വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

– വന്ഷ് ചിരിച്ചോണ്ട് പറഞ്ഞു..

 

“എന്റെ വയർ ചാടിയിട്ടൊന്നുമില്ല…”

 

“നിന്റെ വയർ ചാടിയിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. നിന്റെ വയർ നല്ല ഷേപ്പ് ഉള്ള ചാടാത്ത സൂപ്പർ വയർ അല്ലെ…”

 

“ആ.. മതി…വയർ നേ പറ്റി വർണിച്ചത്…”

 

നമ്മൾ ആ സ്റ്റേയർ നടന്നു തന്നെ കയറാൻ തുടങ്ങി…നല്ല വുഡൻ ഫിനിഷിൽ ചെയ്ത ആ ലൈറ്റിന്റെ വെട്ടത്തിൽ തിളക്കമുള്ള സ്റ്റേയർ.. അതിന്റെ കൈപ്പിടിയിൽ നല്ല കൊത്തു പണികൾ… നല്ല വിലപിടിപ്പുള്ള ടൈപ്പ് തന്നെ….

 

ആ സ്റ്റേയർ കയറി ഞങ്ങൾ എത്തിയത് ഒരു പാത് വേ യിൽ ആയിരുന്നു… അവിടെ നിന്ന് ഓരോ മുറികളിലേക്കും ഉള്ള എൻട്രൻസ്.. വളരെ ഭംഗിയുള്ളവ…

 

“ഇവിടെ ചെല റൂമിലെ ഇന്ന് ആളുള്ളൂ…ബാക്കി സ്യൂട്ട് റൂം സ് വാക്കെന്റ് ആണ്…”

 

നമ്മളുടെ ഹുട്ട് പോലെ ഫുൾ ഗ്ലാസ്‌ ഡോർ അല്ല…ഇവിടെ എല്ലാം ഡോറും നല്ല മരത്തിൽ തന്നെ പണിതിരിക്കുന്നു..

 

അവൻ അവിടെയുള്ള ഒരു സ്യൂട്ട് റൂം തുറന്നു…അതിനകത്തു കയറി..എന്നോടും വന്നോളാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു…ഞാനും ഉള്ളിൽ കയറി…

 

വളരെ വലുപ്പം ഉള്ള മുറി.. അവിടെ വലിയ ഒരു കട്ടിൽ.. നല്ല തൂവെള്ള നിറത്തിലുള്ള ബെഡ്, തലയിണകൾ…രണ്ടുപേർക്ക് വിശാലമായി കിടക്കാം.. വെറും കിടക്കൽ മാത്രമല്ലലോ…കിടന്നു മാറിയാനാവും എന്ന് പറയാം….

ആ ബെഡിന് നേരെ അഭിമുഖമായി വലിയ ഗ്ലാസ്‌ വിൻഡോ കാണാം… അതായത് റൂം ഒരു സൈടും പിന്നെ കോർണർ ഏരിയ യും മറച്ചിരിക്കുന്നത് മുഴുവൻ ഗ്ലാസ്‌ കൊണ്ടാണ്…

Leave a Reply

Your email address will not be published. Required fields are marked *