വേശ്യയെ പ്രണയിച്ചവൻ [കൃഷ്ണ] 458

വേശ്യയെ പ്രണയിച്ചവൻ

Veshyaye Pranayichavan bY കൃഷ്ണ

 

ഇന്നും എന്റെ ചിന്തകളെ ഭ്രാന്തമായി കൊല്ലുന്നവൾ.. ഞാൻ അറിഞ്ഞ ആദ്യ പെണ്ണ് എന്റെ ചാരു.. പെണ്ണ് എന്താണ് അവളുടെ ഗന്ധം എന്തെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേ എനിക്ക് ഉണ്ടായിരുന്നുള്ളു എന്റെ അമ്മ..അടുപ്പിലെ ചാരത്തിന്റെയും മുടിയിലെ കനെച്ച എണ്ണയും മണമുള്ള എന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന എന്റെ അമ്മയുടെ വിയർപ്പിന്റെ ഗന്ധം..

അടുക്കള ജോലിക്ക് പോയ ഏതോ ഒരു വീട്ടിലെ മുതലാളിയുടെ വികാരം അതാണ് ഞാൻ.. നാടും വീടും ഉപേക്ഷിച്ചു എന്നെയും കൊണ്ട് ഈ നാട്ടിൽ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞു.. ഒരുപാട് കഷ്ട്ടപ്പെട്ടു അമ്മ എന്നെ പഠിപ്പിച്ചത്.. അമ്മക്ക് എപ്പോഴും പറയാനുള്ളത് ഒന്നുമാത്രം….

” പെണ്ണ് അത് ഒരിക്കലും ഒരു വികാരം മാത്രം ആയി എന്റെ മകൻ കാണരുത്.. അവൾക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്.. ഒരുനിമിഷത്തെ സുഖത്തിനു ഇല്ലാതാക്കുന്നത് അവളുടെ സ്വപ്നങ്ങൾ ആയിരിക്കും…”

ഒരുപക്ഷേ തന്റെ മകൻ കാരണം അമ്മക്ക് വന്നൊരു അവസ്ഥ മറ്റൊരു പെൺകുട്ടിക്ക് ഉണ്ടാകാൻ പാടില്ല എന്ന് കരുതി തന്നെ ആണ് എപ്പോഴും ഈ കാര്യം എന്നെ ഓർമ്മിപ്പിക്കുന്നത്…. അതുകൊണ്ട് തന്നെ പെൺകുട്ടികളോട് ഒരു പ്രത്യേക വാത്സല്യവും സ്നേഹം ഉള്ളിൽ ഉണ്ട്… എന്നിരുന്നാലും പെൺകുട്ടികളോട് ആരോടും അതികം സംസാരിക്കാറില്ല എന്ന് മാത്രം… ആകെ ഈ ഭൂമിയിൽ തനിക്കു പറയാനുള്ള ഒരു ബന്ധം അമ്മ അത് ഒന്നുമാത്രം.. അതും ഇന്ന് തനിക്ക് ഇല്ല… ഈ ഭൂമിയിൽ ഇനി എനിക്ക് ബന്ധങ്ങളും സ്വന്തങ്ങളും ഒന്നും ഇല്ല…

അമ്മ മരിച്ചതിൽ പിന്നെ എന്റെ ജീവിതം തോന്നിയപോലെ ആയി.. സൗഹൃദം, മദ്യം, മയക്കുമരുന്ന്, എന്ന് വേണ്ട എല്ലാം.. പക്ഷേ ഒന്ന് മാത്രം അമ്മ എപ്പോഴും പറയാറുള്ള പെണ്ണ് അതൊന്നു ഒഴിച്ചു മറ്റെല്ലാ ദുശീലങ്ങളും ഇന്ന് എനിക്കോപ്പം ഉണ്ട്.. അങ്ങനെ ഇരിക്കെ ഒരുദിവസം സുഹൃത്തുക്കൾക്കൊപ്പം ഒരു യാത്ര പോയി ബോംബെ തെരുവിലേക്ക് … അവിടെ അത്യാവശ്യം വേണ്ട എല്ലാം പണം ഉണ്ടെകിൽ മുൻപിൽ കൊണ്ടുത്തരാൻ ആളുകൾ നിരന്നു നിൽക്കുന്നു..ട്രെയിൻ ഇറങ്ങിയ ഞങ്ങൾക്ക് അരികിലേക്ക്‌ ഒരാൾ വന്നു…

” സർ ആപ്പ് കഹാ ജാ രേഹാഹേ?”

