വേശ്യായനം 9 [വാല്മീകൻ] 168

മറ്റു ബോഡി ഗാർഡ്സിനെ വക വരുത്തി മാർക്കോസും അവിടെയെത്തി. വീണു കിടക്കുന്ന അയാളെ കണ്ട് വലയിൽ കുടുങ്ങിയ ഇരയെ കണ്ട വേട്ടക്കാരനെ vപോലെ മാർക്കോസ് ചിരിച്ചു. അയാളുടെ അടുത്തിരുന്ന് മാർക്കോസ് ജാക്കെറ്റിൽ നിന്നും ഒരു പ്ലയെർ പുറത്തെടുത്ത് അയാളുടെ വായ ബലം പ്രയോഗിച്ച് തുറന്ന് ഒരു അണപ്പല്ല് പറിച്ചെടുത്തു. വായിൽ നിന്നും ചോരയൊലിപ്പിച്ച് കരഞ്ഞു കൊണ്ട് അയാൾ വീണ്ടും അതെ ചോദ്യം ആവർത്തിച്ചു. കൃഷ്ണദാസ് പോക്കെറ്റിൽ നിന്നും ബുള്ളറ്റ് കവറോട് കൂടി പുറത്തെടുത്ത് അയാളെ കാണിച്ചു.

“നീ ഇതാർക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് മാത്രം പറഞ്ഞാൽ മതി.” കൃഷ്ണദാസ് ചോദിച്ചു.

“എനിക്കറിയില്ല. ഇത് ഞാനല്ല ഉണ്ടാക്കിയത്” അയാൾ നിഷേധിച്ചു.

മാർക്കോസ് ഒരു കത്തിയെടുത്ത് അയാളുടെ കവിളിൽ മുറിവുണ്ടാക്കി മുഖത്തെ തൊലി പൊളിക്കാൻ തുടങ്ങി. അയാൾ മാർക്കോസിനെ തടയാൻ നോക്കി. പക്ഷെ മാർക്കോസിൻ്റെ കരുത്തിനു മുൻപിൽ അയാൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. അയാൾ വീണ്ടും ചോര വാർന്നൊഴുകുന്ന മുഖവുമായി ആർത്തു കരഞ്ഞു.

“പറയാം. ഞാൻ പറയാം”

മാർക്കോസ് അയാളുടെ മുഖം മുറിക്കുന്നത് നിർത്തി.

“അയാളുടെ പേരറിയില്ല. എൻ്റെ കയ്യിൽ നിന്നാണ് വെടിയുണ്ടകൾ വാങ്ങാറ്. ഈയടുത്തും കുറച്ചു പറഞ്ഞുണ്ടാക്കിച്ചിരുന്നു”

“ഇയാളെ എങ്ങനെ ബന്ധപ്പെടും?” കൃഷ്ണദാസ് ആരാഞ്ഞു.

“പത്രത്തിൽ ഒരു പ്രത്യേക പരസ്യം കൊടുക്കണം. ക്ലാസിഫൈഡ് സെക്ഷനിൽ. അതിലെ നമ്പറിൽ അയാൾ വിളിക്കും. പരസ്യത്തിൻ്റെ സാമ്പിൾ എൻ്റെ ഡയറിയിലുണ്ട്.”

കൃഷ്ണദാസ് മേശ പരതി ഡയറി എടുത്ത് പരസ്യ സാമ്പിൾ കണ്ട് പിടിച്ചു.

‘ഇതാണോ?”

“അതെ. ഇത് തന്നെ. ഇനി എന്നെ വെറുതെ വിടണം.” അയാൾ കെഞ്ചി.

കൃഷ്ണദാസ് മാർക്കോസിനോട് തല കൊണ്ട് ആംഗ്യം കാണിച്ചു. മാർക്കോസ് അയാളുടെ വയറിനു ഇടതു വശം കത്തി കുത്തിയിറക്കി വയർ കുറുകെ കീറി. കുടൽ മാല പുറത്തു വന്നു അയാൾ മരിച്ചു വീണു. മാർക്കോസ് അയാളുടെ തല അറുത്ത് മേശക്ക് മുകളിൽ പ്രതിഷ്‌ഠിച്ചു.

