അവൻ ആ വൈറ്റെർക്ക് ഓർഡർ നൽകി… അയാൾ ഒരു ബുക്കിൽ എഴുതിയെടുത്തു മടങ്ങി…
“ഇവിടെത്തെ വെജ് ഫുഡ് ആയുഷിക്കു ഇഷ്ടപ്പെട്ടില്ലേ..?”-അവൻ ചോദിച്ചു…
“അങ്ങനല്ല.. ഫുഡ് ഒക്കെ നല്ല ടേസ്റ്റി ആണ്..രാവിലത്തെ പുട്ടും നല്ല തേങ്ങ കൊത്തൊക്കെ ഇട്ടിട്ടുള്ള കടലക്കറിയൊക്കെ അടിപൊളിയാ.. ഇന്നിപ്പോ നോൺ വെജ് ആക്കാമെന്ന് കരുതി…”
-ഞാൻ മറുപടി നൽകി..
“ഓകെ..ഞാൻ കരുതി വെജ് ഫുഡ് ഇഷ്ടമായില്ല എന്ന്…വേണമെങ്കിൽ ഇനി ഫുൾ ടൈം മെനു നോൺ വെജ് ആക്കാട്ടോ.. ഞാൻ മാനേജ്‌റോട് പറയാം…”
“വേണ്ടന്നെ… ഇപ്പോളത്തെ മെനു ഓക്കേ ആണ്… ഇനി മാറ്റാനൊന്നും നിക്കണ്ട…”
“ഓക്കേ.. ഫുഡ് വരാൻ കുറച്ചു ടൈം എടുക്കും എന്ന് തോന്നുന്നു…ഇവിടെ എല്ലാം ഫ്രഷ്ലി പ്രിപേർഡ് ആണ്…”
“അത് സാരമില്ല… വേറെന്തികിലും സംസാരിക്കാം…”
“ഇവിടെ ഇഷ്ടമായോ ആയുഷിയ്ക്..”?
“ഇവിടെ സ്ഥലം നല്ല ഇഷ്ടമായി..ടെൻഷൻ അടിപ്പിക്കുന്ന ടാസ്കുകൾ ഇല്ലെങ്കിൽ ഇവിടെത്തെന്നെ കൂടിയേനെ ഞാൻ..”
“എങ്കിൽ ടാസ്ക് കംപ്ലീറ്റ് ആയ ശേഷവും ഇവിടെ തന്നെ നിന്നോ… ഇവിടെ സ്റ്റാഫ്സ് ഒക്കെ കുറവാണ്…കൂടാതെ ഫുഡ് ആൻഡ് അക്കൗമോടഷൻ സൗജന്യവും…”-അവൻ ചിരിച്ചോണ്ട് പറഞ്ഞു…
“ഞാൻ ഇല്ലേ…. ടാസ്ക് കഴിഞ്ഞാൽ നേരെ സ്ഥലം വിടണം..ആര്ടിസ്റ് സർ നേ നേരിട്ട് കാണണം…പിന്നെ എന്തോക്കെയോ ചെയ്യണം..അതിന്നെ അപ്പൊ തീരുമാനിക്കാം..”
“ടാസ്ക് കഴിഞ്ഞാൽ നമ്മളെ ഒകെ മിസ്സ് ചെയ്യുവോ…”
