വേട്ട 2 [Zodiac] 318

 

“അമ്മയോട് പറഞ്ഞിട്ടില്ല അല്ലെ..”

 

അവന്റെ ചോദ്യം കേട്ട അച്ഛൻ അവനെ നോക്കി..

 

“ഇല്ല..”

 

“പറയണം…എന്നോട് പണ്ട് ചെയ്തതുപോലെ ആകരുത്…”

 

അതും പറഞ്ഞു അവൻ നടന്നകന്നു..അപ്പോഴാണ് ശർമിള അയാളുടെ അടുത്തു വന്നിരുന്നത്..

 

“അച്ഛാ പേടിക്കണ്ട..അവളുടെ സർജറി കഴിഞ്ഞില്ലേ….ഒന്നും സംഭവിക്കില്ല..”

 

അത് കേട്ട അയാൾ ശര്മിളയെ നോക്കി..

 

“എനിക്ക് പേടി ഉണ്ട്..പക്ഷെ അത് പ്രിയയ്ക്ക് എന്താകും എന്നതിനേക്കാൾ പേടി പീറ്റർ ഇനി എന്തു ചെയ്യും എന്നതാണ്.”

 

“അച്ഛാ..”

 

“മോളെ..പീറ്ററിനെ പറ്റി നിനക്ക് അറിയുമോ..അവൻ ജനിച്ചപ്പോൾ മുതൽ അവളുടെ കൂടെ ആയിരുന്നു..ചേച്ചി കഴിഞ്ഞിട്ടേ അവനു ആരും ഉള്ളു..അവനു  ചേച്ചി ആണ് അമ്മയും ദൈവവും എല്ലാം..

 

അവർ തമ്മിൽ ഒരു തവണ പോലും അടി ആയിട്ടില്ല..അവൻ കഴിഞ്ഞ 2 വർഷം ആണ് ഇങ്ങനെ ആയത്..അതിന്റെ പേരിൽ മാത്രം ആണ് അടി ആയതും..

 

പ്രിയയോട് ഈ ക്രൂരത ചെയ്‌ത ഒരുവനെയും അവൻ വെറുതെ വിട്ടെന്ന് വരില്ല..മോൾ അവനെ നിയന്ത്രിക്കണം..അവൻ ഇനി മനസ്സിൽ കാണുന്നത് ഒന്നും നമ്മുക്ക് അറിയാൻ പറ്റില്ല…അവൻ ഇതുപോലെ ഒരു തവണ പോയപ്പോൾ ആണ് അവനെ എനിക്ക് ഈ നിലയിൽ കാണേണ്ടി വന്നത്..ഇനിയും അവൻ പോയി ..എനിക്ക് അത് പറ്റില്ല മോളെ..”

 

അവൾ പ്രിയയുടെ അച്ഛനെ ആശ്വസിപ്പിച്ചു..പിന്നീടുള്ള ഒരു ദിവസം ആരും പീറ്ററിനെ കണ്ടില്ല..പ്രിയയുടെ സർജറി നല്ല രീതിയിൽ നടന്നു..എന്നാൽ പിന്നീടുള്ള കാര്യങ്ങൾ ഡോക്ടർമാർ നോക്കി വരുകയായിരുന്നു..പ്രിയയുടെ ഭർത്താവ് തോമസും യു എസ്‌ ഇൽനിന്നും എത്തി..

 

അങ്ങനെ 2 ദിവസങ്ങൾക്ക് ശേഷം ഡോക്ടർ പ്രിയയുടെ അച്ഛനെയും  തോമസിനെയും ക്യാബിനിലേക്ക് വിളിച്ചു..

 

“ഡോക്ടർ പ്രിയക്ക് ഇപ്പോൾ..”

 

“സർജറി സക്‌സസ് ആണ്..പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല..പക്ഷെ വേറെ ഒരു പ്രശ്നം ഉണ്ടായി….പ്രിയ മെന്റലി ഡൗണ് ആണ്..നടന്നത് അങ്ങനെ ഉള്ള കാര്യങ്ങൾ ആണല്ലോ.”

 

“ഡോക്ടർ എന്താണ് പറഞ്ഞു വരുന്നത്..”

തോമസ് ചോദിച്ചു..