” ഹമെൻ യഹാൻ ഇക്ക് അച്ചാ ഹോട്ടൽ മേം ജാ ലേ ജായെ.. “

അയാൾക്കുള്ള മറുപടികൊടുത്തത് അനിൽ ആയിരുന്നു അത്യാവശ്യം നന്നായി ഹിന്ദി ഭാഷയിൽ സംസാരിക്കാൻ അവന്‌ അറിയാം.. റെയിൽവേ സ്റ്റേഷനിൽ നിന്നും അടുത്തുള്ള ഒരു ഹോട്ടലിലേക്ക് ഞങ്ങളെയും കൊണ്ട് റിക്ഷക്കാരൻ അതിവേഗം യാത്ര തുടർന്നു… ഞങ്ങളെ വെളിയിൽ നിർത്തി അയാൾ എന്തൊക്കെയോ ഹോട്ടലിലെ റിസപ്ഷനിൽ ഇരിക്കുന്ന ആളിനോട് പറയുന്നത് കാണാം.. കുറച്ച് നിമിഷങ്ങൾക്ക്‌ ശേഷം ഞങ്ങൾക്ക് അടുത്തേക്ക് അയാൾ വന്നു…

” സർ ആയെ “

റിസപ്ഷനിലെ പരിപാടി ഒക്കെ കഴിഞ്ഞു റൂമിൽ ചെന്ന് വിശാലമാക്കി ഒരു കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും ഞങ്ങൾക്ക് കഴിക്കാനുള്ള മദ്യവും ഭക്ഷണവും മേശപ്പുറത് ഉണ്ടായിരുന്നു.. കുളിക്കുന്നതിനിടയൽ സുരേഷ് പറയുന്നത് കേട്ടിരുന്നു ഒരു പെൺകുട്ടിയുടെ കാര്യം.. പെണ്ണിനോട് ഒട്ടും താല്പര്യം ഇതുവരെയും തോന്നിയിട്ടില്ല എന്നുള്ളത് ആണ് സത്യം.. പക്ഷേ ഇന്ന് താൻ അത് നിരസിച്ചാൽ ഒരുപാട് ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകേണ്ടി വരും.. അവരെ ബോധ്യപ്പെടുത്താൻ കുറച്ച് സമയം അവൾക്കൊപ്പം ഇരുന്നിട്ട് തിരികെ മുറിയിൽ നിന്നും ഇറങ്ങാം എന്ന് മനസ്സിൽ ഉറപ്പിച്ചു.

മദ്യം കഴിക്കുന്നതിനിടയിൽ കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് വാതിൽ തുറന്ന് നോക്കിയ ഞാൻ കണ്ടത് എനിക്ക് മുൻപിൽ അതീവ സുന്ദരിയായ ഒരു പെൺകുട്ടിയെ ആയിരുന്നു.. കരിമഷിയെഴുതിയ അവളുടെ കണ്ണുകൾക്ക്‌ വല്ലാത്തൊരു വശ്യത ഞാൻ കണ്ടു.. ഞാൻ സ്വയം മറന്നു കുറച്ച് നിമിഷങ്ങൾ അവളുടെ കണ്ണുളളിലേക്ക് ഒരു മത്സത്തെ പോലെ ഊളിയിട്ടിറങ്ങി..

” ആരാടാ അത്?”

The Author

34 Comments

Add a Comment
  1. പൊളിച്ചു മുത്തേ ഈ കഥ തുടർന്ന് എഴുതുക വല്ലാത്ത ഒരു കരയിപ്പിച്ചു കളഞ്ഞല്ലടോ താൻ ഇത് നിർത്തിയ അവിടം വെച്ച് തുടങ്ങ് നല്ലൊരു ഫീൽ തന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ല മുത്തേ എന്താ ഇപ്പൊ പറയാ എത്ര സമയം എടുത്താലും ഇത് പൂർത്തിയാക്കാതെ പോകരുത്

  2. manasil cheriya neetal varuna kathakhal vayikumbol oru pretheka feela. superb

  3. പൊന്നു.

    ഒന്നൊന്നര കഥ…..

  4. PDF venam Dr. Ithu pole kurachu PDF ippo kaiyyilayi nalla story krishna

  5. ജിന്ന് ??

    കഥ നന്നായിട്ടുണ്ട് ബ്രോ..
    അടിപൊളി

  6. Excellent story .. manasina touch chayatha cheru kadha ..
    Engana oru kadha pinnam purathu kanum ..oru sthri swayam vasya akunnilla…samuham anu orala vasya akkunnathu..

  7. Kadha super aayitti

    Entho oru vallatha feel

  8. “ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും…..
    വാർത്തിങ്കൾ മായും പരിഭവത്താൽ…..
    പിരിയരുതിനിയും പ്രിയസഖി നീ…..
    മറയരുതിനിയും പ്രാണനിൽ നീ….”

    നഷ്ടസ്വപ്നങ്ങളും പേറി നടക്കുന്നവർക്കായി എഴുതിവെച്ചത് .

