ശെരിക്കും അവന്റെ കൂടെ ഉള്ളപോൾ സമയം പോയതറിഞ്ഞില്ല..രാത്രി പത്തുമണി കഴിഞ്ഞിരുന്നു… ഇനി കിടന്നുറങ്ങണം…നാളെ രാവിലെ ആംഗ്രി മാന്റെ ഹുട്ടിലേക്… അവിടുന്ന് എന്റെ നാലാമത്തെ ടാസ്ക്…. എന്താവുമോ എന്തോ….
രാവിലെ തെന്നെ അലാറം വെച്ചതുകൊണ്ട് എഴുന്നേറ്റു.. അര്ടിസ്റ്റ് സർ ന്റെ മെയിൽ വന്നിരുന്നു..
“ഗുഡ് മോർണിംഗ് ആയുഷി.. നിങ്ങൾക് നാലാമത്തെ ടാസ്ക് എക്സ്പ്ലെയിൻ ചെയ്യാനായി ആൾ നിങ്ങളുടെ അടുത്തേക്ക് വരുന്നതാണ്.. വേഗം റെഡി ആയിരിക്കുക…
ഞാൻ റെഡി ആയി ഇന്നലെ ആംഗ്രി മാൻ തന്ന കവറിൽ നിന്നും ആ ലൈറ്റ് ഗ്രീൻ കളർ ചുരിദാർ അണിഞ്ഞു.. സെയിം കളരിൽ ഉള്ള ആ കാലുകളിൽ ഒട്ടിപിടിക്കുന്ന ടൈപ്പ് ലെഗ്ഗിൻസ്ഉം…
പതിവുപോലെ മുടി ഒരു സൈഡിലേക്ക് ഒതുക്കി ഞാൻ ഹട്ട് ലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി.. ദേ ആംഗ്രി മാൻ വരുന്നു…
പതിവിലും വിപരീതമായി ഒരു ഇൻസർട് ചെയ്ത ഫുൾ കൈ ഷർട്ടും ഫോർമൽ പാന്റ്സും വേഷം..ആ വേഷത്തിൽ അയാൾ ഫിലിം സിൽ ഒക്കെ കാണുന്ന യൂണിഫോമിൽ അല്ലാത്ത പോലീസ് ഓഫീസർ നേ പോലെ തോന്നി…
“ഗുഡ് മോർണിങ് ആയുഷീ..”
“ഗുഡ് മോർണിങ്.. ടാസ്ക് ഡീറ്റെയിൽസ് പറയാമോ “…..
“നമുക്ക് നടന്നു സംസാരിക്കാം ആയുഷീ…”
ഞങ്ങൾ ഒന്നിച്ചു ആ നടവഴിയിലൂടെ നീങ്ങി..
“ആയുഷീ..ഇത് ഒരു സീക്രെട് ടാസ്ക് ആണ്..
ഇത് നമ്മുടെ ഒരു ഹൈ പേയിങ് ക്ലൈൻറ്റിൽ നിന്നും വന്ന പ്രൊജക്റ്റ് ആണ്..
ആയുഷി ഇത് നല്ല രീതിയിൽ ചെയ്ത് പ്രൂർത്തിയാക്കും എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ ആയുഷിക്ക് ഈ ടാസ്ക് നൽകാൻ ആര്ടിസ്റ് സർ നോട് സജ്ജെസ്റ് ചെയ്തത്…
