വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

“ആന്റി… തിരിഞ്ഞു നിക്കണ്ട കാര്യം ഇല്ല കേട്ടോ… എനിക്ക് പ്രശ്നം ഇല്ല….”

“എനിക്ക് പ്രശ്നം ഉണ്ടല്ലോ…താൻ ഡ്രസ്സ്‌ മാറ്റ് ആദ്യം.. എന്നിട്ട് സംസാരിക്കാം….”

ഞാൻ അവനെ നോക്കാതെ തന്നെ പറഞ്ഞു…അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്… ഇവൻ ഇന്നേഴ്സ് ധരിച്ചിട്ടില്ല…ആ ടീ ഷർട്ടും ജീൻസ് പാന്റും അവൻ വളരെ വേഗം കുത്തിക്കയറ്റി….

“ഒക്കെ.. ആന്റി… റെഡി ആയി… നമുക്ക് പോയാലോ…”

ഇവൻ എവിടെക്കാ പോവുന്നെന്നു ഒരു ഐഡിയ ഇല്ല എനിക്ക്….എന്തായാലും ടാസ്ക് ന് സമ്മതിച്ചു… അപ്പൊ അനുഭവിക്കുക തന്നെ…അല്ലാതെ എന്ത് പറയാൻ…..

ഞങ്ങൾ ആ ഹട്ടിൽ നിന്നും വെളിയിൽ ഇറങ്ങി…
ഞാൻ ചുറ്റും നോക്കി…
അവിടെ പുറത്ത് ആരും ഇല്ലല്ലോ…
ഞാൻ ആ മാനേജർ പെണ്ണിനെയാണ് നോക്കിയത്…
അവൾ എങ്ങാനും കണ്ടാൽ പിന്നെ കളിയാക്കൽ ഇതുപറഞ്ഞാവും….

“വാ ആന്റി… നമുക്ക് നടക്കാം…”

ഞാൻ അവന്റെ കൂടെ നടന്നു…ഇവൻ എന്നെയും കൂട്ടി നടക്കുന്നത് ആ നടവഴിയിലൂടെ ആണ്… അതും ലക്ഷ്യം ആ ലക്ഷ്വരി പാലസിലേക്ക് ആണെന്ന് തോന്നുന്നു… ഇവൻ അവിടെ എന്നെയും കൂട്ടി പോയിട്ട് എന്താ കാര്യം എന്ന് എനിക്ക് മനസ്സിലായില്ല….

“ആന്റി..നിങ്ങളെ കണ്ടിട്ട് വലിയ എയ്ജ് ഒന്നും തോന്നുന്നില്ല…നമ്മൾ രണ്ടു പേരും നടക്കുമ്പോൾ കപ്പിൾസ് ആണെന്നെ കാണുന്നവർക്ക് തോന്നുള്ളു…”

“അത്രക്കൊക്കെ വേണോ കോളേജ് സീനിയറെ… ആന്റി തന്നെ മതിയല്ലേ…”

“പറഞ്ഞന്നേ ഉള്ളു… ആന്റി മതി അങ്ങനെ ആണെങ്കിൽ….”-അവൻ ചിരിച്ചു…

എന്തോ എനിക്ക് ആകെ ടെൻഷൻ ആയിരുന്നു…
ഇവിടെ അവൻ എന്തിനാ എന്നെ കൊണ്ടുപോകുന്നേ എന്നോർത്തു…
ആ വന്ഷ് ഒക്കെ അവിടെ ഉണ്ടാകുമോ…
കണ്ടാൽ നാണംകെടില്ലേ….
ആകെ തലവേദന തന്നെ…..

Leave a Reply

Your email address will not be published. Required fields are marked *