വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

ഈ മഞ്ഞത് നല്ല ചൂട് ഫുഡടി വേറെ വൈബ് തന്നാണ്..”

 

ഞാൻ ഒക്കെ പറഞ്ഞു…

 

ഞങ്ങൾ അവിടെ ഗ്ലാസ്‌ വിൻഡോ ക്ക് സമീപമുള്ള ദിനിങ് ടേബിൾ ലക്ഷ്യമാക്കി നീങ്ങി..

 

അവൻ എനിക്ക് ചെയർ നീക്കി തന്നു..

 

ഞാൻ ഇരുന്നശേഷം എനിക്ക് ആഭിമുഖ്യത്തിൽ അവനും ഇരുന്നു…

 

പെട്ടെന്ന് തന്നെ വെൽ ഡ്രസ്സ്ഡ് ആയ വൈറ്റെർ ഞങ്ങളുടെ അടുത്ത് വന്നു..

 

ഞാൻ ആ ടേബിൾ ഇൽ കണ്ട മെനു നോക്കി ഇരിക്കുകയായിരുന്നു…

 

രണ്ടിൽ കൂടുതൽ പേജുകൾ നിറഞ്ഞുനിൽക്കുന്ന മെനു കണ്ട് ഞാൻ അതിശയപ്പെട്ടു…

 

വെജ്.. നോൺ വെജ് ഐറ്റംസ്.. ജ്യൂസ്‌ ഐറ്റം.. ഷേക്സ്… സൂപ്പ്..

 

അങ്ങനെ എന്തൊക്കെ വേണോ അതൊക്കെ അതിലുണ്ട്…

ചുരുക്കി പറഞ്ഞാൽ എന്ത് ഓർഡർ ചെയ്യും എന്ന് കൺഫ്യൂസ്ഡ് ആയ അവസ്ഥാ!!…

 

“എന്താ കഴിക്കുന്നത് ആയുഷി..വെജ് വേണോ നോൺ വെജ് വേണോ?”….

 

ഞാൻ ചിന്തിച്ചിരിക്കുന്നത് കണ്ടിട്ടാവണം അവനത് ചോദിച്ചത്…

 

“ഞാൻ ഇവിടെ എത്തിയ ശേഷം ഏകദേശം എല്ലാ ദിവസവും വെജ് ആയിരുന്നു ഫുഡ്‌.. ഇന്നൊരു മാറ്റം ആവട്ടെ…

 

ഇവിടെത്തെ ബെസ്റ്റ് ഐറ്റം ഏതാണോ അത് ട്രൈ ചെയ്യാമെന്ന് തോന്നുന്നു…”

 

 

 

“ഓക്കേ.. ഇവിടെത്തെ റൊട്ടിയും നല്ല പൊരിച്ചെടുത്ത തന്ദൂരി ചിക്കനും അടിപൊളി ആണ്.. ഈ തണുപ്പത്തു ബെസ്റ്റാ..”

 

 

“റോട്ടിയോ…!!!?” – ഞാൻ ആകെ കുഴങ്ങി…

 

 

“ബേക്കറി റൊട്ടി അല്ല.. ഈ പഞ്ചാബി സ്റ്റൈൽ റൊട്ടി…”

 

 

“ആ.. ഞാൻ യൂട്യൂബിൽ ഒക്കെ കണ്ടിട്ടേ ഉള്ളു… അടിപൊളി ആണെങ്കിൽ ട്രൈ ചെയ്യാം”…

Leave a Reply

Your email address will not be published. Required fields are marked *