പക്ഷെ അതല്ല അവർക്ക് വേണ്ടത്…
അതിൽ സീനിയർസിന്റെ തലപ്പത്തുള്ള ഒറ്റ ഒരുത്തനേ ഈ നമ്മുടെ പയ്യനോട് വല്ലാത്ത രീതിയിൽ കുത്തിക്കഴപ്പ് ഉള്ളു…
അവനെ ഒന്ന് മെരുക്കണം…
ആയുഷിക് ആ സീനിയർ പയ്യനെ മെരുക്കാൻ കഴിയും എന്ന് എനിക്ക് വിശ്വാസമുണ്ട്…
“മെരുക്കണം എന്നൊക്കെ പറഞ്ഞാൽ!!!….”- സംശയം ഞാൻ ചോദിച്ചു….
അതായത് ആയുഷി നമ്മൾ ഈ പറഞ്ഞ കുടുംബത്തിലെ പയ്യന്റെ ആന്റി ആയി പോവണം..
ആ സീനിയർ ചെക്കനെ കൊണ്ട് ഇനി നമ്മുടെ പയ്യനെ ഇനി ഉപദ്രവിക്കാൻ വരരുതെന്ന് പറയിപ്പിക്കണം…
അതാണ് ടാസ്ക്…
പിന്നെ വലിയൊരു പ്രൈസ് മണി ഈ ടാസ്ക് വിജയകരമായി പൂർത്തിയാക്കിയാൽ ഞാൻ ഈ പറഞ്ഞ കുടുംബം ഓഫർ ചെയ്തിട്ടുണ്ട്…
അതിൽ വലിയൊരു ഭാഗം എമൗണ്ട് ആയുഷിയ്ക് സ്വന്തമാക്കാം…….
എന്തു പറയുന്നു ആയുഷീ…. ”
ഇത് മുഴുവൻ കേട്ടിട്ട് ഞാൻ കൺഫ്യൂസ്ഡ് ആയിരുന്നു…
ഒന്ന് ആലോചിച്ചു പറയാനുള്ള സമയം തീരെ ഇല്ല..
ഇവിടെ തുടരണം എങ്കിൽ ടാസ്ക് വഴി മുന്നോട്ട് പോവണം..
അങ്ങനെ മുന്നോട്ട് പോയാലെ ആര്ടിസ്റ് സർ നേ മീറ്റ് ചെയ്യൽ നടക്കുള്ളു…
ഇനി ഇപ്പോൾ ക്വിറ്റ് ചെയ്താൽ ഇതുവരെ ചെയ്തതൊക്കെ വേസ്റ്റ് ആവും…
“ഒക്കെ.. ടാസ്ക് ചെയ്യാൻ എനിക്ക് സമ്മതമാണ്…”
“ഗുഡ് ആയുഷി.. നിങ്ങളെ കൊണ്ട് ഇത് വിജയിക്കാൻ കഴിയും…”
“ഈ കുടുംബം ഓഫർ ചെയ്ത പ്രൈസ് മണി എത്രയാണെന്ന് പറയാമോ…”
-ഞാൻ അയാളോട് ചോദിച്ചു..
ഞാൻ അത് ചോദിച്ചത് പൈസ കിട്ടാനുള്ള ആർത്തികൊണ്ട് ആയിരുന്നില്ല..
എത്രയാണെന്ന് അറിയാനുള്ള ക്യൂരിയോസിറ്റി മാത്രം….
