പക്ഷെ അയാളുടെ ഉത്തരം എന്നെ ശെരിക്കും ഞെട്ടിച്ചു…അയാൾ നടത്തം നിർത്തി എന്റെ നേരെ തിരിഞ്ഞു പറഞ്ഞു…
“ടോട്ടൽ പതിനഞ്ചു ലക്ഷം.. അതിൽ പത്തു ലക്ഷം ആയുഷി ക്ക് ടാസ്ക് വിജയകരമായി പൂർത്തിയാക്കിയാൽ അക്കൗണ്ടിൽ എത്തും…
എന്താ സമ്മതം അല്ലെ..”
എന്റെ ഞെട്ടൽ മനസ്സിലായിട്ടാവണം അയാൾ വീണ്ടും തുടർന്നു…
“ചിലപ്പോൾ നമുക്ക് ലഭിക്കുന്ന പ്രതിഫലം അത് എന്തിനുവേണ്ടി ചെയ്യുന്നു എന്നതിൽ ആശ്രയിചിരിക്കും…”
“സമ്മതമാണ്…
പക്ഷെ ഈ കോളേജ് പിള്ളേരെ ഞാൻ രണ്ടുദിവസം മുന്നേ കണ്ടതാണ്.. അത് പ്രശ്നമാവും…”
“ഇത് അവരല്ല ആയുഷി.. ഈ സീനിയർ ചെക്കനെ നമ്മുടെ ക്ലൈന്റ് ഫാമിലി ഇന്ന് മോർണിങ്ങ് വിളിച്ചു വരുത്തിയതേ ഉള്ളു..അതുകൊണ്ട് ആ കാര്യത്തിൽ ടെൻഷൻ വേണ്ട…വരൂ ഞാൻ അവന്റെ ഹട്ട് കാണിച്ചുതരാം.. ”
ഞങ്ങൾ വീണ്ടും ആ നടവഴിയിലൂടെ ആ കോളേജ് സീനിയർ പയ്യന്റെ ഹട്ട് നോക്കി നടക്കാൻ വീണ്ടും കുറച്ചു ദൂരം നടന്നു….
“ദേ ആ കാണുന്നതാണ് ആ പയ്യന്റെ ഹട്ട്..”
അ അയാൾ ദൂരെ നിന്നും ആ ഹട്ട് ചൂണ്ടി കാണിച്ചു..
“ആയുഷി പോയിട്ട് വാ.. ഞാൻ പറഞ്ഞതൊക്കെ ഓർമ്മ കാണുമല്ലോ….നമ്മുടെ പയ്യന്റെ ആന്റി ആണെന്നെ അവനോട് പറയാവൂ…”
” ചുരുക്കി പറഞ്ഞാൽ ഞാൻ ആ പാവം ഫസ്റ്റ് ഇയർ പയ്യന്റെ ആന്റി ആയി അഭിനയിക്കണം അല്ലെ……ഒക്കെ… ഞാൻ നോക്കിക്കോളാം..”
ആംഗ്രി മാൻ ചിരിച്ചു കൊണ്ട് ഒരു തമ്പ്സ് അപ്പ് ആംഗ്യം കാട്ടി അവിടെ നിന്നും തിരിച്ചു നടന്നു.. ഞാൻ ആ പയ്യന്റെ ഹട്ടിലേക്കും…
ആ ഹുട്ട് ന്റെ ഡോർ അകത്തുനിന്ന് ലോക്ക് ആയിരുന്നു.. ഞാൻ ആ വലിയ ഗ്ലാസ് ഡോറിൽ മൂന്നുപ്രാവശ്യം കൊട്ടി… അകത്തിനിന്നു ഒരാൾ, ഒരു കട്ടിയുള്ള കോട്ടൺ ഗൗൺ മാത്രം വസ്ത്രത്തിൽ,വാതിൽ തുറന്നു…
