******************************************
ടൂര്‍ കഴിഞ്ഞ് മമ്മി വന്നപ്പോള്‍ ഞാനും മാത്തന്‍ ചേട്ടനും കൂടിയാണ് കോളജില്‍ പോയത് മമ്മിയെ കൂട്ടിക്കൊണ്ട് വരാന്‍.
ഗേറ്റിനു വെളിയില്‍ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ പിങ്ക് ചുരിദാര്‍ സ്യൂട്ടില്‍ ഉയര്‍ത്തി കെട്ടിയ തലമുടി ഒന്ന് മാടിയൊതുക്കി നല്ല സ്റ്റൈലില്‍ നടന്നു വരുന്ന മമ്മിയെ നോക്കി കണ്ണുകള്‍ പറിക്കാതെ നോക്കുകയാണ് മാത്തന്‍ ചേട്ടന്‍.
“ഒന്ന് മയത്തില്‍ ഒക്കെ നോക്കി ചേട്ടാ..”
അത് കണ്ട് ഞാന്‍ പറഞ്ഞു.
മാത്തന്‍ ചെറിയ ഒരു ചിരിയോടെ നോട്ടം പിന്‍വലിച്ചു.
“ഏതേലും കൊമ്പത്തെ സിനിമാ നടി ഇത്രേം സ്റ്റൈല്‍ ആയി നടക്കുവോ ശ്രീക്കുട്ടാ?”
ഒരാള്‍ പ്രേമത്തില്‍ ആകുമ്പോള്‍ പ്രണയിനി ചെയ്യുന്നത് എല്ലാം സൌന്ദര്യമാണ്…
“എന്നാടാ ഒരു ഒറക്കച്ചടവ്?”
എന്‍റെ അടുത്ത് എത്തി മമ്മി ചോദിച്ചു.
“ഇന്നലെ പാതിരാത്രി കഴിഞ്ഞാവും കെടന്നത് അല്ലെ?”
അത് പറഞ്ഞ് മമ്മി മാത്തന്‍ ചേട്ടനെ നോക്കി.
“അല്ലെ മാത്തപ്പാ?”
അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കി.
“ഈ മമ്മി…”
ഡോര്‍ തുറന്ന് കൊണ്ട് ഞാന്‍ പറഞ്ഞു.
“വന്നു കേറീല്ല! അതിന് മുന്നേ! എല്ലാം എന്നാ എളുപ്പമാ കണ്ടുപിടിക്കുന്നെ?”
“നീയൊന്ന് അനങ്ങിയാ ഞാന്‍ അറിയും എന്‍റെ ശ്രീക്കുട്ടാ!”
അകത്തേക്ക് കയറി മമ്മി പറഞ്ഞു. അപ്പോള്‍ അയാള്‍ മമ്മി അറിയാതെ മമ്മിയുടെ ഓരോ ചലനവും വീക്ഷിക്കുന്നത് ഞാന്‍ കണ്ടു. മമ്മി ഡോറില്‍ കൈ പിടിക്കുന്നത്. കാല്‍ ഉയര്‍ത്തി അകത്ത് കയറുന്നത്, ഇരിക്കുന്നത്…