വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

ആ രാത്രിയിൽ ആ ഗ്ലാസിനു പുറത്തുള്ള കാഴ്ചകൾ വ്യക്തമായില്ലെങ്കിലും അകലെ ആ പുഴ ഒഴുകുന്നുള്ളത് ചന്ദ്രപ്രകാശത്തിൽ എടുത്തുകാണാം….

 

“ഇവിടെ ഈ ഗ്ലാസ്‌ വിൻഡോ യിലൂടെ മോർണിങ് നല്ല സൺറൈയിസ് കാണാനാവും… ഒരു അതിരാവിലെ ആറു മണിക്കൊക്കെ നല്ല ചുവന്നു തുടുത്ത സൂര്യനെ കാണാനാവും…അങ്ങനെ ഡിസൈൻ ചെയ്തതാണ് ഈ ഗ്ലാസ്‌ വിൻഡോ ചുമർ…”

 

“അത് അടിപൊളി വ്യൂ ആവുമല്ലേ…”

 

“ഇന്ന് ഇവിടെ കിടന്നോ ആയുഷി…നാളെ രാവിലെ സൺറൈസ് വ്യൂ കണ്ടു പോകാം… ഞാനും കമ്പനി തരാം…”

 

“ഇന്ന് വേണ്ട.. എനിക്ക് നാളെ രാവിലെ ടാസ്ക് ഉള്ളതാ..ഇന്ന് ഞാൻ ഇവിടെ നിന്റൊപ്പോം കിടന്നാൽ നിനക്ക് പലതും ചെയ്യണൊന്നു തോന്നും…”-ഞാൻ ചിരിച്ചു കൊണ്ട് അവനെ നോക്കി…

 

“അപ്പൊ ആയുഷി ക്ക് ഒന്നും ചെയ്യാൻ തോന്നില്ല എന്നോ…!”

 

“എനിക്കും തോന്നും.. അതല്ലേ പറഞ്ഞത് ഇന്ന് ഞാൻ ഇവിടെ നില്കുന്നില്ല.. എന്ന്…”

 

“ആ… ഒകെ…. പിന്നെ ഒരു ദിവസം ആവാം…ഇവിടെതേ മാസ്റ്റർ ബാത്രൂം കാണേണ്ടേ…”

 

അവൻ ആ സ്യൂട്ട് റൂമിനകത്തു തന്നെ അറ്റാച്ഡ് ആയി നിന്ന ബാത്രൂം ഡോർ തുറന്നുതന്നു…ഞൻ ഉള്ളിൽ കയറി നോക്കി.. അത്ഭുതപ്പെട്ടു…

 

“എന്താ ഇത്… ബാത്‌റൂമിന്റെ പുറത്തേ ചുമർ ഗ്ലാസ്‌ ആണോ…”

 

“അതേ..പുറത്തെ പ്രകൃതി ഭംഗി ഒക്കെ കണ്ട് കുളിക്കാലോ…”

 

“അയ്യേ.. പുറത്തുന്നു ആരെങ്കിലും കാണില്ലേ…”

 

“പുറത്തുന്നു അകത്തേക്ക് കാഴ്ച മറക്കാൻ ഉള്ള സെറ്റപ്പ് ഉണ്ട് ആയുഷി…അല്ലെങ്കിൽ തന്നെ ഇവിടെ ആരു പുറത്തുന്നു നോക്കാനാണ്… ഇതൊക്കെ അല്ലെ ഇവിടെത്തെ വൈബ്….”

Leave a Reply

Your email address will not be published. Required fields are marked *