വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

 

അങ്ങനെ സമയം പോയതറിഞ്ഞില്ല.. ഞങ്ങളുടെ ഓർഡർ ചെയ്ത ഫുഡ്‌ ചൂടോടെ ആ വൈറ്റെർ കൊണ്ടുവരുന്നത് ഞങ്ങൾ നോക്കി നിന്നു… ആ വെയ്റ്റർ വളരെ ശ്രദ്ധപ്പൂർവം പതിയെ ഞങ്ങളുടെ പ്ലേറ്റിലേക്ക് ആ റൊട്ടിയും തന്തൂരി ചിക്കനും സെർവ് ചെയ്തു തന്നു, ഒപ്പം ഒരു ബൗളിൽ നിറയെ ചിക്കൻ ഗ്രേവി യും ഉണ്ട്….

 

“സർ ഇനി എന്തെങ്കിലും വേണമെങ്കിൽ അറിയിച്ചാൽ മതി”..

അതും പറഞ്ഞു ആ വൈറ്റെർ അവിടെ നിന്നും മാറി……

 

ഞങ്ങൾ ആ രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ തുടങ്ങി… ആ തണുപ്പത്തു ആ ചൂടുള്ള വിഭവങ്ങൾ വളരെ ആശ്വാസമായി തോന്നി..

 

“ഫുഡ്‌ എങ്ങനെ ആയുഷി..”

 

“അടിപൊളി…എനിക്കിഷ്ടപ്പെട്ടു വന്ഷ്…”

 

ആ ഫുഡ്‌ കഴിക്കുന്നതിനിടയിൽ വേറെ ഒരു വിഷയത്തിലേക്ക് ഞങ്ങളുടെ സംഭാഷണം നീണ്ടില്ല… ആ ഭക്ഷണവിഭവങ്ങൾ വളരെ രുചിയുള്ളതായിരുന്നു.. ഇത് വരെ അത്രക്കും രുചിയുള്ളത് കഴിച്ചിട്ടില്ലാത്തതു പോലെ.. നല്ല ചൂടോടെ.. എരിവുള്ള തന്ദൂരി… ആ തണുപ്പുകാലത്ത്‌ പ്രേത്യേക രസം തന്നെ…..വലുതായി ഒന്നും ബാക്കിവെക്കാതെ തന്നെ ഞങ്ങൾ ആ വിഭവങ്ങൾ കാലിയാക്കി….

 

എഴുന്നേറ്റു…കൈ കഴുകി..

 

“ഇനി നമുക്ക് മോളിലൊക്കെ പോയി കണ്ടാലോ…”അവൻ ചോദിച്ചു..

 

“ഓക്കേ.. പോയി നോക്കാം…”

 

“ലിഫ്റ്റ് വേണോ അതോ സ്റ്റെപ് വഴി മതിയോ..”-വന്ഷ് ചോദിച്ചു…

 

“സ്റ്റെപ് മതി..അതാ ആരോഗ്യത്തിന് നല്ലത്..”

 

“അതേ.. ഫുഡ്‌ കഴിഞ്ഞു കുറച്ചു എക്സേർസൈസ് വളരെ നല്ലതാ..അല്ലെങ്കി വയർ ചാടും…”

Leave a Reply

Your email address will not be published. Required fields are marked *