    നല്ല എഴുത്ത്

  9. മച്ചാനെ, കമ്പി ഇല്ലാത്ത ഇതു പോലത്തെ കഥകൾ വേറിട്ട ഒരു അനുഭവം തന്നെ ആണ്.
    എന്തായാലും കഥ പൊളിച്ചു ☺

  10. Ariyaathe aanengilum kannu niranju ?…. Hates of you

  11. ? 6പേജ്കൊകൊണ്ട് മനസ്സിൽ ഇടംപിടിച്ച ഒരു കഥ ഇതായിരിക്കും

  12. Ingalu njangaleyokke karayikum…..super story..

  13. , രക്ഷയില്ലാട്ടോ നീ കസർത്ത്

  14. നൈസ് ഫീലിംഗ് കൃഷ്ണ. കണ്ണു നിറഞ്ഞു പോയി . ഒന്നും പറയാൻ ഇല്ല kidu.

  15. ദൈവമേ. ഉള്ളിൽ തട്ടുന്ന ഒരു കഥ.

  16. ദേവൻ

    കുറച്ച് നേരത്തേക്ക് ഞാൻ ഭൂമിയിൽ അല്ലായിരുന്നു ബ്രോ.. കഥയിൽ അലിഞ്ഞു പോയി…. തകർത്തു…

  17. Hats off man
    Super story

  18. ഞാൻ കരഞ്ഞു പോയി സൂപ്പർ…

  19. Sreekutten

    Super story

  20. ഒരമ്മ മകനു നൽകാവുന്ന എറ്റവും വിലയേറിയ മെസേജ്
    ” പെണ്ണ് അത് ഒരിക്കലും ഒരു വികാരം മാത്രം ആയി എന്റെ മകൻ കാണരുത്.. അവൾക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്.. ഒരുനിമിഷത്തെ സുഖത്തിനു ഇല്ലാതാക്കുന്നത് അവളുടെ സ്വപ്നങ്ങൾ ആയിരിക്കും…”

    ഇടക്ക് ഇതുപോലുള്ള കമ്പിയില്ലാ കഥകളും പ്രസ്ദ്ധീകരിക്കണം

  21. ഒരു രക്ഷയും ഇല്ല ബ്രോ തകർത്തു…
    കമ്പികഥകൾ മാത്രം നിറഞ്ഞ ഈ സൈറ്റിൽ ഇടക്ക് ഇതുപോലുള്ള കഥകൾ അത്യാവശ്യം ആണ്…

  22. ഈപ്പച്ചൻ മുതലാളി

    കരയിച്ചു കളഞ്ഞല്ലോടാ…

  23. ഷാജി പാപ്പൻ

    പൊളിച്ചു
    തിമിർത്തു
    കലക്കി

  24. അജ്ഞാതവേലായുധൻ

    Aiwa..polichu

  25. Night King

    ഞാനും ഇത് പേരില്‍ എന്റെ ജീവിതത്തില്‍ നടന്ന ഒരു കഥ റെഡി ആക്കി വച്ചിട്ടുണ്ട്…എനിക്കിപ്പോള്‍ പേര്‌ മാറ്റണം

  26. ടാഗ് നോക്കാതെ കഥ വായിച്ചു തുടങ്ങുന്നതിന്റെ അപകടം ഇപ്പോൾ പിടികിട്ടി☹️

  27. മനസ്സ് നിറച്ച രചന….വല്ലാതെ ഇഷ്ടപ്പെട്ടു….

    (തുറന്നു ചോദിക്കട്ടെ… താങ്കൾക്ക് മനസ് വായിക്കുന്ന എന്തെങ്കിലും മെഷീൻ ഉണ്ടോ??? ഞാൻ ഈ തീം വെച്ചു ഒരു കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു…..സത്യമായിട്ടും….)

    1. ആരിത് ജോ അല്ലിയോ….

      നമ്മളെയൊക്കെ മറന്നു അല്ലെ….

      ?????

    2. ഷാജി പാപ്പൻ

      അപ്പോൾ എഴുതിയതിന്റെ ബാക്കി എവിടെ….

    3. എഴുതി പുർത്തിയാക്കികോളൂ ജോ മാറ്റിവെക്കണ്ട …. നിങ്ങളുടെ ശൈലിയിൽ വരുമ്പൊൾ അത് വേറിട്ടൊരനുഭവമായിരിക്കും

      1. Machane orupadu ishtaitta kalakki

        1. അന്നെ മറക്കാനോ??? നിങ്ങളൊക്കെ എന്റെ ചങ്കല്ലേ ചാർളിച്ചയാ….

          1. പഴയത് പൂർത്തിയാക്കിയിട്ടെ ബാക്കിയുള്ളൂ ഷാജിയെട്ടാ

          2. ഇനിയിപ്പോ ചിലപ്പഴേ വരൂ ദിവ്യാ… ഇനി അതുഞാൻ പബ്ലിഷ് ചെയ്താൽ കോപ്പിയടി പോലെ ആയിപ്പോകും…

Leave a Reply

Your email address will not be published. Required fields are marked *