 

“പറയാം..നമ്മുടെ മാനസിക നില നമ്മുടെ ശരീരത്തെയെയും  ബാധിക്കാം..അത് തന്നെ ആണ് പ്രിയയിൽ സംഭവിച്ചിരിക്കുന്നത്..പ്രിയ ഹാഫ് പാരലൈസേഡ് ആണ്..അരയ്ക്ക് താഴോട്ട് പൂർണമായും തളർന്നിട്ടുണ്ട്..പക്ഷെ പേടിക്കണ്ട..സ്പൈനൽ കോർഡിനോ തലയ്ക്കോ ഒന്നും പ്രശ്നം ഇല്ല..അതുകൊണ്ടു തന്നെ അവൾ മാനസികമായി ശരിയാകുന്നതിനൊപ്പം ശാരീരികമായും ഒകെ ആകും…”

The Author

27 Comments

Add a Comment
  1. കൊള്ളാം, തുടരുക. ???

  2. ????

  3. ലങ്കാധിപതി രാവണൻ

    കിടു ♥️♥️

    Waiting for next part

  4. കൊള്ളാം, കഥ കൂടുതൽ interesting ആകുന്നുണ്ട്. പീറ്ററിന്റെ ഫ്ലാഷ്ബാക്ക് കൂടി പറയണം. അടുത്ത ഭാഗം page കൂട്ടി എഴുതൂ, ഒരു സസ്പെൻസ് ത്രില്ലർ സ്റ്റോറി ആകുമ്പോ അത്യാവശ്യം page ഉണ്ടെങ്കിലേ വായിക്കാൻ ഒരു feel ഉണ്ടാകൂ

  5. Zodiac ബ്രോ ശരിക്കും ത്രില്ലിങിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്.പീറ്റർ തന്നെ മുന്നോട്ട് വരുമെന്ന് കരുതിയില്ല.revenge എല്ലാം നന്നായിരിക്കണം അടിപൊളി ആയിത്തന്നെ മുന്നോട്ട് പോകട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ???

  6. ഞാൻ ആദ്യമായി ആണ് ഒരു കമൻ്റ് എഴുതുന്നത്… കഥ നന്നായി ഇഷ്ടപ്പെട്ടു…ഈ കഥയുടെ എഴുത്തുകാരനെ നേരിട്ട് പരിചയപ്പെടാൻ ആഗ്രഹം ഉണ്ട്…

  7. Yes….
    വേട്ട തുടങ്ങി…..
    വിട്ട് കളയരുത് ഒരുത്തനെയും… Even അവന്റെ friends ne യും….

    പിന്നെ ജെയിംസ് ന്റെ പെണ്ണ് സുന്ദരി ആണ്‌ ട്ടോ….

  8. Mass kola mass
    Chumma kizhi

  9. കഥ super bro ഒരേ ഒരു പ്രശ്നം പേജ് കുറവാണു പേജ് കുട്ടിയെഴുതി തരണം എന്ന് അഭ്യർത്ഥിക്കുന്നു ??

  10. Mass❤❤???? peter Wilfred ??

  11. Aliya… Oru john wick moodu varunnunduu… But.. Last alpam speed aayapolee…but Its okkk…ishttathinu ezhuthuu… Idakku vachu nirtharuthee.. Plss✌️✌️???

  12. Cruel revenge aayikotte?????. Then super story bro
    Waiting for next part.
    ??????

  13. Page venm enala oru jum ullu

  14. Now it’s on track pls add more page

    1. കഥ ട്രാക്കിൽ വന്നിട്ടില്ല..ഒരു പ്രധാന കഥാപാത്രത്തിന്റെ മരണത്തോടെ കഥ ശരിക്കും ട്രാക്കിൽ കയറും ❤️❤️

      1. Plzzz adhu chechi avaleee sad akkaluu?

  15. വേറെ ലെവൽ സ്റ്റോറി മോഡ് ???

  16. CUPID THE ROMAN GOD

    കൊള്ളാം നന്നായിട്ടിണ്ട്, അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ…. ❤️

    1. ❤️❤️

  17. ❤❤❤
    അടുത്ത പാർട്ടിനു കട്ട waiting

    1. ❤️❤️

  18. Jaims enna myren pani kodkanm. Verum pani pora. Ookan pani thanne venm. Physiclly pora. Mentaly avan thalaranam. Koode ninn chathikkunnavare orikalm veruthe vidaruth. All the best dude

    1. എല്ലാവരും അർഹിക്കുന്ന രീതിയിൽ പണി കിട്ടിയിരിക്കും..അത് മാനസികവും ആയാലും മറ്റു ഏതു രീതിയിൽ ആയാലും..just wait ❤️❤️

  19. Lat the hunt begin .. superb

Leave a Reply

Your email address will not be published. Required fields are marked *