വെള്ളിത്തിര 3 [കബനീനാഥ്] 142

 

🌺          🌺            🌺          🌺            🌺

 

ക്ഷേത്രത്തിൽ നിന്ന്  വന്നയുടനെ ദോശയും ചട്നിയും ചായയും കഴിച്ച ശേഷം, പുറത്തേക്ക് കാഴ്ചയുള്ള, ചെറിയ കോലായിലെ കസേരയിലായിരുന്നു ശ്രീനിവാസൻ…

അതാണ് പതിവ്…

ആ ഇരിപ്പിൽ ഒന്നു മയങ്ങും…

ഉച്ച ഭക്ഷണമാകുമ്പോൾ ഉണരും…

ഭക്ഷണമൊക്കെ കഴിഞ്ഞ് , പഴയ സംഗീത ഉപകരണങ്ങളും കീർത്തനങ്ങളും പൊടി തട്ടി വെയ്ക്കും…

വൈകുന്നേരം പുഴയിലെ കുളി കഴിഞ്ഞ് വീണ്ടും ക്ഷേത്രത്തിലേക്ക്..

ഞായറാഴ്ചകളിൽ മാത്രമാണ് ചെറിയൊരു മാറ്റം…

ആദ്യ കാലങ്ങളിൽ കസേരയിൽ കൂടെ മയങ്ങുവാൻ മനുമിതയായിരുന്നു…

പിന്നീടയാളുടെ നെഞ്ചിൽ കിടന്നു മയങ്ങുവാൻ മന്ത്രമിത വന്നു…

ഇപ്പോൾ ആരുമില്ലെന്നു മാത്രം…

മാറ്റമില്ലാത്തത് ശ്രീനിവാസന് മാത്രമായിരുന്നു…

അകത്ത് സേതുലക്ഷ്മിയുടെയും കുട്ടികളുടെയും ബഹളം കേൾക്കുന്നുണ്ടായിരുന്നു…

ഷൂട്ടിംഗാണ് വിഷയം……

മനുമിത മന്ത്രമിതയോട് പറഞ്ഞ് എരിവു കേറ്റിയിട്ടുണ്ട്……

അതുകൊണ്ടു തന്നെ അവളാണ് ബഹളത്തിനു മുൻപിൽ…

മധുമിതയുടെ ശബ്ദം മാത്രം കേൾക്കാനില്ല…

സേതുലക്ഷ്മി അതിന് സമ്മതിക്കില്ലെന്ന് അറിയാം… അതു തന്നെ കാരണം..

കഴിഞ്ഞ തവണയും ഷൂട്ടിംഗ് വന്നപ്പോൾ ഈ കരയിൽ നിന്നും അത് കാണാൻ പോകാത്തവരായി ആ കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളൂ…

ഇടയ്ക്ക് വന്ന് മന്ത്രമിത ശ്രീനിവാസനോട് അനുവാദം ചോദിച്ചു…

അമ്മയോട് ചോദിക്കാൻ ശ്രീനിവാസൻ മറുപടി കൊടുത്തു…

അയാളുടെ നെഞ്ചിലെ രോമവും വലിച്ചു പറിച്ച്, “ അല്ലെങ്കിലും നിക്കറ്യാർന്നു”” എന്ന് പറഞ്ഞ് അവൾ കരഞ്ഞു കൊണ്ടു പോയി…

The Author

20 Comments

Add a Comment
  1. അണ്ണൻ തിരുമ്പി വന്നിട്ടാര് പുതിയ ചരിത്രം രചിക്കാൻ പോരട്ടെ പോരട്ടെ

  2. കബനീജാലം. . ആരാണ് പൂർണിമ അലോചിച്ചാൽ ഒരു അന്തോമില്ല ഇല്ലേൽ ഒരു കുന്തോമില്ല

    1. കബനീനാഥ്‌

      ആരാണ് പൂർണിമ എന്നത് വഴിയേ മനസ്സിലാകും…
      പിന്നെ, കുറച്ചു വൈകി ആണല്ലോ ഈ പാർട്ട്‌ വന്നത്…

      അവിടെയും ഇവിടെയും തൊട്ട് തൊട്ട് അവസാനം ഞാൻ ഒരു വഴിക്കു എത്തിക്കും ബ്രോ… 😄

      സ്നേഹം മാത്രം…
      ❤️❤️❤️

  3. Legends കാത്തിരിക്കുന്നത് ഗോൾ ആണ് ഒന്നു പെട്ടെന്ന് വിടണ്ണാ

  4. Good going Sirji..🙏

  5. Goal evide bro..

  6. നന്ദുസ്

    മധുമിതയുടെ പ്രയാണം.. അതുകൊണ്ടുണ്ടാവുന്ന നഷ്ടങ്ങൾ സ്വാമിനാഥനു മാത്രം സ്വന്തം..
    കബനി സഹോടെ അങ്ങയുടെ അടുത്ത വിസ്മയത്തിനായി കാത്തിരിക്കുന്നു… 🙏🙏
    പൂർണ്ണിമ.. അവർക്കെന്താണ് സഹോ. വെള്ളിത്തിരയിലുള്ള റോൾ….
    ആകാംഷ ഏറുന്നു സഹോ… വേഗമാകട്ടെ… ❤️❤️❤️❤️❤️❤️