പത്രപരസ്യം കണ്ട് കൊലയാളി വിളിച്ചപ്പോൾ മാർക്കോസ് അയാളോട് ഒരാളെ കൊല്ലാനുള്ള കൊട്ടേഷനെ കുറിച്ച് സംസാരിക്കാനാണെന്ന് ധരിപ്പിച്ച് നേരിൽ കാണാൻ ആവശ്യപ്പെട്ടു.  അയാൾ കുറെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ബീച്ച് സൈഡിലെ ഒരു റെസ്റ്റോറന്റിൽ കാണാൻ സമ്മതിച്ചു. അയാളുടെ പ്രവർത്തന രീതികളെ കുറിച്ച് ധാരണയുണ്ടായിരുന്ന കൃഷ്ണദാസിന് അയാൾ വിശ്വാസമില്ലാതെ നേരിട്ട് വരില്ലെന്ന് ഉറപ്പായിരുന്നു. റെസ്റ്റോറന്റിനു സമീപത്തുള്ള കെട്ടിടങ്ങളെ നിരീക്ഷിച്ച കൃഷ്ണദാസ് അയാൾ ഒളിഞ്ഞു നിരീക്ഷിക്കാൻ സാധ്യതയുള്ള സ്ഥലം മനസ്സിലാക്കി. മാർക്കോസിനെ റെസ്റ്റോറെന്റിലേക്ക് വിട്ട് കൃഷ്ണദാസ് അവിടെ ഒളിച്ചു നിന്നു. കൃഷ്ണദാസ് പ്രതീക്ഷിച്ച പോലെ കൊലയാളി അവിടെ റെസ്റ്റോറന്റ് നിരീക്ഷിക്കാൻ വന്നു. ആരോഗ്യദൃഢഗാർത്ഥനായ ഒരു വെള്ളക്കാരനായിരുന്നു കൊലയാളി. കാഴ്ചയിൽ ഒരു എക്സ് മിലിട്ടറിയെന്ന് തോന്നിപ്പിക്കുന്ന പ്രകൃതവും അതിനെ ശരിവെക്കുന്ന ടാറ്റൂകളും ഉണ്ടായിരുന്നു. കഷണ്ടി കയറിയ കുറ്റിമുടിയും വെള്ളാരം കണ്ണുകളും ഉള്ള അയാളെ   കനത്ത സംഘട്ടനത്തിനൊടുവിൽ കൃഷ്ണദാസ് കീഴ്‌പ്പെടുത്തി. മാർക്കോസിന് അടയാളം കാണിച്ചപ്പോൾ അയാൾ വന്നു. രണ്ട് പേരും കൊലയാളിയെ കാറിൻ്റെ ഡിക്കിയിലിട്ട് അവരുടെ രഹസ്യ സങ്കേതത്തിലേക്ക് കൊണ്ട് പോയി.

ബോധം വന്നപ്പോൾ അയാൾ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിൽ പൂർണ നഗ്നനായി തല കീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. അയാൾ രക്ഷപ്പെടാൻ വേണ്ടി ഇളകിയപ്പോൾ മാർക്കോസ് അയാൾക്കടുത്തേക്ക് ചെന്നു.  കൃഷ്ണദാസ് കുറച്ചകലെ ഒരു കസേരയിലിരുന്ന് അവിടെ നടക്കുന്നതെല്ലാം വീക്ഷിച്ചു.

The Author

15 Comments

Add a Comment
  1. ഉഫ്ഫ്ഫ് ഇജ്ജാതി പ്രതികാരം. ഈ ഭാഗത്തോട് കൂടി കഥ അവസാനിക്കും എന്നാണ് കരുതിയത് പക്ഷെ ഇല്ല.ഇനി എന്താണ് കഥ??അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. പ്രതികാരം, പെണ്ണുങ്ങളോട് ഈ രീതിയിൽ ചെയ്യുന്നത് അല്പം നൊമ്പരപ്പെടുത്തി…
    എന്തായാലും പക വീട്ടൽ കഴിഞ്ഞല്ലോ…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ.

  3. അടിപൊളി….

  4. Dear Brother, കൃഷ്ണദാസിന്റെയും മാർക്കോസിന്റെയും പ്രതികാരം അതി ഭീകരം തന്നെ. പക്ഷെ തെറ്റ് പറയാൻ ആവില്ല. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

  5. kollam valare nannayitundu,
    nalle avatharanam ,keep it up and continue.

  6. ശെരിക്കും ഇത് ആരെയെങ്കിലും ഉദ്ദേശിച്ചുള കഥ ആണോ അല്ല എന്നും ഇ കഥ തുടങ്ങുമ്പോൾ ഉള്ള ആ വാചകം വായിച്ചത് കൊണ്ട് ചോദിച്ചു പോയതാ

    1. ചുമ്മാ ഒരു ജാഡക്ക്….?

Leave a Reply

Your email address will not be published. Required fields are marked *