“ഒക്കെ.. ഇറങ്ങിയേക്കാം….”
ഞങ്ങൾ നടന്നു ഗ്രൗണ്ട് ഫ്ലോറിൽ മുറ്റത്തെത്തി…
“ഞാൻ കൊണ്ടാക്കം ഹുട്ട് വരെ…”
“അതിന്റെ ഒന്നും ആവശ്യമില്ല…എനിക്ക് വഴി അറിയാം.. നേരെ ഒരു ഇരുപത് മിനുട്ട് നടന്നാൽ എന്റെ ഹുട്ട് എത്തും…ഞാൻ പോയിക്കോളും…”
“ഞാൻ വരാന്നെ.. നിന്റെ മാനേജർ പ്രത്യേകം പറഞ്ഞിട്ടുണ്ട്… തിരിച്ചു കൊണ്ടാക്കണം എന്ന്…”
ഞാൻ എത്ര പറഞ്ഞിട്ടും വന്ഷ് കേട്ടില്ല… അവൻ എന്റെ കൂടെ വന്നു…
“ആ പുഴയുടെ ഒരു സൈഡിൽ ടെന്റ് അടിച്ചു താമസില്ലാനുള്ള സെറ്റപ്പ് ഒക്കെ ഉണ്ട് കേട്ടോ..”
അവൻ ദൂരെ ഒഴുകുന്ന പുഴ കൈ ചൂണ്ടി പറഞ്ഞു..
“ഈ തണുപ്പത്തു പുറത്തു ടെന്റ് അടിക്കാനോ.. അതിൽ താമസിലക്കോ…. വട്ടാണോ..”
“തണുപ്പ് മാറ്റാൻ ടെന്റ് ന്റെ കുറച്ചു ദൂരെയായി വിറക് കൂട്ടി കത്തിക്കും.. ആ ചൂട്ടിൽ ടെൻറ്റിൽ കിടന്നുറങ്ങാൻ പ്രേത്യേക വൈബ് തന്നെ യാണ്.. ആയുഷ്യയെ ഞാൻ പിന്നൊരു ദിവസം കൊണ്ടുപോന്നുണ്ട്…”
“ഞാൻ ഇല്ല മോനെ…അത്രക്ക് വൈബ് ഒന്നും എനിക്ക് വേണ്ട…”
അങ്ങനെ ഓരോ കിസകൾ പറഞ്ഞു അവൻ എന്നെ എന്റെ ഹട്ട് വരെ കൊണ്ടാക്കിത്തന്നു….
“ഓക്കേ ആയുഷി.. ഗുഡ് നൈറ്റ്…”
“ഗുഡ് ന്യ്റ്റ് വൻഷ്… നല്ലോണം എൻജോയ് ചെയ്തു നിന്റെ കൂടെ യുള്ള ടൈം…താങ്ക്സ്.”
“സെയിം ഹിയർ ആയുഷി..താങ്ക്സ്… നാളെ കാണാം…”
അവൻ ബൈ പറഞ്ഞു പോകുന്നത് ഞാൻ നോക്കി നിന്നു… അല്ലെങ്കിൽ ഞാൻ റൂം തുറന്നു അകത്തു കേറുന്നത് അവൻ ആ പോന്നപ്പോക്കിൽ നോക്കി നിന്നു എന്നും പറയാം…