    സ്വന്തം നന്ദുസ്

    1. കബനീനാഥ്‌

      നന്ദൂസ്…..

      താങ്കൾക്ക് ദിവസവേതനം ആണോ മാസശമ്പളം ആണോ..?
      ഒട്ടുമിക്ക ചവറിന്റെ കമന്റ്‌ ബോക്സിൽ വരെ ഈ പേരിൽ കമന്റ്‌ കാണാം…
      ഈ കഥകൾ മുഴുവൻ വായിക്കണം എന്നുണ്ടെങ്കിൽ താങ്കൾ അഡ്മിൻ പാനലിൽ ആയിരിക്കണം….

      എന്തോ…. 🤔
      ആ.., എന്തെങ്കിലും ആകട്ടെ…

      സ്നേഹം മാത്രം…
      ❤️❤️❤️

      1. evide admin ayi Oral mathrme ollu. veruthe oru aropana unnayikkaruthu…

        1. കബനീനാഥ്‌

          ഇതൊരു ആരോപണം ഒന്നും ആയിക്കാണണ്ട കുട്ടേട്ടാ…
          എന്റെ സംശയം സ്വാഭാവികം മാത്രം ആണ്…
          ഒരേ ആൾ തന്നെ ഓരോ സ്റ്റോറി വരുമ്പോഴും അതിനൊക്കെ വായിച്ചു കമന്റ്‌ ചെയ്യുന്നതിന് ഒരു സമയം, കാലതാമസം എല്ലാം ഉണ്ടാവേണ്ടതുണ്ട്…
          അങ്ങനെ ഉള്ള സത്യസന്ധമായ അഭിപ്രായം, അഭിനന്ദനങ്ങൾ എന്നിവയാണ് ഒരു എഴുത്തുകാരന്റെ ഊർജജം…
          അല്ലാതെ ഒരു മാതിരി കമന്റ്‌ വരുമ്പോൾ അതു എഴുത്തുകാരനു ഒരു വിധത്തിലുമുള്ള പ്രോത്സാഹനം ആകുന്നതേയില്ല..മറിച്ചാണ് സംഭവിക്കുക…

          സ്നേഹം മാത്രം…
          ❤️❤️❤️

          1. paisa koduthu comment edikkenda gathikedu undayittilla… ethuvare….

  7. എന്റെ മനസിലൂടെ പല പല ചിന്തകൾ കടന്ന് പോകുന്നു 🥺അങ്ങനെ ഉള്ള ചിന്തകൾ കടന്നുപോകാൻ ഇടയാക്കിയ നാഥേട്ടാ.. 🤗😘അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..എന്ന് സ്വന്തം യാമിക..💃🏻💃🏻

  8. കിടിലൻ ഒരു സിനിമ കാണുന്ന ഫീൽ 😍😍😍

    കബനി സാർ എന്നാ സുമ്മാവാ 😁🔥🔥

  9. ✍️…….???????????????????????????????????????????????????????????????????

    അടുത്ത part ന് waiting ബ്രോ🙏

  10. 🥰👑 Kabani 🫶🏻

  11. കബനിഫാൻ

    ഗോൾ എവിടെ കബനി

  12. പുതുലോകത്തിലേക്കുള്ള മധുമിതയുടെ പ്രയാണം ഇവിടെ ആരംഭിക്കുകയായി. കാത്തിരിക്കുന്നു മറ്റൊരു കബനീ വിസ്മയത്തിനായി 🥰

  13. Goal um koodi idane pettannu

  14. കാർത്തു

    ഒരു മുറി മാത്രം… തുറക്കാതെ വെയ്ക്കാം ഞാൻ… അതിഗൂഢമെന്നുടെ ആരാമത്തിൽ……………..””

    Nb: പൂർണിമ ആരാണ് എന്ന് മാത്രം മനസ്സിലായില്ല. 😊

    1. കബനീനാഥ്‌

      ഒരു കഥാപാത്രം മാത്രം ബ്രോ…
      അതിലപ്പുറം ഒന്നും ഇല്ല…
      സ്നേഹം മാത്രം…
      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *