വെള്ളിത്തിര 3 [കബനീനാഥ്] 194

ഇന്നലെ ഉച്ചയ്ക്കു ശേഷം, അനിയനും സേതുവും വീട്ടിൽ വന്നു സംസാരിച്ചതും വൈകുന്നേരം അവർ വിട്ടു തന്ന കാറിൽ ലൊക്കേഷനിൽ പോയതും ഒറ്റ വീർപ്പിൽ മധുമിത അവനെ അറിയിച്ചു……

സ്വാമിനാഥന്റെ മുഖം ഒരു നിമിഷം െ കൊണ്ട് വിവർണ്ണമായി…

“” കണ്ടോ… എനിക്കറിയാം ഇഷ്ടമായില്ലെന്ന്……….””

സ്വാമിനാഥന്റെ കയ്യിലിരുന്ന മാല, അവന്റെ വിരലുകളിൽ വിരലുകൾ ഉരതിയാണ് മധുമിത വാങ്ങിയെടുത്തത്……….

“” ഞാൻ കരുതി സന്തോഷമാകുമെന്ന്………. “

“” എനിക്കെന്താ സന്തോഷക്കുറവ്… ? രാവിലെ കടയിൽ വന്ന ഒന്നുരണ്ടാളുകൾ പറഞ്ഞു കേട്ട് ഞാനും അറിഞ്ഞിരുന്നു… എന്നോട്  ആദ്യം പറയുമെന്നാണ് ഞാൻ കരുതിയത്……”

സ്വാമിനാഥൻ ടേബിളിൽ കിടന്നിരുന്ന പൂക്കൾ അടുക്കി വെയ്ക്കുന്നതായി ഭാവിച്ചു കൊണ്ട് പറഞ്ഞു……

“” ഇന്നലെ പറയാൻ സമയം കിട്ടിയില്ല… അതല്ലേ , രാവിലെ ഞാൻ ഓടി വന്നത്…… ?””

“” ആ… എന്നിട്ട്……….?””

സ്വാമിനാഥൻ വലിയ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു……

“” ഒന്നു രണ്ടു സീനൊക്കെ എന്നെക്കൊണ്ടു ചെയ്യിപ്പിച്ചു… ഓക്കെ ആണെന്നാ അവർ പറഞ്ഞത്… “

മധുമിതയുടെ സ്വരത്തിൽ അല്പം സന്തോഷം കലർന്നിരുന്നു………

“” പോരാൻ നേരം കുറച്ചു പൈസ അച്ഛന് കൊടുത്തു… അഡ്വാൻസാണെന്ന്………. “

“” കൊള്ളാം………. “

സ്വാമിനാഥൻ മേശയിൽ ഒരടി അടിച്ചു…

മധുമിത അവനെ പകച്ചു നോക്കി…

“” നീ എന്തറിഞ്ഞിട്ടാ മധൂ ഇതിനൊക്കെ തുള്ളാൻ നിന്നു കൊടുക്കുന്നത്…… ഏതോ സിനിമാക്കാര് വരുന്നു… വഴിയിൽ വെച്ച് നിന്നെ കാണുന്നു…… നായികയാക്കുന്നു… അഡ്വാൻസ് തരുന്നു… ലോകത്ത് എവിടെ എങ്കിലും നടക്കുന്ന കാര്യമാണോ ഇത്… ?””

The Author

21 Comments

Add a Comment
  1. ☆☬ ദേവദൂതൻ ☬☆

    യാത്ര കഴിഞ്ഞ് തിരിച്ചെത്തി അല്ലെ. എന്നാൽ ഞാൻ സമയം കളയാതെ വായിച്ച് തുടങ്ങട്ടെ😍♥️

  2. അണ്ണൻ തിരുമ്പി വന്നിട്ടാര് പുതിയ ചരിത്രം രചിക്കാൻ പോരട്ടെ പോരട്ടെ

  3. കബനീജാലം. . ആരാണ് പൂർണിമ അലോചിച്ചാൽ ഒരു അന്തോമില്ല ഇല്ലേൽ ഒരു കുന്തോമില്ല

    1. കബനീനാഥ്‌

      ആരാണ് പൂർണിമ എന്നത് വഴിയേ മനസ്സിലാകും…
      പിന്നെ, കുറച്ചു വൈകി ആണല്ലോ ഈ പാർട്ട്‌ വന്നത്…

