ഇയാളിതെന്തിനാ അര്ടിസ്റ്റ് സർനോട് എന്നെ സജ്ജെസ്റ്റ് ചെയ്യാനൊക്കെ നിക്കുന്നതെന്നു ഞാൻ ആലോചിച്ചു…
അയാൾ തുടർന്നു….
“ഞാൻ വിഷയത്തിലേക്ക് വരാം..
ഇത് വളരെ കോൺഫിഡൻഷ്യൽ
ആയിരിക്കണം…..
നമ്മുടെ ക്ലയന്റ് ആരാണെന്നോ എവിടെ ഉള്ളവരാണെന്നോ പറയാൻ നിർവാഹം ഇല്ല..
വളരെ ഉയർന്ന രീതിയിൽ നല്ല
സാമ്പത്തികതിൽ
ജീവിക്കുന്ന കുടുംബത്തിലെ ഒരു പയ്യൻ…
അവന്റെ അച്ഛനും അമ്മയും ഒക്കെ കുറെ കാലം മുന്നേ ഒരു ആക്‌സിഡന്റ് ഇൽ മരണപ്പെട്ടതാണ്..
ഇപ്പോൾ അവനെ അവന്റെ അങ്കിളും ആന്റിയുമാണ് നോക്കി വളർത്തുന്നത്..
ഈ പയ്യൻ ഒരു എഞ്ചിനീയർ കോളേജിൽ ഫസ്റ്റ് യീറിൽ പഠിച്ചുകൊണ്ടിരിക്കുന്നു..
ഫസ്റ്റ് ഇയർ ആയതുകൊണ്ട് തന്നെ റാഗിങ് ഇഷ്യൂ നല്ലതുപോലെ ഉണ്ട്..
റാഗിങ് എന്ന് പറഞ്ഞാൽ പാട്ട് പാടിക്കലും ഡാൻസ് കളിപ്പിക്കലും മാത്രം ആണെങ്കിൽ പോട്ടെ എന്ന് വെക്കാം…
ഇത് അതല്ല…ആ സീനിയർ ചെറുക്കമ്മാരുടെ റൂം വൃത്തിയാക്കൽ.. ടോയ്ലറ്റ് ക്ലീൻ ചെയ്യിക്കൽ…. വസ്ത്രം ഇല്ലാതെ നടപ്പിക്കൽ…അങ്ങനെ പറയാൻ കൊള്ളില്ലാത്ത പലതും അവിടെ നടക്കുന്നു….
അവിടെ ഹോസ്റ്റലിൽ നിന്നും ക്ലാസ്സിൽ കുട്ടികളുടെ മുന്നിൽ വച്ചുമൊക്കെ നമ്മുടെ പയ്യനെ നാണം കെടുത്തുകയാണ്…
ഈ ചെറുക്കനാണെങ്കിൽ വല്ലാത്ത പേടിയും…………
അതുകൊണ്ട് തന്നെ ഈ പയ്യൻ കോളേജിലേക്ക് പോവാതെ വീട്ടിൽ കുത്തിയിരിക്കൽ ആണ്…അങ്ങനെ പോയാൽ ഈ പയ്യന്റെ ഭാവി അവതാളത്തിൽ ആവും…
ഇവന്റെ അങ്കിളിനും ആന്റിക്കും ആ കോളേജ് സീനിയർസ്നേ ആളെ വിട്ട് തല്ലിക്കാൻ പൈസ ഇല്ലാഞ്ഞിട്ടല്ല..
