അവൻ എന്റെ കണ്ണിൽ നോക്കി ചോദിച്ചത് എനിക്ക് മനസ്സിലായെങ്കിലും ഒരു ഉത്തരം എനിക്ക് ഇല്ലായിരുന്നു… വിഷയം മാറ്റാൻ നോക്കി…
“ഇവിടെ എല്ലാവർക്കും എന്റെ പേര് അറിയാം.. എനിക്ക് ആരുടെയും അറിയില്ല… നീ ആദ്യം നിന്റെ പേര് പറഞ്ഞു താ…”
“അയ്യോ.. പേര് പറയാൻ പാടില്ലെന്ന് ആര്ടിസ്റ് സർ പ്രേത്യേകം പറഞ്ഞിട്ടുണ്ട്.. ആയുഷി ക്കു എന്നെ ഇഷ്ടമുള്ള പേര് വിളിക്കാം… ഉണ്ണി ന്നോ… കുട്ടാ ന്നോ… സോനു ന്നോ… അങ്ങനെ എന്ത് വേണേലും വിളിച്ചോ…”
“അയ്യേ.. ഉണ്ണീ ന്നും കുട്ടാ ന്നൊക്കെ വിളിക്കാൻ പറ്റിയ മുതൽ തന്നെ….”
ഞാൻ ചിരിച്ചു…അവനും ചിരി വന്നു…
“എങ്കിൽ പിന്നെ ആയുഷി തന്നെ പേര് ഇഡ്..”
“ആഹ്.. ഞാൻ ഇടാം… എന്റെ കൈയിൽ ഒരു പേര് ഉണ്ട്… അത് ഞാൻ മാത്രെ വിളിക്കാൻ ഉപയോഗിക്കൂ… വേറെ ആരോടും പറയണ്ട..പ്രത്യേകിച്ചു ആ മാനേജർ പെണ്ണോട്…”
“ഞാൻ ആരോടും പറയാൻ നിക്കില്ല… എന്താ പേര് എന്ന് പറയ്…”
“വൻഷ്”…
“ഏഹ്.. എന്ത്…”
“വൻഷ്…. വൻഷ്…. എന്താ ഇഷ്ടപ്പെട്ടില്ലേ…”
“കൊള്ളാം.. വൻഷ്.. നിന്റെ കുട്ടിക്ക് ഇടാൻ വെച്ച പേരാണോ…”അവൻ ചിരിച്ചു…
“കുട്ടിക്ക് ഇടാൻ വച്ച പേരൊന്നും അല്ല.. നിനക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ..അത് പറയ് ആദ്യം…”
“എനിക്ക് ഇഷ്ടായി.. വന്ഷ്… നല്ല പേര്… അങ്ങനെ എന്റെ പേരിടൽ കർമം ഇന്ന് നടന്നല്ലേ… ”
അവൻ ചിരിച്ചോണ്ട് പറഞ്ഞു…
“ആ.. പേരിടാൻ ഞാൻ തെന്നെ വേണ്ടിവന്നു…”ഞാനും ചിരിച്ചു…
