വെള്ളിയാം കല്ല് 5 [Zoro] 58

 

പിന്നെ ക്ലാസിൽ കേറാൻ ഞങ്ങൾക്കും തോന്നിയില്ല…. കാൻ്റീനിൽ പോയി പുട്ടും മുട്ട കറിയും കഴിച്ചു ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ചർച്ച തുടങ്ങി ഉറുമ്പിൻ്റെ ദാമ്പത്യത്തിൽ വരെ നീണ്ടു പോകും….

 

 

 

അങ്ങനെ അതും പറഞ്ഞു അവിടെ ഇരിക്കുമ്പോഴാണ് കുറച്ച് പുതുമുഖങ്ങൾ.. ഞങ്ങൾക്ക് അരികിലേക്ക് വന്നത്….

 

അടുത്ത വള്ളിയാവുമെന്ന് കരുതി ഞാൻ അവന്മാരെ മൈൻഡ് ചെയ്യാൻ പോയില്ല…. പക്ഷെ വരാനുള്ളത് മുട്ട പൂച്ചിയുടെ രൂപത്തിലായാലും വന്നിരിക്കും…… അതാണ് ചരിത്രം…..

 

 

 

 

മക്കൾ കുറച്ച് നീങ്ങി ഇരിണാട്ടെ ചേട്ടമാര് കൂടി ഇവിടെ ഇരിക്കട്ടെ….. “”””……….

 

 

 

എന്നെയും  വിഷ്ണുവിനെയും തള്ളി നീക്കി അതിലൊരുത്തൻ ഞങ്ങളുടെ നടുക്ക് തന്നെ കേറി സ്ഥാനം പിടിച്ചു….. കാണാൻ സുമുഖൻ… നല്ല കട്ട താടി ദൃഢതയുള്ള ശരീരം…വെള്ള ജുബ്ബയും കറുത്ത കരയുള്ള ഡബിൾ സെഡ് മുണ്ടും… കൈയിൽ ഒരു സ്വർണത്തിൻ്റെ കുരിശ് കൈച്ചേനും ധരിച്ച നല്ല ഒരു അസ്സൽ അച്ചായൻ…… ബാക്കിയുള്ള അഞ്ചെട്ടു പേരും ഞങ്ങൾക്ക് അടുത്തും ചുറ്റുമായി തന്നെ വേറെയും സ്ഥാനം പിടിച്ചു……..

 

 

 

ചുറ്റും ഒരടിയുടെ അന്തരീക്ഷം……….

 

 

 

ഇന്നലെ ഹോസ്പിറ്റലിൽ വച്ച് അനിയന്മാര് നല്ല പെർഫോമൻസാണെന്ന് കേട്ടലോ..…. എന്താ സീനിയേഴ്സിനെ കൈവെച്ച് കാമ്പസിൽ ഹീറോയിസമാകാമെന്നാണോ??? ഏഹ്…..”””””……. എൻ്റെ മേലിൽ കൈയിട്ട് ഷോൾഡറിൽ ഉഴിഞ്ഞു കൊണ്ടവൻ ഞങ്ങളെ മാറി നോക്കിക്കൊണ്ട് ഏതോ തെലുങ്ക് സിനിമക്ക് വേണ്ടി കൈരളി ടിവി dub ചെയ്ത് പോലെ ഡയലോഗും അടിച്ചവൻ ഒരേ ചിരി…….

The Author

Zoro

മണ്ണിലേക്ക് വരുന്ന മഴക്കറിയില്ലല്ലോ. പ്രണയത്തോടെ അവൾ വിളിച്ചത് തൻ്റെ മരണത്തിലേക്കാണെന്ന്...

3 Comments

Add a Comment
  1. നന്ദുസ്

    മച്ചാനെ പൊളി…
    ഒരു ആക്ഷൻ ത്രില്ലെർ മൂവി കണ്ട ഫീൽ…
    അടിപൊളി…
    ഇച്ചിരി സ്പീഡ് കൂട്ടിക്കോ… ഇനിയും ഇങ്ങനെ ലേറ്റാക്കി വച്ചു നീട്ടല്ലേ.. പ്ലീസ്…
    വായിച്ചു ആസ്വദിക്കാനുള്ള ആ ഒരു ഫ്ലോ ഇല്ലാതാകുന്നു.. ഹെൽത്ത്‌ ഒക്കെ അല്ലേ മച്ചാനെ…

  2. bro kurenall aayee kathirikkunnu thanks

  3. 😱😱😱😱😱😱😱😱😱😱😱

Leave a Reply

Your email address will not be published. Required fields are marked *