      അവിടെയും ഇവിടെയും തൊട്ട് തൊട്ട് അവസാനം ഞാൻ ഒരു വഴിക്കു എത്തിക്കും ബ്രോ… 😄

      സ്നേഹം മാത്രം…
      ❤️❤️❤️

  4. Legends കാത്തിരിക്കുന്നത് ഗോൾ ആണ് ഒന്നു പെട്ടെന്ന് വിടണ്ണാ

  5. Good going Sirji..🙏

  6. Goal evide bro..

  7. നന്ദുസ്

    മധുമിതയുടെ പ്രയാണം.. അതുകൊണ്ടുണ്ടാവുന്ന നഷ്ടങ്ങൾ സ്വാമിനാഥനു മാത്രം സ്വന്തം..
    കബനി സഹോടെ അങ്ങയുടെ അടുത്ത വിസ്മയത്തിനായി കാത്തിരിക്കുന്നു… 🙏🙏
    പൂർണ്ണിമ.. അവർക്കെന്താണ് സഹോ. വെള്ളിത്തിരയിലുള്ള റോൾ….
    ആകാംഷ ഏറുന്നു സഹോ… വേഗമാകട്ടെ… ❤️❤️❤️❤️❤️❤️

    സ്വന്തം നന്ദുസ്

    1. കബനീനാഥ്‌

      നന്ദൂസ്…..

      താങ്കൾക്ക് ദിവസവേതനം ആണോ മാസശമ്പളം ആണോ..?
      ഒട്ടുമിക്ക ചവറിന്റെ കമന്റ്‌ ബോക്സിൽ വരെ ഈ പേരിൽ കമന്റ്‌ കാണാം…
      ഈ കഥകൾ മുഴുവൻ വായിക്കണം എന്നുണ്ടെങ്കിൽ താങ്കൾ അഡ്മിൻ പാനലിൽ ആയിരിക്കണം….

      എന്തോ…. 🤔
      ആ.., എന്തെങ്കിലും ആകട്ടെ…

      സ്നേഹം മാത്രം…
      ❤️❤️❤️

      1. evide admin ayi Oral mathrme ollu. veruthe oru aropana unnayikkaruthu…

        1. കബനീനാഥ്‌

          ഇതൊരു ആരോപണം ഒന്നും ആയിക്കാണണ്ട കുട്ടേട്ടാ…
          എന്റെ സംശയം സ്വാഭാവികം മാത്രം ആണ്…
          ഒരേ ആൾ തന്നെ ഓരോ സ്റ്റോറി വരുമ്പോഴും അതിനൊക്കെ വായിച്ചു കമന്റ്‌ ചെയ്യുന്നതിന് ഒരു സമയം, കാലതാമസം എല്ലാം ഉണ്ടാവേണ്ടതുണ്ട്…
          അങ്ങനെ ഉള്ള സത്യസന്ധമായ അഭിപ്രായം, അഭിനന്ദനങ്ങൾ എന്നിവയാണ് ഒരു എഴുത്തുകാരന്റെ ഊർജജം…
          അല്ലാതെ ഒരു മാതിരി കമന്റ്‌ വരുമ്പോൾ അതു എഴുത്തുകാരനു ഒരു വിധത്തിലുമുള്ള പ്രോത്സാഹനം ആകുന്നതേയില്ല..മറിച്ചാണ് സംഭവിക്കുക…

          സ്നേഹം മാത്രം…
          ❤️❤️❤️

          1. paisa koduthu comment edikkenda gathikedu undayittilla… ethuvare….

  8. എന്റെ മനസിലൂടെ പല പല ചിന്തകൾ കടന്ന് പോകുന്നു 🥺അങ്ങനെ ഉള്ള ചിന്തകൾ കടന്നുപോകാൻ ഇടയാക്കിയ നാഥേട്ടാ.. 🤗😘അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..എന്ന് സ്വന്തം യാമിക..💃🏻💃🏻

  9. കിടിലൻ ഒരു സിനിമ കാണുന്ന ഫീൽ 😍😍😍

    കബനി സാർ എന്നാ സുമ്മാവാ 😁🔥🔥

  10. ✍️…….???????????????????????????????????????????????????????????????????

    അടുത്ത part ന് waiting ബ്രോ🙏

  11. 🥰👑 Kabani 🫶🏻

  12. കബനിഫാൻ

    ഗോൾ എവിടെ കബനി

  13. പുതുലോകത്തിലേക്കുള്ള മധുമിതയുടെ പ്രയാണം ഇവിടെ ആരംഭിക്കുകയായി. കാത്തിരിക്കുന്നു മറ്റൊരു കബനീ വിസ്മയത്തിനായി 🥰

  14. Goal um koodi idane pettannu

  15. കാർത്തു

    ഒരു മുറി മാത്രം… തുറക്കാതെ വെയ്ക്കാം ഞാൻ… അതിഗൂഢമെന്നുടെ ആരാമത്തിൽ……………..””

    Nb: പൂർണിമ ആരാണ് എന്ന് മാത്രം മനസ്സിലായില്ല. 😊

    1. കബനീനാഥ്‌

      ഒരു കഥാപാത്രം മാത്രം ബ്രോ…
      അതിലപ്പുറം ഒന്നും ഇല്ല…
      സ്നേഹം മാത്രം…
      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *