന് ഓണംവിഷ് ചെയ്യാൻ ഇപ്പഴാണ് അവസരം കിട്ടിയത്..😬)

    1. കബനീനാഥ്‌

      ഡിയർ സോജു..

      കുഴപ്പമില്ല… ഈ ആശംസകൾ ഞാൻ അടുത്ത വർഷത്തേക്ക് വരവു വെച്ചിരിക്കുന്നു… 😄

      സ്നേഹം മാത്രം..
      ❤️❤️❤️

  17. 1st Page il ” ഒരു വികാരത്തിനടിമപ്പെടാത്ത സത്യം” അങ്ങനെ അല്ലെ?

    1. കബനീനാഥ്‌

      അല്ല ബ്രോ…

      ഒരു വികാരത്തിനുമടിപ്പെടാത്ത സത്യം എന്നാണ്…
      ഒരു വികാരത്തിനുമടിമപ്പെടാത്ത സത്യം എന്നാണ് ബ്രോ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു…
      രണ്ടും അർത്ഥം ഒന്ന് തന്നെ…

      ഒരു വികാരത്തിനടിമപ്പെടാത്ത സത്യം എന്നത് തെറ്റായ പ്രയോഗം ആണ്…
      ദയവായി തിരുത്തി പറഞ്ഞു തന്നതിൽ ക്ഷമിക്കുക…

      കബനി..
      ❤️❤️❤️

      1. വികാരത്തിന് + അടിമ= വികാരത്തിനടിമ ,
        വികാരത്തിനും + അടിമ= വികാരത്തിനുമടിമ,
        വികാരത്തിനും + അടിപ്പെടാത്ത= വികാരത്തിനുമടിപ്പെടാത്ത,
        അപ്പോ 1st ഉള്ളത് തെറ്റാണെന്ന് ല്ലേ.. തിരുത്തി തന്നതിന് നന്ദി ♥️
        ഞാൻ പണ്ഡിതനൊന്നുമല്ല പക്ഷെ എന്തോ അത് വായിക്കുമ്പോൾ ഒരു ഫ്ലോ കിട്ടിയില്ല അതിൽ നിന്ന് തോന്നിയ സംശയം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *