കല്യാണിയുടെ ബംഗ്ളാവിലേക്ക് ഇരച്ചു കയറിയ കൃഷ്ണദാസ് കണ്ടത് സോഫയിൽ കാലു നീട്ടിയിരിക്കുന്ന കല്യാണിയെ ആണ്. നിലത്തു ഇരുന്നു ‘അമ്മ കല്യാണിയുടെ കാലു തടവുന്നു. അപരിചിതർ പെട്ടെന്ന് കയറിയത് കണ്ട് കല്യാണി ഞെട്ടി എഴുനേറ്റു. കൃഷ്ണദാസ് തോക്കെടുത്ത് കല്യാണിയുടെ നേരെ ചൂണ്ടി. ചന്ദ്രിക ആകെ സ്ഥബ്ദ്ധയായി.
“മോനേ…” അലറിക്കരഞ്ഞ് അവർ കല്യാണിയുടെ മുന്നിൽ കൈവിടർത്തി നിന്നു.
“ഇവരെ ഒന്നും ചെയ്യരുത്. എൻ്റെയും ആതിരയുടെയും ജീവൻ രക്ഷിച്ചത് ഇവരാണ്. ഇവരില്ലായിരുന്നുവെങ്കിൽ അഹമ്മദ് എന്നേ ഞങ്ങളെ കൊന്നേനെ”
കൃഷ്ണദാസ് തോക്ക് താഴ്ത്തി. ബഹളം കേട്ട് ആതിര ഓടി വന്നു. മരിച്ചു പോയെന്ന് കരുതിയ ഏട്ടനെ കണ്ടപ്പോൾ അവൾ കരഞ്ഞു കൊണ്ടോടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.
“എന്തിനാ മോനെ ഇതൊക്കെ? നിൻ്റെ അച്ഛനെ കൊന്നതിനാണെങ്കിൽ നീ ഇവരെയൊക്കെ കൊന്നാൽ അച്ഛൻ തിരിച്ചു വരുമോ? നിൻ്റെ അച്ഛനെ കൊന്നത് അഹമ്മദല്ല. നിൻ്റെ അച്ഛൻ അഹമ്മദിനോട് ചെയ്തതെന്തൊക്കെയാണെന്ന് നിനക്കറിയുമോ? അത്രയും ക്രൂരനായ ആളായിരുന്നു നിൻ്റെ അച്ഛൻ.” ചന്ദ്രിക പറഞ്ഞു നിർത്തി.
“ഇതൊക്കെ അച്ഛന് വേണ്ടിയാണെന്നാണോ ‘അമ്മ കരുതിയത്?” കൃഷ്ണദാസ് അവൻ്റെ പോക്കറ്റിൽ നിന്നും എമിലിയുടെ ഫോട്ടോ എടുത്ത് അമ്മക്ക് നേരെ നീട്ടി.
ചന്ദ്രിക ഫോട്ടോ വാങ്ങി കൃഷ്ണദാസിനെ ചോദ്യഭാവത്തിൽ നോക്കി.
കൃഷ്ണദാസ് അവൻ്റെ ഇന്ഗ്ലണ്ടിലെ ജീവിത കഥ അമ്മയോട് പറഞ്ഞു. എല്ലാം ഒരു മായാകഥ പോലെ ചന്ദ്രികയും ആതിരയും കേട്ടു.
“കല്യാണി എന്ത് പിഴച്ചു മോനെ? ഇവൾ എന്നേയും ആതിരയെയും സഹായിക്കുകയല്ലാതെ ഒന്നും ചെയ്തിട്ടില്ല. ഇവളെ ദയവു ചെയ്ത് ഒന്നും ചെയ്യരുത്”.
കൃഷ്ണദാസ് ചിന്താനിമഗ്നനായി ഇരുന്നു. കുറെ നേരം ആ മുറിയിൽ നിശബ്ദത പരന്നു.
“ശരി.. ഇവളെ ഞാൻ ഒന്നും ചെയ്യില്ല. പക്ഷെ അമ്മയും ആതിരയും എൻ്റെ കൂടെ വരണം.” കൃഷാൻദാസ് ആവശ്യപ്പെട്ടു.
“ആതിരയെ നീ കൊണ്ട്പോയ്ക്കോ. അവളെ നീ നന്നായി നോക്കണം. നല്ല ആളെ കൊണ്ട് വിവാഹം കഴിപ്പിക്കണം. അത് നിൻ്റെ ഉത്തരവാദിത്തമാണ്. ഞാൻ എങ്ങോട്ടും ഇല്ല. ഞാനും കല്യാണിയും ഇവിടെത്തന്നെ കഴിയും. ഇത് എൻ്റെ ഉറച്ച തീരുമാനമാണ്. ഇവളെ നിനക്ക് കൊല്ലണമെങ്കിൽ ആദ്യം എന്നെ നീ കൊല്ലണം.”
കൃഷ്ണദാസ് ആകെ ചിന്താകുഴപ്പത്തിലായി. അവന് ചന്ദ്രിക പറഞ്ഞത് അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അവൻ ആതിരയെയും കൂട്ടി അവിടുന്ന് ഇറങ്ങി. ആതിരയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി അഹമ്മദിൻ്റെ ബംഗ്ളാവിലെത്തി. അവിടെയുള്ള കാവൽക്കാരെ എല്ലാം വധിച്ച ശേഷം സുഹറയെ ബന്ധനസ്ഥയാക്കി. അവൻ അവിടെ അഹമ്മദിൻ്റെ വരവ് കാത്തു നിന്നു.
അഹമ്മദ് ഉള്ളിൽ കയറിയതും കൃഷ്ണദാസും മാർക്കോസും ഒളിഞ്ഞിരുന്ന് സെക്യൂരിറ്റി ഗാർഡ്സിനെ വെടിവെച്ചിട്ടു. അഹമ്മദ് തോക്കെടുക്കാൻ തുനിഞ്ഞതും കൃഷ്ണദാസ് പിസ്റ്റൾ ചൂണ്ടി പുറത്തേക്ക് വന്നു. കൃഷ്ണദാസിനെ കണ്ടതും അഹമ്മദ് ഞെട്ടിത്തരിച്ചു. മാർക്കോസ് അയാളുടെ പുറകിലൂടെ വന്ന് അഹമ്മദിനെ തലക്കടിച്ചു വീഴ്ത്തി.
ബോധം വന്നപ്പോൾ അഹമ്മദ് ഉൾക്കടലിൽ ഒരു ബോട്ടിൽ ഇരുമ്പു തൂണിൽ കൈകൾ പുറകിലേക്ക് കെട്ടിയിട്ട നിലയിൽ ആയിരുന്നു. അയാളുടെ ശരീരത്തിൽ ഒരു തരി വസ്ത്രങ്ങൾ പോലും ഉണ്ടായിരുന്നില്ല. കടലിലെ കാറ്റിൽ തണുത്ത് വിറച്ച അയാൾ പതിയെ കണ്ണ് തുറന്ന് ചുറ്റും നോക്കി. തൊട്ടടുത്ത ഒരു തൂണിൽ സുഹറയെയും കെട്ടിയിട്ടിരുന്നു. അവളും പൂർണ നഗ്ന ആയിരുന്നു. വായിൽ തുണി തിരുകിയതിനാൽ അവളുടെ ശബ്ദം പുറത്തു വന്നിരുന്നില്ല. അഹമ്മദ് മുന്നിൽ മാർക്കോസ് ഒരു വലിയ കഠാരയും കയ്യിൽ പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. അഹമ്മദിന് ബോധം വന്നത് കണ്ട് അയാൾ അടുത്തേക്ക് ചെന്നു.
മാർക്കോസ് കഠാര അഹമ്മദിൻ്റെ കവിളിൽ കണ്ണിനു താഴെ മുട്ടിച്ചു. മാർക്കോസ് കഠാര താഴോട്ട് നീക്കുന്നതിനനുസരിച്ചു അഹമ്മദിനെ മുറിവേൽപ്പിച്ചു
ഉഫ്ഫ്ഫ് ഇജ്ജാതി പ്രതികാരം. ഈ ഭാഗത്തോട് കൂടി കഥ അവസാനിക്കും എന്നാണ് കരുതിയത് പക്ഷെ ഇല്ല.ഇനി എന്താണ് കഥ??അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
പ്രതികാരം, പെണ്ണുങ്ങളോട് ഈ രീതിയിൽ ചെയ്യുന്നത് അല്പം നൊമ്പരപ്പെടുത്തി…
എന്തായാലും പക വീട്ടൽ കഴിഞ്ഞല്ലോ…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ.
അടിപൊളി….
Dear Brother, കൃഷ്ണദാസിന്റെയും മാർക്കോസിന്റെയും പ്രതികാരം അതി ഭീകരം തന്നെ. പക്ഷെ തെറ്റ് പറയാൻ ആവില്ല. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
effective
Thanks
Kallaki polichu
Thanks
kollam valare nannayitundu,
nalle avatharanam ,keep it up and continue.
Thanks
ശെരിക്കും ഇത് ആരെയെങ്കിലും ഉദ്ദേശിച്ചുള കഥ ആണോ അല്ല എന്നും ഇ കഥ തുടങ്ങുമ്പോൾ ഉള്ള ആ വാചകം വായിച്ചത് കൊണ്ട് ചോദിച്ചു പോയതാ
ചുമ്മാ ഒരു ജാഡക്ക്….?
????
Nice very gud
Thanks